Author: News Desk

ന്യൂഡല്‍ഹി: അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അം​ഗത്വം പുനസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി ലോക്സഭാ സെക്രട്ടേറിയറ്റ് നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി ഉടൻ സുപ്രീം കോടതിയിൽ സമർപ്പിക്കും. രാഹുൽ ഗാന്ധിക്കും തന്‍റെ ഗതിയുണ്ടാകുമെന്നും പാർലമെന്‍റിൽ വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഫൈസൽ പറഞ്ഞു.

Read More

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരി മിസ ഭാരതിയെയും ചോദ്യം ചെയ്തു. തേജസ്വി യാദവിനെ സിബിഐയും, സഹോദരി മിസ ഭാരതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ചോദ്യം ചെയ്തത്. അന്വേഷണ ഏജൻസികളുമായി താൻ എല്ലായ്പ്പോഴും സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ദുഷ്കരമായിട്ടുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിനെ ചെറുത്തു തോൽപിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തേജസ്വി ചോദ്യം ചെയ്യലിന് ഹാജരായത്. ബിഹാർ നിയമസഭാ സമ്മേളനത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് സിബിഐയുടെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സഭ സമ്മേളിക്കാത്ത ശനിയാഴ്ച ഹാജരാകണമെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി ശനിയാഴ്ച ഹാജരാകാൻ തേജസ്വി യാദവിന് നിർദേശം നൽകി. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് പകരമായി…

Read More

അബുദാബി: റമദാനിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുമായി തീവ്രമായ പരിശോധനയും ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചു. പരമ്പരാഗത അടുക്കളകൾ, കാറ്ററിംഗ് കമ്പനികൾ, ഭക്ഷ്യ സ്റ്റോറുകൾ, വിതരണ കേന്ദ്രങ്ങൾ, ഔട്ട്ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്‍റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. റമദാനിൽ ഉയർന്ന തലത്തിലുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അംഗീകൃത നടപടിക്രമങ്ങളിലൂടെ ഭക്ഷ്യ സ്ഥാപനങ്ങളിലെ തെറ്റായ രീതികൾ നിരീക്ഷിക്കുന്നതിനും തിരുത്തുന്നതിനുമാണ് പരിശോധന ക്യാമ്പയിനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Read More

ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ നിതു ഗൻഖാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെയാണ് 48 കിലോ വിഭാഗത്തിൽ നിതു തോൽപിച്ചത്. 2023 ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. ഫൈനലിൽ മംഗോളിയൻ താരത്തിന് മേൽ പൂർണ ആധിപത്യം ഉറപ്പിച്ചായിരുന്നു നിതുവിന്റെ വിജയം. സ്കോർ: 5–0. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി നിതു മാറി. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി, നിഖാത് സരിൻ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവർ. മറ്റുള്ളവരെല്ലാം ഒരു തവണയും മേരി കോം ആറ് തവണയും സ്വർണം നേടിയിട്ടുണ്ട്.

Read More

തൃശൂർ: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കൃഷിമന്ത്രി പി പ്രസാദ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. മാർച്ച് 24ന് രാത്രിയാണ് അക്രമികൾ ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കയറിയത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ജീവന് ഭീഷണിയായ രീതിയിൽ ആക്രമിച്ചത് ക്യാമ്പസിലുടനീളം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കോളേജ് ക്യാമ്പസിൽ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയായിരുന്നു ആക്രമണം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിത്തും ചേർന്നാണ് ആക്രമണം നടത്തിയത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണിതെന്ന് സ്വര ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കാമെങ്കിൽ മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ എംപിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സ്വര ചോദിച്ചു. “ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അതിന്‍റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവെപ്പും അക്രമവും നടത്താൻ ഒരു തീവ്രവാദിക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് അച്ഛേ ദിൻ സംഭവിക്കുന്നത്,” സ്വര ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്വര ഭാസ്കർ പങ്കെടുത്തിരുന്നു. മധ്യപ്രദേശിൽ വെച്ചായിരുന്നു സ്വര യാത്രയുടെ ഭാഗമായത്. കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം പങ്കുവച്ചിരുന്നു.

Read More

തൃശൂ‍ർ: തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂർ ജില്ലയിലെ കോപ്ലിപ്പാടം, കൊടുങ്ങ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്. തെങ്ങുകളും മരങ്ങളും കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.

Read More

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ആദ്യപടിയായി മാർച്ച് 29ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ 30 മുതൽ മയക്കു വെടിവയ്ക്കാനുള്ള നടപടികൾ ആരംഭിക്കും. അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങൾ കോടതിയെ അറിയിക്കുമെന്നും കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്.ആർ.എസ് അരുൺ പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് ഇന്ന് എത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും.

Read More

കൊച്ചി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സ്പീക്കർ സ്വീകരിച്ചത്. മോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുകയാണ്. ഇതിനെതിരെ എൽ.ഡി.എഫ് ഉൾപ്പെടെ രാജ്യത്തെ എല്ലാ പാർട്ടികളും ഒന്നിച്ച് രംഗത്തുവരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read More

മുംബൈ: ഗായകൻ സോനു നിഗത്തിന്‍റെ പിതാവിന്‍റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. സോനു നിഗത്തിന്‍റെ പിതാവ് അഗം കുമാറിന്‍റെ മുംബൈയിലെ വെസ്റ്റ് അന്ധേരിയിലെ ഫ്ലാറ്റില്‍ നിന്നും 72 ലക്ഷം മോഷ്ടിച്ച ഇദ്ദേഹത്തിന്‍റെ മുന്‍ ഡ്രൈവറെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റഹ്മാൻ മുജ്ജ്വര്‍ എന്ന 30 കാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ജോഗ്സ്വാരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഷിവാര പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഒടുവില്‍ 70.7 ലക്ഷം രൂപ ഇയാളുടെ വീട്ടിലെ ഒരു കബോര്‍ഡില്‍ നിന്നും വെള്ളിയാഴ്ച കണ്ടെത്തി. എട്ടുമാസമായി ഇയാള്‍ മോഷണം ആസൂത്രണം ചെയ്യുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതിന് അവസരം ലഭിച്ചില്ല. ഒടുവിൽ ഫ്ലാറ്റിന്റെ വ്യാജ താക്കോൽ നിർമ്മിച്ച് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോനു നിഗത്തിന്‍റെ സഹോദരി നിഖിതയാണ് പൊലീസിൽ പരാതി നൽകിയത്. പിതാവ് ഫ്ലാറ്റിലെ ലോക്കർ തുറന്നപ്പോൾ അതിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി പരാതിയിൽ…

Read More