Author: News Desk

കോട്ടയം: കലാപാഹ്വാനത്തിന് കേസടുത്തതിനു പിന്നാലെ പ്രതിഷേധക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. മോദിക്കും സംഘപരിവാറിനും പിന്നാലെ പിണറായി സർക്കാരിനെതിരെയും റിജിൽ ഫേസ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും ആര്‍എസ്എസും കരുതേണ്ട. സംഘികൾക്കെതിരെ ആയിരം മടങ്ങ് ശക്തിയോടെ പ്രതികരിക്കുന്നത് തുടരുമെന്നും റിജിൽ പോസ്റ്റിൽ പറയുന്നു. വത്സൻ തില്ലങ്കേരിയാണോ കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും റിജിൽ ചോദിച്ചു. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് ആണെന്ന് പറഞ്ഞതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അന്നും പറഞ്ഞത് ഒരു മാപ്പും പറയില്ല കോപ്പും പറയില്ല എന്നാണ്. അതുതന്നെയാണ് ഇവിടെയും ആവർത്തിക്കുന്നതെന്നും റിജിൽ പറഞ്ഞു.

Read More

കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുമ്പോൾ കൈകാണിച്ചിട്ടും മനോഹരൻ നിർത്തിയില്ല. തുടർന്നാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Read More

മലപ്പുറം: പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യോത്തരം വൈറലായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികരണം ഉൾപ്പെടെ കുട്ടികളുടെ ഉത്തരങ്ങൾ വിവാദമാക്കരുതെന്ന് ശിവൻകുട്ടി സൂചിപ്പിച്ചു. ആരെ ഇഷ്ടപ്പെടണമെന്നത് വ്യക്തിപരമാണ്. എന്നാൽ മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസുകൾ പുറത്തുവിട്ട സംഭവം അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഒരു നാലാം ക്ലാസുകാരിയുടെ അഭിപ്രായത്തെ ആ രീതിയിൽ കണ്ടാൽ മതിയെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. സംഭവത്തിൽ മലപ്പുറം ഡിഡിഇ വിശദീകരണം തേടിയിട്ടുണ്ട്. മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസ് എങ്ങനെ പുറത്തുവന്നു എന്നതും അന്വേഷിക്കുന്നുണ്ട്. നിലമ്പൂർ, തിരൂർ എ.ഇ.ഒമാരോട് റിപ്പോർട്ട് നൽകാൻ ഡി.ഡി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡി.ഡി.ഇ അറിയിച്ചു. 

Read More

ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ ഡാം ഭാഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം പെരിയ കനാലിൽ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഒരു ജീപ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ചയിലേറെയായി അരിക്കൊമ്പൻ തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിന് താഴെയുള്ള ദേശീയപാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പിലുണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു. ആക്രമണത്തിന് ശേഷം കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് മിഷൻ ഏരിയയ്ക്ക് സമീപം എത്തിയിട്ടുണ്ട്. കാട്ടാനയെ വനപാലകർ നിരീക്ഷിക്കുന്നുണ്ട്. പെരിയ കനാൽ എസ്റ്റേറ്റിലേക്ക് മടങ്ങുന്നത് തടയാൻ കുങ്കി ആനകളെ ഉപയോഗിക്കും. 29ന് മോക്ക് ഡ്രിൽ നടത്തിയാലും കോടതി വിധി അനുകൂലമായാൽ മാത്രമേ മയക്കു വെടിവയ്ക്കൂ. അതേസമയം, മുത്തങ്ങയിൽ നിന്നെത്തിയ കുങ്കി ആനകളെ കാണാൻ ആളുകൾ കൂട്ടം കൂടാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് പൊതുജനങ്ങൾക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Read More

കഠ്മണ്ഡു: അത്ഭുതകരമായി കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ട് എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് നേപ്പാൾ മൂന്ന് എയർ ട്രാഫിക് കണ്ട്രോളർമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എയർ ട്രാഫിക് കൺട്രോളർമാർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവന ഇറക്കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് കൂടുതൽ പേർ അറിഞ്ഞത്. ‘അശ്രദ്ധയോടെ’ ജോലി ചെയ്തതിനാലാണ് 3 എയർ ട്രാഫിക് കൺട്രോളർമാരെ സസ്പെൻഡ് ചെയ്തതെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി. മലേഷ്യയിലെ ക്വാലലംപുരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന നേപ്പാൾ എയർലൈൻസിന്‍റെ എയർബസ് എ -320 ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനവുമായി കൂട്ടിയിടിക്കുന്ന സാഹചര്യത്തിലെത്തിയിരുന്നു. എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി ഉയരത്തിലുമാണ് പറന്നത്.

Read More

ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ. ഫൈനലിൽ വിയറ്റ്നാമിന്‍റെ യുയെൻ തിതാമിന് നിഖാതിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം 5-0 നാണ് വിജയിച്ചത്. ലോക വനിതാ സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് നിഖാത് സ്വർണം നേടുന്നത്. ലോക ബോക്സിംഗിൽ ഒന്നിലധികം തവണ സ്വർണ്ണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യ താരം മേരി കോമാണ്. മൂന്നാം റൗണ്ടിലെ പ്രകടനത്തോടെയാണ് നിഖാത്തിന്‍റെ വിജയം ഉറപ്പായത്. വനിതാ ബോക്സിംഗിൽ നിഖാത് സരീനിലൂടെ ഇന്ത്യ മൂന്നാം സ്വർണമാണ് നേടിയത്. 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗൻഖാസും 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ബുറയുമാണ് സ്വർണം നേടിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ നീതു, മംഗോളിയൻ താരം ലുട്സിക്കാൻ അൽറ്റെൻസെഗിനെ 5-0ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്.

Read More

ലക്നൗ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യത്തുടനീളം ‘സങ്കൽപ് സത്യാഗ്രഹം’ നടത്തുന്നതിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണ് സത്യാഗ്രഹം നടത്തുന്നതെന്നും യോഗി ആരോപിച്ചു. ഭാഷയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിച്ചവർ സത്യാഗ്രഹം നടത്തരുത്. ജനങ്ങളോട് അനുകമ്പയില്ലാത്തവർക്ക് സത്യഗ്രഹമിരിക്കാൻ അവകാശമില്ല. മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും വക്താവായിരുന്നു. അസത്യത്തിന്‍റെ പാത പിന്തുടരുന്നവർ സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കരുത്. അഴിമതിക്കാർ സത്യാഗ്രഹം നടത്തരുതെന്നും യോഗി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയും യോഗി ആഞ്ഞടിച്ചു. പെരുമാറ്റത്തിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തിയിലും എല്ലാം അപാകതയുള്ളയാൾ സത്യാഗ്രഹം ഇരിക്കരുത്. സ്വന്തം രാജ്യത്തെ അപമാനിച്ച, ധീരരായ സൈനികരെ ബഹുമാനിക്കാത്ത ഒരാൾ സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും യോഗി അഭിപ്രായപ്പെട്ടു.

Read More

കൊച്ചി: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്‍റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകളൊന്നുമില്ല. ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കൊച്ചി പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇരുമ്പനത്ത് പോലീസ് പരിശോധനാ സംഘത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എസ്.ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടിയെടുത്തത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇരുമ്പനം കർഷക കോളനിയിലെ വളവിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഹിൽ പാലസ് പോലീസ് സംഘം പരിശോധന നടത്തിയത്. സ്പെയർ പാർട്സ് കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോഹരൻ്റെ വാഹനത്തിന് ഒരു പോലീസുകാരൻ കൈകാണിക്കുകയായിരുന്നു. വാഹനം…

Read More

ബെംഗളൂരു: മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാൻ കർണാടക സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏർപ്പെടുത്തിയതിന് കോൺഗ്രസിനെയും ഷാ വിമർശിച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണം ഭരണഘടന പ്രകാരമല്ല നടപ്പാക്കിയത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്. ആ സംവരണം ബി.ജെ.പി ഇല്ലാതാക്കി. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കും സംവരണം നൽകിയിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഗരോട്ട ഷഹീദ് സ്മാരകവും സർദാർ വല്ലഭായ് പട്ടേലിന്‍റെ 20 അടി ഉയരമുള്ള പ്രതിമയും ഉദ്ഘാടനം ചെയ്ത അമിത് ഷാ 103 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ഹൈദരാബാദിന്‍റെ മുക്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഓർമ്മകൾ പോലും കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുന്നില്ലെന്നും…

Read More

കൊച്ചി: എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അന്വേഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും കുടുംബാംഗങ്ങളുമായും ആശുപത്രിയിലുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സയുടെ പുരോഗതി വിലയിരുത്തി തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പരീക്ഷണത്തെ അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി സജി ചെറിയാൻ പങ്കുവച്ചു.

Read More