- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
ഡൽഹി: കെ.ടി.യു വി.സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൽക്കാലിക വി.സിയെ മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടില്ല. താൻ ആരോടും നിയമോപദേശം തേടിയിട്ടില്ല. സർക്കാർ നൽകിയ പട്ടികയിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കേരളം എതിർപ്പ് ഹർജി നൽകിയത് അവരുടെ കാര്യമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കെ.ടി.യു വി.സി നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വി.സി നിയമനത്തിനായി സർക്കാർ കഴിഞ്ഞ ദിവസം മൂന്നംഗ പാനൽ നല്കിയിരുന്നു. നിയമനത്തിന് സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഡോ.വൃന്ദ വി നായർ , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ് എന്നിവരടങ്ങിയ പാനലാണ് സർക്കാർ നല്കിയത്. നേരത്തെ സർക്കാർ നല്കിയ പേരുകൾ പരിഗണിക്കാതെയാണ് ഗവർണർ സിസ…
ദുബായ്: ഫെബ്രുവരി 23ന് പുരുഷൻമാർക്കായുള്ള യുഎഇ ടൂർ ആരംഭിക്കുന്നതിനാൽ ഷിന്ദഗ പരിസരം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. സൈക്ലിംഗ് ഇവന്‍റ് കാരണം റോഡുകളിൽ കാലതാമസമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകുകയും വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
കൊച്ചി: ഉരുമ്പരിച്ചിരിക്കുന്നത് തീക്കട്ടയിലാണെന്ന് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചാണ് സഹായം നൽകുന്നത്. വിശദ അന്വേഷണം നടത്തിയാൽ പാർട്ടിയുടെ പങ്ക് വ്യക്തമാകും. പ്രളയ ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചതിന്‍റെ ഫലമാണിത്. സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിവിധ ജില്ലകളിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ തന്നെ വൻ തട്ടിപ്പാണ് കണ്ടെത്തിയത്. വില്ലേജ് ഓഫീസുകളിലും കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധന നടന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. തീക്കട്ടയിൽ ഉറുമ്പരിച്ച പോലെയാണിത്. എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അപേക്ഷകൾ പരിശോധിച്ച് ഫണ്ട് നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാൽ കളക്ടറേറ്റുകളിൽ ഏജന്‍റുമാർ സമർപ്പിച്ച വ്യാജ അപേക്ഷകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ഫയലുകളും പരിശോധിച്ച് അന്വേഷണം…
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധിച്ച് യുവതി. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം ആരംഭിക്കാനാണ് യുവതിയുടെ തീരുമാനം. കോഴിക്കോട് അടിവാരം സ്വദേശിയായ ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് 2017ൽ വയറിൽ ശാസ്ത്രക്രിയാ ഉപകരണം മറന്നു വച്ചത്. ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കാനാണ് പരിശോധനാ ഫലം വൈകിക്കുന്നത് എന്നാണ് ഹർഷിനയുടെ ആരോപണം. കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത് ജനുവരി 21നായിരുന്നു. ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും അറിഞ്ഞിരുന്നു. എന്നാൽ ഇതേ റിപ്പോർട്ട് സർക്കാർ മറച്ചുവെക്കുകയാണെന്നാണ് യുവതി പറയുന്നത്. അഞ്ച് വർഷത്തിന് ശേഷം 2022ലായിരുന്നു വയറ്റിൽ മറന്നു വച്ച കത്രിക മെഡിക്കൽ കോളേജിൽ നിന്ന് പുറത്തെടുത്തത്. ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവതി നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചത്.
ന്യൂഡല്‍ഹി: കേരള സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ച് സർക്കാർ. ഗവർണർ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യമുന്നയിച്ചാണ് സർക്കാർ തടസ്സ ഹർജി സമർപ്പിച്ചത്. സാങ്കേതിക സർവകലാശാലയുടെ പുതിയ വി സി ആരാകണമെന്ന് നിർദ്ദേശിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകിയത്. അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിന്‍റെ നിർദേശത്തെ തുടർന്ന് സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷാദ് വി ഹമീദാണ് ഹർജി സമർപ്പിച്ചത്.
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഏജന്‍റുമാരും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തിരിമറി നടത്തിയതിന് പിന്നിലെന്ന് വിജിലൻസ്. തട്ടിപ്പുകൾ നടത്തിയത് ആസൂത്രിതമായാണ്. തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ ഫീൽഡ് തല പരിശോധന ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് ആസൂത്രിതമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് പറഞ്ഞു. വില്ലേജ് ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധന നടത്തും. നിലവിലുള്ള അപേക്ഷകളിൽ തടസമുണ്ടാകില്ലെന്നും വിജിലൻസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു. കൊല്ലത്താണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവർക്ക് തടസമുണ്ടാകില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം സ്വീകരിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫിസിക്കൽ ഫയലുകൾ ഇല്ലാത്തതിനാലാണ് പരിശോധന വൈകുന്നത്. ഓൺലൈനായി ഫയലുകൾ പരിശോധിച്ചാണ് വിജിലൻസ് അപേക്ഷകരുമായും ഏജന്‍റുമാരുമായും ബന്ധപ്പെടുന്നത്. വിവരങ്ങൾ ശേഖരിക്കുന്ന സംഘം അപേക്ഷകരുടെയും ഏജന്‍റുമാരുടെയും വിവരങ്ങൾ ഫീൽഡിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൈമാറും.
തിരുവനന്തപുരം: ചിന്ത ജെറോം കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കേരള വിസിക്ക് വിശദീകരണം നൽകി ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ. ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തിൽ പരാമർശിച്ചത് നോട്ടപ്പിശകാണെന്നും തെറ്റ് തിരുത്തി പ്രബന്ധം അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്നും ഡോ. അജയകുമാർ വിസിക്ക് മറുപടി നൽകി. പ്രബന്ധം നിരവധി ലേഖനങ്ങളിൽ നിന്ന് പകർത്തിയതാണെന്നും അക്ഷരത്തെറ്റും വ്യാകരണ പിശകുകളും നിരവധിയാണെന്നും ചൂണ്ടിക്കാട്ടി സർവകലാശാല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതി പരിശോധിക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിൽ നിന്ന് വിശദീകരണം ലഭിക്കാഞ്ഞതിനാൽ വി.സി ഇതുവരെ ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളുമായി 10 ശതമാനത്തിൽ താഴെ സാമ്യതയേ ഉള്ളൂവെന്നും യുജിസി വ്യവസ്ഥകൾക്കനുസൃതമായാണ് പരിശോധന നടത്തിയതെന്നും പ്രബന്ധം പൂർണ്ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്‍റെ വിശദീകരണത്തിൽ പറയുന്നു. വി.സി ആവശ്യപ്പെട്ടതനുസരിച്ച് ചിന്തയുടെ…
കൊച്ചി: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച പ്രിയ താരം സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലെ വീട്ടിലെത്തിച്ചിരുന്നു. രണ്ടു മണിക്കൂർ ഇവിടെ പൊതുദർശനത്തിനുശേഷം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തുന്നത്. ടെലിവിഷൻ സീരിയൽ രംഗത്ത് നിന്ന് നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. തൃപ്പൂണിത്തുറ സ്വദേശിനിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസം. പരേതനായ സുരേഷിന്‍റെയും അംബികയുടെയും മകളാണ്. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഏവരെയും ഞെട്ടിച്ച് സുബിയുടെ വിയോഗം. കരൾ മാറ്റിവയ്ക്കലിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് പരിഗണിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസ് നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ അറിയിച്ചു. പവൻ ഖേരയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മറ്റ് കോൺഗ്രസ് നേതാക്കളും വിമാനത്തിൽ നിന്ന് ഇറങ്ങി. പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് അടുത്തിരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ഉണ്ടെങ്കിലും പ്രവൃത്തി ഗൗതം ദാസിന്‍റേതാണെന്ന് ഖേര പറഞ്ഞു. പരാമർശം ആക്ഷേപകരമാണെന്ന് ആരോപിച്ച് ലഖ്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡൽഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച് സർക്കാർ; ലംഘിച്ചാൽ 10000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾക്ക് കനത്ത പ്രഹരമാണ് ഡൽഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്. സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിരോധനം ലംഘിച്ചാൽ ആദ്യ തവണ 5,000 രൂപ പിഴ ഈടാക്കും. വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഡ്രൈവറുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഡൽഹി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബൈക്ക് ടാക്സി ഓടിക്കുന്നവർ മാത്രമല്ല, കമ്പനികളും കുടുങ്ങും. ബൈക്ക് ടാക്സി സർവീസ് നടത്തിയാൽ കമ്പനികൾ ഒരു ലക്ഷം രൂപ പിഴ നൽകേണ്ടിവരും. ഇതാദ്യമായല്ല ബൈക്ക് ടാക്സികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നത്. നിയമപരമായ അനുമതിയില്ലാതെയാണ് ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ പ്രവർത്തിക്കുന്നതെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ റാപ്പിഡോ ബൈക്ക് ടാക്സിക്ക് ലൈസൻസ് നൽകാൻ…
