Author: News Desk

ദോഹ: മാറ്റിവച്ച ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 24ന്. ഓൺലൈൻ വഴി മെയ് 17ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മൊബൈൽ ആപ്ലിക്കേഷനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് 24ലേക്ക് മാറ്റിയത്. 24ന് വൈകിട്ട് മൂന്ന് മണി മുതലാണ് വോട്ടെടുപ്പ്.  ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്‍റർ തുടങ്ങിയ എംബസിയുടെ പരമോന്നത സംഘടനകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 12,000ത്തിൽ താഴെ വോട്ടർമാരാണുള്ളത്.

Read More

ഡൽഹി: രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർദ്ധിക്കുന്നു. 2015 മുതൽ 2019 വരെയുള്ള നാല് വർഷത്തിനിടയിൽ നാഷണൽ കൺസ്യൂമർ കമ്മീഷൻ 253 ഗുരുതരമായ മെഡിക്കൽ അപകട കേസുകളിലും വീഴ്ചകളിലുമാണ് നഷ്ടപരിഹാരം നൽകിയത്. എൻ.സി.ഡി.ആർ.സിക്ക് മുമ്പാകെ വന്ന കേസുകളിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കാണ് നഷ്ടപരിഹാരം നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 253 കേസുകളിൽ 135 എണ്ണവും ചികിത്സാ പിഴവ് മൂലമാണ്. ഇവയിൽ നിരവധിയുള്ളത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായവയാണ്. ഇത്തരം 37 കേസുകളിലാണ് എൻസിഡിആർസി നഷ്ടപരിഹാരം നിർദ്ദേശിച്ചത്. കുട്ടികളിലെ ചികിത്സാ പിഴവുകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാര തുക നിശ്ചയിച്ച് നല്കിയത്. ഈ കാലയളവിൽ അശ്രദ്ധയും ചികിത്സയിലെ അപര്യാപ്തതയും മൂലം 62 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിസിൻ ആൻഡ് റിസർച്ചിലെ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.സഞ്ജയ് കുമാറാണ് അഞ്ച് വർഷത്തോളം എൻസിഡിആർസിയുടെ പരിഗണനയിൽ വന്ന കേസുകൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

Read More

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സിറ്റി ചെക്ക്-ഇൻ സേവനം അഡ്‌നെക്കിൽ നിന്ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അതേ വേദിയിൽ നടക്കുന്ന പ്രതിരോധ പ്രദർശനവുമായി ബന്ധപ്പെട്ട് അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിലെ പുതിയ സൗകര്യത്തിൽ നിന്നാണ് യാത്രക്കാർക്കുള്ള ചെക്ക്-ഇൻ സേവനം പുനരാരംഭിച്ചത്. അഡ്നെക്കിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്‍റർനാഷണൽ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ഐഡെക്സ്), ഏഴാമത് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്സിബിഷൻ (നവ്ഡെക്സ്) എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കാണ് ചെക്ക്-ഇൻ സേവനം തുടക്കത്തിൽ വാഗ്ദാനം ചെയ്യുക. ശനിയാഴ്ച മുതൽ ഇത് പൊതുജനങ്ങൾക്കും ലഭ്യമാകും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക. ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചുമതല നല്കിയത്. സായുധ പൊലീസ് ബറ്റാലിയൻ എസ്പിയായ ജയ്ദേവിനെ വിഐപി സുരക്ഷയുടെ ചുമതലയുള്ള എസ്പിയായി നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാൻ പ്രത്യേക തസ്തിക സൃഷ്ടിച്ചത്. ഇൻറലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക. സപ്ലൈകോ എം.ഡിയായിരുന്ന സഞ്ജീബ് കുമാർ പട്ജോഷിയെ തീരദേശ സുരക്ഷാ എ.ഡി.ജി.പിയായും നിയമിച്ചു.

Read More

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് മാസത്തിൽ ആരംഭിക്കും. ശോഭന, നസറുദ്ദീൻ ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രയെ പ്രമേയമാക്കിയുള്ള ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More

തിരുവനന്തപുരം: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമാണെന്ന് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബാറുടമകൾ വിഷയം ഉന്നയിച്ചത്. നിലവിലുള്ള ബാർ സമയം പരിഷ്കരിച്ച് രാവിലെ 8 മുതൽ 11 വരെയാക്കണം. ഐടി മേഖലയിലെ ബാറുകളിൽ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്നണിയുമായും സർക്കാരുമായും കൂടിയാലോചിച്ച ശേഷം പറയാമെന്ന് മന്ത്രി എം ബി രാജേഷ് ബാറുടമകളുടെ സംഘടനയെ അറിയിച്ചു.

Read More

കൊളംബിയ: ആഴം കുറഞ്ഞ നദിയിൽ നിന്ന് രണ്ട് പിങ്ക് ഡോൾഫിനുകളെ രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റാ നദിയിൽ കുടുങ്ങിയ അമ്മ ഡോൾഫിനെയും കുഞ്ഞിനേയുമാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. നദിയിൽ നിന്ന് രക്ഷപ്പെടുത്തിയ ഡോൾഫിനുകളെ അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആഴത്തിലുള്ള നദിയിലേക്ക് തുറന്നുവിടുകയായിരുന്നു. ഏകദേശം 17 മിനിറ്റെടുത്തു ഇത് ചെയ്യാൻ. ഒമാക്ക ഫൗണ്ടേഷൻ അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിസ്ഥിതി സംഘടനകളും സുരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഡോൾഫിനുകൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് ആദ്യം അധികൃതരെ അറിയിച്ചത്. തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിങ്ക് ഡോൾഫിനുകളെ ഇനിയ ജിയോഫ്രെന്‍സിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ആമസോൺ, ഒറിനോക്കോ തുടങ്ങിയ നദികളുടെ ആവാസവ്യവസ്ഥയിലാണ് പിങ്ക് ഡോൾഫിനുകൾ പ്രധാനമായും കാണപ്പെടുന്നത്. ബ്രസീൽ, കൊളംബിയ, എക്വഡോർ, പെറു, ബൊളീവിയ, വെനസ്വേല എന്നിവിടങ്ങളിലും പിങ്ക് ഡോൾഫിനുകളെ കാണപ്പെടുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണിവ.

Read More

ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് പെട്ടന്ന് റദ്ദാക്കേണ്ട സാഹചര്യം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ, പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം തിരികെ കിട്ടില്ല. ഇത് ക്യാൻസലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ട്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്മെന്‍റ് ആപ്പായ പേടിഎം, വിമാനക്കമ്പനികളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന ക്യാൻസലേഷൻ ചാർജുകളിൽ നിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. “ക്യാൻസൽ പ്രൊട്ടക്റ്റ്” എന്നറിയപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം, ഉപയോക്താക്കൾക്ക് വിമാന ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം.  സബ്‌സ്‌ക്രിപ്‌ഷൻ അനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. അതുപോലെ, ബസ് പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെങ്കിൽ, പേടിഎം വഴി റദ്ദാക്കിയ ടിക്കറ്റുകൾക്ക് 100 ശതമാനം റീഫണ്ട് ലഭിക്കും. 

Read More

ലണ്ടന്‍: ബിബിസിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ. ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെക്കുറിച്ചുള്ള വിഷയം യുകെ പാർലമെന്‍റിൽ ഉയർന്നപ്പോഴാണ് സുനക് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നോർത്തേൺ അയർലൻഡ് എംപി ജിം ഷാനന്‍റെ ചോദ്യത്തിന് ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്‍റ് ഓഫീസ് (എഫ്സിഡിഒ) പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഡേവിഡ് റട്‌ലിയാണ് മറുപടി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇന്ത്യൻ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് യുകെ സർക്കാരിന് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല എന്ന് റട്‌ലി ജനപ്രതിനിധി സഭയോട് പറഞ്ഞു. എന്നാൽ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ അനിവാര്യ ഘടകങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നു. ഞങ്ങളാണ് ബിബിസിക്ക് ധനസഹായം നൽകുന്നത്. ബിബിസി വേൾഡ് സർവീസ് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ബിബിസിക്ക് ആ മാധ്യമ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” എന്നും റട്‌ലി കൂട്ടിചേർത്തു.

Read More

ഷില്ലോങ്: ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് രാഹുൽ ഗാന്ധി. എല്ലാം അറിയാമെന്ന് ധരിക്കുന്ന ബി.ജെ.പിക്ക് ആരോടും ബഹുമാനമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷില്ലോങ്ങിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. മത്സരരംഗത്തുള്ള തൃണമൂൽ കോൺഗ്രസിനെയും രാഹുൽ വിമർശിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വിജയം ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. “എല്ലാം അറിയാമെന്ന് നടിക്കുകയും ആരെയും ബഹുമാനിക്കാതെ പ്രവർത്തിക്കുകയും ചെയ്യുന്ന മുട്ടാളനെപ്പോലെയാണ് ബിജെപിയും ആർഎസ്എസും. നാം ഒരുമിച്ച് നിന്ന് അവർക്കെതിരെ പോരാടണം,” അദ്ദേഹം പറഞ്ഞു. മേഘാലയയുടെ ഭാഷയെയോ സംസ്കാരത്തെയോ ചരിത്രത്തെയോ ഒരു കാരണവശാലും വ്രണപ്പെടുത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “മേഘാലയയുടെ തനതായ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ആദരസൂചകമായാണ് പരമ്പരാഗത ജാക്കറ്റ് ധരിച്ചുവന്നത്. അതേസമയം, പ്രധാനമന്ത്രി ചെയ്യുന്നതുപോലെ മേഘാലയയുടെ ജാക്കറ്റ് ധരിക്കുകയും സംസ്ഥാനത്തിന്‍റെ മതം, സംസ്കാരം, ചരിത്രം, ഭാഷ എന്നിവയെ കുറ്റപ്പെടുത്തുകയും ചെയ്താൽ അത് മേഘാലയയിലെ ജനങ്ങളോടുള്ള അവഹേളനമാണ്” എന്നും രാഹുൽ പറഞ്ഞു.…

Read More