കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ ശർഖിന്റെ നിലവിലെ നടത്തിപ്പുകാരും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് തീരുമാനം.
ഈ സാഹചര്യത്തിലാണ് മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സൂഖ് ശർഖിലെ എല്ലാ സ്ഥാപനങ്ങളിലെയും വാടകക്കാർക്ക് വാണിജ്യ മന്ത്രാലയം നോട്ടീസ് നൽകി. “ഉടമസ്ഥാവകാശം മാറിയതിനാൽ സൂഖ് ശർഖിലെ എല്ലാ വാണിജ്യ ലൈസൻസുകളും താൽക്കാലികമായി നിർത്തിവച്ചതായി ഇതിനാൽ അറിയിക്കുന്നു. അതിനാൽ, ദയവായി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുക,” എന്ന് കരാറുകാർക്ക് അയച്ച നോട്ടീസിൽ പറയുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നൽകുന്ന നിരവധി സ്ഥാപനങ്ങളാണ് സൂഖ് അൽ ശർഖിൽ പ്രവർത്തിക്കുന്നത്.