Author: News Desk

ഒഡീഷ: ഐഎസ്എല്ലിലെ അവസാന ലീഗ് മത്സരത്തിൽ ഒഡീഷയ്ക്ക് തിരിച്ചടി. ജംഷഡ്പൂർ എഫ്സിയോട് 2-0നായിരുന്നു ഒഡീഷയുടെ തോൽവി. ഹാരി സോയർ (61), ഋത്വിക് ദാസ് (63) എന്നിവരാണ് ജംഷഡ്പൂരിനായി ഗോളുകൾ നേടിയത്. നിലവിൽ ആറാം സ്ഥാനത്താണ് ഒഡീഷ. ബെംഗളൂരു എഫ്സിക്കെതിരായ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഗോവ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ബെംഗളൂരു ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ഒഡീഷ മുന്നേറും.

Read More

ഇന്ത്യൻ ബോക്സോഫീസിലെ ഏറ്റവും പുതിയ ചർച്ചാ വിഷയമാണ് പഠാൻ. കോവിഡ് മഹാമാരിക്ക് ശേഷം വലിയ തിരിച്ചടി നേരിട്ട ബോളിവുഡിന്‍റെ തിരിച്ചുവരവായാണ് ഈ വിജയത്തെ കാണക്കാക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിയിരിക്കുകയാണ്. എന്നാൽ 1000 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ഇന്ത്യൻ സിനിമയിൽ വലിയ പുതുമയല്ല. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് പഠാൻ. ഏഴ് വർഷം മുമ്പ് ഇറങ്ങിയ ബോളിവുഡ് ചിത്രമാണ് ആദ്യമായി 1000 കോടി ക്ലബ്ബിൽ കയറിയത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രമായ ദംഗൽ ആയിരുന്നു അത്. തൊട്ടടുത്ത വർഷം, എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗവും 1,000 കോടി ക്ലബ്ബിൽ കടന്നു. കൊവിഡ് കാലത്തിന് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനെ ഉണര്‍ത്തിയ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളാണ് പഠാന്‍ കൂടാതെ 1000 കോടി ക്ലബ്ബിലുള്ള രണ്ട് എന്‍ട്രികള്‍. പ്രശാന്ത് നീലിന്‍റെ കെജിഎഫ് ചാപ്റ്റർ…

Read More

സിനോപ് സിറ്റി: ബ്രസീലിൽ പൂൾ മത്സരത്തിൽ പരാജയപ്പെട്ടതിന് 12 വയസുകാരി ഉൾപ്പെടെ ഏഴ് പേരെ യുവാവ് വെടിവച്ച് കൊന്നു. മാറ്റോ ഗ്രോസോ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് സംഭവം. വെടിവച്ചുകൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എഡ്ഗർ റിക്കാർഡോ ഡി ഒലിവേരിയ, എസെക്കിയാസ് സൂസ റിബേരിയോ എന്നിവരാണ് ആക്രമണം നടത്തിയത്. പൂൾ ആദ്യ മത്സരത്തിൽ ഒലിവേരിയ തോറ്റു. അപ്പോൾ എസെക്കിയാസിനോടൊപ്പം വന്ന് വിജയിച്ച ആളെ വെല്ലുവിളിച്ചു. രണ്ടാം മത്സരവും തോറ്റപ്പോൾ വിജയിച്ച ആളും കാണികളും ചിരിക്കാൻ തുടങ്ങി. ഇതോടെ പ്രകോപിതനായ ഒലിേവരിയ വാഹനത്തിൽ നിന്ന് തോക്ക് പുറത്തെടുത്തുവന്നു. ഈ സമയം എസെക്കിയാസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പൂൾ ഉടമയുൾപ്പെടെ അവിടെയുണ്ടായിരുന്നവരെ നിരയായി നിർത്തുകയും ചെയ്തു. തുടർന്ന് ഒലിേവരിയ വെടിവച്ചു കൊല്ലുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം . ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സ്വപ്നയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റിൽ സി എം രവീന്ദ്രന്‍റെ പേര് പരാമർശിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയാനാണ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ശിവശങ്കർ അറസ്റ്റിലാകുന്നത്. തുടർച്ചയായ 3 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശിവശങ്കറിന്‍റെ അക്കൗണ്ടിലെ ഒരു കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി. തുടർന്ന് വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ശിവശങ്കറിനെതിരായ തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു.

Read More

ഡൽഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദമായി അന്വേഷിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ശ്രീകൃഷ്ണന്‍റെ വിഗ്രഹവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി.

Read More

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പവൻ ഖേരയ്ക്ക് ഡൽഹി ദ്വാരക കോടതി ജാമ്യം നൽകി വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്വിയാണ് ഹർജി നൽകിയത്. അതേസമയം, അസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരുനീണ്ട യുദ്ധത്തിന് താന്‍ തയ്യാറാണെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിടുകയും ശേഷം വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്‍റെ പേരിലാണ് അസം പൊലീസ് കേസെടുത്തത്. ഇതേതുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് കോൺഗ്രസ് നേതാക്കളും റണ്‍വേയിൽ ഇറങ്ങി പ്രതിഷേധിച്ചു.

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ ശർഖിന്‍റെ നിലവിലെ നടത്തിപ്പുകാരും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സൂഖ് ശർഖിലെ എല്ലാ സ്ഥാപനങ്ങളിലെയും വാടകക്കാർക്ക് വാണിജ്യ മന്ത്രാലയം നോട്ടീസ് നൽകി. “ഉടമസ്ഥാവകാശം മാറിയതിനാൽ സൂഖ് ശർഖിലെ എല്ലാ വാണിജ്യ ലൈസൻസുകളും താൽക്കാലികമായി നിർത്തിവച്ചതായി ഇതിനാൽ അറിയിക്കുന്നു. അതിനാൽ, ദയവായി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുക,” എന്ന് കരാറുകാർക്ക് അയച്ച നോട്ടീസിൽ പറയുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നൽകുന്ന നിരവധി സ്ഥാപനങ്ങളാണ് സൂഖ് അൽ ശർഖിൽ പ്രവർത്തിക്കുന്നത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം അർഹരായവർക്ക് മാത്രമേ നൽകുവെന്നും, അനർഹർക്ക് നൽകുന്നത് ശക്തമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രവണതകളൊന്നും അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്തി വാർത്താക്കുറിപ്പിൽ പറഞ്ഞു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതായി ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിജിലൻസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ചികിത്സയ്ക്കും പ്രകൃതിക്ഷോഭം ബാധിച്ചവരെ സഹായിക്കുന്നതിനുമുള്ളതാണ്. അനർഹർക്ക് സാമ്പത്തിക സഹായം നൽകാൻ ശ്രമിച്ചവർക്കും അതുമായി ബന്ധപ്പെട്ട് കൂട്ടുനിന്നവർക്കുമെതിരെ യാതൊരു ദയയുമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും. നേരത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് സംസ്ഥാന സർക്കാർ സയ്യിദ് അഖ്തതർ മിർസയെ നിയമിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടൂർ തന്‍റെ ഉറ്റസുഹൃത്താണെന്നും താൻ അടൂരിന്റെ ആരാധകനാണെന്നും സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്തെത്തി വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ട് പ്രശ്നങ്ങൾക്ക് കൂട്ടമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ രാജി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജി. ദളിത് ജീവനക്കാരെ നിർബന്ധിച്ച് ശങ്കർ മോഹൻ വീട്ടിലെ ശൗചാലയം കഴുകിച്ചെന്ന ആരോപണം തെറ്റാണെന്നും ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാർ ഇല്ലെന്നും ആത്മാർത്ഥ സേവനം ചെയ്യുന്നവരെ കെട്ടുകെട്ടിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യമെന്നും അടൂർ ആരോപിച്ചിരുന്നു.

Read More

ലണ്ടൻ: വൈവിധ്യമാർന്ന പല ക്രിസ്മസ് ട്രീകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതാദ്യമായാണ് ഒരു ക്രിസ്മസ് ട്രീ മാലിന്യം കൊണ്ട് നിർമ്മിക്കുന്നത്. അതും ക്രിസ്തുമസ് കാലം കഴിഞ്ഞ ശേഷം. ലണ്ടൻ മേയർ വിൻസെന്‍റ് കീവെനിയാണ് അത്തരമൊരു ക്രിസ്മസ് ട്രീ നിർമ്മിച്ച് തന്‍റെ വീടിന്‍റെ ബാൽക്കണിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ മേയറുടെ ബാൽക്കണിയിലെ മാലിന്യം കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ കണ്ട് ഞെട്ടിയിരിക്കുകയാണ് നഗരവാസികൾ. മേയർ തന്നെ തന്റെ വീടിന് മുന്നിൽ ഇത്തരമൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചതിന് പ്രത്യേക കാരണമുണ്ട്. ലണ്ടൻ നഗരത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി ശേഖരിച്ച മാലിന്യങ്ങളാണ് ഇത് മുഴുവനും. പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ ആളുകൾ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ ശേഖരം. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ എത്രമാത്രം അപകടകരമാണെന്ന് ജനങ്ങളെ ബോധവാൻമാരാക്കാനാണ് അദ്ദേഹം തന്‍റെ വീടിന്‍റെ ബാൽക്കണിയിൽ അത്തരമൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. ഇത് കാണുന്നതിലൂടെ, എല്ലാ ദിവസവും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കുമെന്നും ഇത് മാറ്റത്തിന് കാരണാമാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.…

Read More