ദുബായ്: ഫെബ്രുവരി 23ന് പുരുഷൻമാർക്കായുള്ള യുഎഇ ടൂർ ആരംഭിക്കുന്നതിനാൽ ഷിന്ദഗ പരിസരം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്.
സൈക്ലിംഗ് ഇവന്റ് കാരണം റോഡുകളിൽ കാലതാമസമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകുകയും വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.