Author: News Desk

കാലിഫോർണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘ഗേറ്റ്സ് നോട്ട്സ്’ എന്ന തന്‍റെ ബ്ലോഗിൽ എഴുതിയ കുറിപ്പിൽ, ലോകം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യ ഒറ്റയടിക്ക് വലിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കുറിച്ചു. ദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗേറ്റ്സിന്‍റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കിട്ടു. ശരിയായ ആശയങ്ങളും അവ കൃത്യമായി അവതരിപ്പിക്കാനുമുള്ള മാർഗങ്ങളുമുണ്ടെങ്കിൽ എത്ര വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്ന് താൻ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും. എന്നാൽ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുത്തി. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

അബുദാബി: യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് യു.എ.ഇ സമയം രാവിലെ 10.45 നാണ് ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടുക. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും. നേരത്തെ 26ന് രാവിലെ 11ന് പുറപ്പെടേണ്ടിയിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. യാത്രയ്ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി നാസ അറിയിച്ചു. താൻ ശാരീരികമായും മാനസികമായും സാങ്കേതികമായും സജ്ജനാണെന്ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തിയ സുൽത്താൻ അൽ നെയാദി പറഞ്ഞു. ടെക്സസിലെ ഹൂസ്റ്റണിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നാലംഗ സംഘം ഇവിടെയെത്തിയത്. ബഹിരാകാശത്ത് നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നെയാദി നേതൃത്വം നൽകും. ഇതോടെ ദീർഘകാലത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ അയയ്ക്കുന്ന 11 രാജ്യങ്ങളിൽ ഒന്നാകും യുഎഇ.

Read More

കേപ്ടൗൺ: വനിതാ ടി 20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങി ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ന്യൂലാൻഡ്സ് പാർക്ക് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. നാല് കളികളിൽ മൂന്നിലും ഇന്ത്യ വിജയം നേടി. ഇംഗ്ലണ്ടിനോട് മാത്രമാണ് തോറ്റത്. അതേസമയം ഗ്രൂപ്പ് എയിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. ഫൈനൽ ഞായറാഴ്ചയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യൻ കൗമാരക്കാരുടെ പാത പിന്തുടരാനാണ് സീനിയർ ടീമും ശ്രമിക്കുന്നത്.

Read More

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ബോണി എന്നയാളാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വെളിപ്പെടുത്തലിൽ പരാമർശിക്കുന്ന പത്ത് പേരുടേയും സാക്ഷികളുടേയും ഉൾപ്പെടെ 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് എങ്ങനെയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ അറിയിച്ചു.

Read More

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രം 2024 ജനുവരി 12 ന് റിലീസ് ചെയ്യും. ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പാൻ-ഇന്ത്യ തലത്തിൽ ചിത്രം വളരെയധികം ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു ചിത്രത്തിൽ ക്രിയേറ്റീവ് മെന്‍ററായെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്ട് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു മൾട്ടിസ്റ്റാർ ബിഗ് ബജറ്റ് ചിത്രമായ പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിലാണ് പുറത്തിറങ്ങിയത്. തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

Read More

ദുബായ്: പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിലെത്തട്ടെ എന്ന ആശംസയുമായി സാനിയ മിർസ. താനാവരുത് അളവുകോല്‍. തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാൻ പുതിയ കുട്ടികള്‍ക്ക് കഴിയണം. എന്തെങ്കിലും നേടണമെങ്കില്‍ അഞ്ചോ ആറോ വയസ്സ് തൊട്ടേ അത്തരം ആഗ്രഹങ്ങളുണ്ടാവണം. കരിയറിൽ നിന്ന് വിരമിച്ച ശേഷം സംസാരിക്കുകയായിരുന്നു സാനിയ. എന്നാൽ സമീപഭാവിയിൽ ഒരു ഇന്ത്യൻ വനിതാ താരം ലോക ടെന്നീസിന്‍റെ ഉയരങ്ങളിലെത്താൻ സാധ്യതയില്ലെന്നും സാനിയ വ്യക്തമാക്കി. 5-10 വർഷത്തേക്ക് അതിനുള്ള സാധ്യത കാണുന്നില്ല. ഭാവിയുള്ള കുട്ടിയെന്ന് നാം കരുതുന്നവർ പിന്നീട് വഴിമാറുന്നു. വിദ്യാഭ്യാസവും ടെന്നീസും ഒരുമിച്ചു കൈകാര്യം ചെയ്യാനാവുന്നില്ല. പഠനത്തിന് ശേഷം അവർ ടെന്നീസിലേക്ക് തിരിച്ച് വരുന്നില്ല. ഇനി തന്റെ ടെന്നീസ് അക്കാദമികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാനിയ പറഞ്ഞു. കരിയറിലെ 20 വർഷത്തെ അനുഭവസമ്പത്ത് പുതിയ കളിക്കാർക്കായി വിനിയോഗിക്കുമെന്നും സാനിയ വ്യക്തമാക്കി.

Read More

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് ആദരിക്കൽ ചടങ്ങ് ബഹിഷ്കരിച്ച് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്. ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍ താരവും പദ്മശ്രീ ജേതാവുമായ വിജയ് അമൃതരാജിനെയും ആദരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ലോൺ ടെന്നീസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രി വേദിയിലെത്താൻ ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനെ തുടർന്ന് ബ്യോണ്‍ ബോര്‍ഗ് വേദി വിടുകയായിരുന്നു. മകൻ ലിയോ ബെംഗളൂരു ഓപ്പണിൽ കളിക്കുന്നത് കാണാനാണ് ബ്യോൺ ബോർഗ് എത്തിയത്. രാവിലെ 9.30 നാണ് അനുമോദന ചടങ്ങ് ആരംഭിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി എത്താൻ വൈകിയതിനാൽ 10.15 വരെ നീട്ടുകയായിരുന്നു.

Read More

നവാഗതനായ പ്രഗേഷ് സുകുമാരൻ്റെ സംവിധാനത്തിൽ രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലവ് ഫുളി യുവേഴ്സ് വേദ’യുടെ ട്രെയിലർ പുറത്തിറങ്ങി. ബാബു വൈലത്തൂരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവിന്‍റെ വേഷത്തിലെത്തുന്ന വെങ്കിടേഷാണ് ചിത്രത്തിലെ നായകൻ. ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രൻ, രഞ്ജിത്ത് ശേഖർ, ചന്തുനാഥ്, അർജുൻ അശോകൻ, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോബിൻ തോമസാണ് ഛായാഗ്രഹണം. സോബിൻ സോമനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആർ 2 എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിന്നി ദിവാകരനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.

Read More

മലപ്പുറം: സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചത് പൂര്‍ണ മനസ്സോടെയല്ല, മറിച്ച് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണെന്ന് തുറന്നടിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി. സമസ്തയിലെ ഒരു വിഭാഗം അനാവശ്യമായി കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. അവർ സാദിഖലി തങ്ങളെ സമ്മർദത്തിലാക്കിയതിന്റെ ഫലമാണ് ഈ രാജി. ഇത് നിലപാടിന്‍റെ ഭാഗമാണ്, പക്ഷേ വലിയൊരു വിഭാഗം ആളുകൾ തൻ്റെ രാജിയിൽ വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെളിയിക്കാനോ ഭാഗം കേൾക്കാനോ സമസ്ത തയ്യാറായില്ല. പ്രത്യയശാസ്ത്രപരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തി തിരുത്താനുള്ള അവസരം നൽകുന്നതാണ് ഇസ്ലാമിക വിധി. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യക്തിഹത്യ ചെയ്യില്ലെന്ന ഉറപ്പ് ലംഘിച്ച് പുറത്താക്കുകയും കേസ് കൊടുക്കുകയും ചെയ്തു. രാഷ്ട്രീയ മാറ്റങ്ങളും പാണക്കാട് കുടുംബത്തോടുള്ള അസൂയയും വ്യക്തിവൈരാഗ്യവും തനിക്കെതിരായ വേട്ടയാടൽ തുടരുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ഹക്കിം ഫൈസി പറയുന്നു. ഈ പരിഷ്‌കൃത കാലഘട്ടത്തിൽ വേദിപങ്കിടുന്നത് കുറ്റമാവുന്നത് കണ്ട് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും ഫൈസി പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്നറിയിച്ച് ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം. 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പളക്കുടിശ്ശിക ഉൾപ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 76.06 ലക്ഷം രൂപയാണ് യുവജന കമ്മിഷന് അനുവദിച്ചത്. ഇത് തികയാഞ്ഞതോടെ ഡിസംബറിൽ വീണ്ടും 9 ലക്ഷം രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് 18 ലക്ഷം രൂപ വീണ്ടും അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറി വഴി മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി തേടണമെന്ന് സർക്കുലറും ഇറക്കി. ഈ ഘട്ടത്തിലാണ് പണമില്ലെന്ന പരാതി യുവജന കമ്മിഷൻ ഉയർത്തിയിരിക്കുന്നത്. 8.5 ലക്ഷം രൂപയാണ് ചിന്തയ്ക്ക് ഇനിയും ശമ്പള കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതുൾപ്പെടെയുള്ള 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ യുവജന…

Read More