ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023 ജൂൺ 1 മുതൽ ചുമതലയേൽക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ സിഎഫ്ഒ ആയിരുന്ന അലോക് അഗർവാളിന്റെ പിൻഗാമിയായാണ് വി ശ്രീകാന്ത് ചുമതലയേൽക്കുന്നത്.
അതേസമയം 65 കാരനായ അലോക് അഗർവാൾ 2023 ജൂൺ 1 മുതൽ സീനിയർ അഡ്വൈസറായി ചുമതലയേൽക്കും. 15 വർഷമായായി സിഎഫ്ഒ സ്ഥാനത്തുണ്ടായിരുന്ന അലോക് അഗർവാൾ, 30 വർഷമായി റിലയൻസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
“അലോക് അഗർവാൾ ഒരു മികച്ച സാമ്പത്തിക പ്രൊഫഷണലാണ്. 2005 ൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അദ്ദേഹം നിയമിതനായി. കമ്പനിയുടെ വളർച്ചയിൽ അലോക് അഗർവാളിന്റെ പങ്ക് അഭിനന്ദനാർഹമാണ്.” റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.