- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Author: News Desk
കൊച്ചി: കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്തുതല ഭവനസന്ദർശന പരിപാടിയായ ‘ഹാത്ത് സേ ഹാത്ത് അഭിയാൻ’ കാമ്പയിനും വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം. ഇന്ധന സെസ് സംബന്ധിച്ച തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ചയാകും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയരും. രാവിലെ ഏഴിന് കെ.സി.വേണുഗോപാൽ ഹാത്ത് സേ ഹാത്ത് അഭിയാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നാണ് 138 ചലഞ്ചിൻ്റെ ഉദ്ഘാടനം.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവർ അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്‌മേഖല നിയന്ത്രിക്കുന്നവർ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിൽ ബജറ്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ഇന്ത്യൻ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീം കോടതി വെള്ളിയാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു. നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് മനോജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഉള്ളൂരിലെ വീട് ആക്രമണത്തിന് ശേഷം നടന്ന് മ്യൂസിയം വരെ പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് മനോജാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് മനസ്സിലായത്.
ഹൈദരാബാദ് : തെന്നിന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. രാം ചരണിന്‍റെ സിനിമകൾക്ക് മലയാളികൾ നൽകിയ സ്വീകരണം അതിന് തെളിവാണ്. കാൻസർ ബാധിതനായ ഒരു കുട്ടി ആരാധകനെ കാണാൻ എത്തിയ രാം ചരണിന്‍റെ വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹൈദരാബാദിലെ സ്പർഷ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരാധകനെയാണ് രാം ചരൺ സന്ദർശിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെയാണ് നടനെ കാണാനുള്ള ആഗ്രഹം ഒൻപത് വയസുകാരൻ പ്രകടിപ്പിച്ചത്. തുടർന്നാണ് കുഞ്ഞിനെ കാണാൻ രാം ചരൺ നേരിട്ടെത്തിയതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഓട്ടോഗ്രാഫ് അടക്കം ഒപ്പിട്ട ശേഷമാണ് താരം ആശുപത്രി വിട്ടത്. രാം ചരണിന്‍റെ വരവ് കുട്ടിയിൽ പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി എന്നാണ് റിപ്പോർട്ട്. രാം ചരണിന്‍റെ പ്രവർത്തിയെ പ്രശംസിച്ചതിനൊപ്പം കുഞ്ഞിനായി പ്രാർത്ഥിച്ചും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. രാം ചരണിന്‍റെ ആരാധകനായതിൽ അഭിമാനമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പലരും കുറിച്ചു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. എ.ഐ.സി.സിയാണ് വിമാനം ക്രമീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സയെക്കുറിച്ച് സങ്കടകരമായ പ്രചാരണം ഉണ്ടായിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തന്‍റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ചികിത്സയുമായി കുടുംബം സഹകരിക്കുന്നില്ലെന്നത് വ്യാജപ്രചാരണമാണ്. ശരിയായ സമയം വരുമ്പോൾ പിതാവിന്‍റെ…
ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്. തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 കളികളിൽ നിന്ന് 28 പോയന്‍റുമായി ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. അങ്കമാലിയില്‍ പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. റോഡരികിൽ കാത്തുനിന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പോയി. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയ മുഖ്യമന്ത്രിക്കെതിരെ കളമശേരിയിലും`പ്രതിഷേധം ഉയർന്നിരുന്നു. മുദ്രാവാക്യങ്ങളുമായി നിന്ന പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി നൽകുകയായിരുന്നു.
തിരുവനന്തപുരം: മോദിയേക്കാൾ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഭാരത് ജോഡോ യാത്രികർക്കും കെ.സി വേണുഗോപാലിനും കെ.പി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ ടിവി ഒരു വിഭാഗം മാത്രം പ്രക്ഷേപണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. യാത്രയ്ക്കിടെ സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയെ സിപിഎം തുടർച്ചയായി അധിക്ഷേപിച്ചു . കോൺഗ്രസ് ഇതിനോട് പ്രതികരിക്കുക പോലും ചെയ്തില്ല. അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോദിക്കൊപ്പം അദാനി എത്ര തവണ വിദേശയാത്ര നടത്തിയെന്നും അതിന്‍റെ ഫലമായി എത്ര കരാറുകൾ നൽകിയെന്നും ചോദിക്കുന്നത് സഭാ ചട്ടങ്ങൾക്ക് എങ്ങനെയാണ് വിരുദ്ധമാവുക എന്നും വേണുഗോപാൽ ചോദിച്ചു. ബിബിസി ഡോക്യുമെന്‍ററി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദു-മുസ്ലീം കലാപത്തിന് പ്രേരിപ്പിക്കുന്ന സർക്കാർ സ്പോണ്സേർഡ് ചാനലുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സോണിയ ഗാന്ധിക്ക് സുഖമില്ലാതിരുന്നപ്പോഴാണ് രാഹുൽ…
ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടക സുരക്ഷിതമായി തുടരണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്ന് പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ടയച്ച കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുട്ടൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തുറന്നുവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. കോൺഗ്രസ് ദേശവിരുദ്ധരെ ശക്തിപ്പെടുത്തുകയാണ്. അവർക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കർണാടകയെ സുരക്ഷിതമായി നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ന: ആർജെഡിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരണയുണ്ടായത്. ഹേമന്ത് സോറന്‍റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ജാർഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ആർജെഡി-ജെഎംഎം കക്ഷികളുടെ പ്രധാന ലക്ഷ്യം. ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിലെ ഘടകകക്ഷിയാണ് ആർജെഡി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ആർജെഡി സ്ഥാനാർത്ഥികളെ നിർത്തുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ധാരണ. ബിഹാറിൽ ജെഎംഎമ്മും സ്ഥാനാർഥികളെ നിർത്തില്ല. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മണ്ഡലങ്ങളിൽ ഇരുപാർട്ടികൾക്കും നിർണായക സ്വാധീനമുണ്ട്.
