Author: News Desk

തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലുണ്ടായ പാർട്ടി ഭരണഘടനാ ഭേദഗതിയിൽ എതിർപ്പറിയിച്ച് വി എം സുധീരൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിന് മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിനുമുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്താനുള്ള തീരുമാനം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. മദ്യവർജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിരുന്നെന്നും പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ മുദ്രാവാക്യവും അഭിമാന സവിശേഷതയുമാണെന്നും സുധീരൻ ചൂണ്ടിക്കാണ്ടി. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്യുമ്പോൾ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും നിരാകരിക്കുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന വാദം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്‍റെ ഉപയോഗം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായും സാമൂഹിക പ്രശ്നമായും ഉയർന്നുവരുന്ന സമയത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത് എന്നതും ഗൗരവമായി കാണണം. പ്ലീനറി സമ്മേളനത്തിലെ ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്ത് മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെയ്ജിങ്: പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായവുമായി ചൈന. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചർച്ചകൾ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്. ചൈനയിൽ നിന്ന് സഹായം സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് ചൈന ഡെവലപ്മെന്‍റ് ബാങ്കിൽ നിന്ന് പണം ലഭിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ധനസഹായം ഒരിക്കലും മറക്കില്ലെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ഇസ്ലാമാബാദിൽ ഐഎംഎഫ് പ്രതിനിധികളുമായി ഇരുപക്ഷവും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. അതിനുശേഷം ഇരുപക്ഷവും വെർച്വൽ ചർച്ചകൾ നടത്തുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാകിസ്ഥാന്‍റെ വിദേശനാണ്യ കരുതൽ ശേഖരം 290 കോടി ഡോളറിലെത്തിയിരുന്നു. ഇത് ഇപ്പോൾ 400 കോടി ഡോളറിനടുത്ത് ഉയർന്നു.

Read More

തിരുവനന്തപുരം: മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിലെ ഒരു വിഭാഗത്തിന് ഇക്കാര്യം അറിയാമെന്നും ലീഗിന്‍റെ ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് വരുമെന്നും ഗോവിന്ദൻ പറഞ്ഞു. സി.പി.എം മതനിരാസ പാർട്ടിയാണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത മറയ്ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. സമസ്ത ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും അടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ലീഗ് ജനാധിപത്യ പാർട്ടിയാണെന്നാണ് നിലപാട്. വർഗീയതയെ എതിർക്കണമെന്ന് പറയുന്നവരും അല്ലാത്തവരും ലീഗിലുണ്ടെന്നും അതുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമി പ്രശ്നത്തിൽ നിലപാട് എടുക്കാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറം ജില്ലയിൽ പുരോഗമിക്കുകയാണ്. വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. തിരൂരിൽ സമാപിക്കും.News

Read More

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ സൂചനാ നിരാഹാര സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിലാണ് പരാതിക്കാരിയായ ഹർഷിന പ്രതിഷേധിച്ചത്. വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷവും റിപ്പോർട്ട് വൈകുന്നുവെന്നാണ് പരാതി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് കുടുംബം ആരോപിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വീട്ടിലിരുത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമർശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനായിരുന്നെങ്കിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉത്തരം നൽകുമായിരുന്നുവെന്നും ഇക്കാര്യം സുധാകരനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ സർവസജ്ജമായി നടന്ന സമയത്ത് താൻ ഒറ്റത്തടിയായി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അതീവ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, പഴയ വിജയനെയും പുതിയ വിജയനെയും ഭയക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഒന്നോ രണ്ടോ പേരാണ് പ്രതിഷേധക്കാരെങ്കിൽ എന്തിനാണ് 24 അകമ്പടി വാഹനങ്ങൾ ഉള്ളതെന്നും ഒന്നോ രണ്ടോ പേർ എങ്ങനെയാണ് 500 പോലീസുകാരെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഗുരുതര കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പൾസർ സുനിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് നടിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വന്നതായി കോടതി വാക്കാൽ വിലയിരുത്തിയത്.

Read More

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ‘നോക്കിയ’ ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ അപ്ഡേറ്റുചെയ്ത ലോഗോയിൽ വ്യത്യസ്ത ഫോമുകൾ ഉപയോഗിച്ച് സൃഷ്ടിച്ച നോക്കിയ എന്ന വാക്കാണ് പ്രത്യക്ഷമാകുന്നത്. കൂടാതെ, പഴയ ലോഗോയുടെ നീല നിറം ഒഴികെ നിരവധി നിറങ്ങളാണ് പുതിയ ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. പ്രത്യേക കളർ സ്കീം ഇല്ലാതെ സാഹചര്യങ്ങൾക്കനുസരിച്ച് ലോഗോയിൽ ഉചിതമായ നിറം ഇടാനാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത്. നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗം ഏറ്റെടുത്തതിനു ശേഷം പെക്ക ലണ്ട്മാർക്ക് കമ്പനിയുടെ തന്ത്രത്തിൽ വരുത്തുന്ന മാറ്റത്തിന്‍റെ സൂചനയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റം. നോക്കിയ ഇപ്പോൾ ഒരു സ്മാർട്ട് ഫോൺ കമ്പനി മാത്രമല്ല, ഒരു ബിസിനസ് ടെക്നോളജി കമ്പനി ആണെന്ന് ലോഗോ മാറ്റത്തിനുള്ള വിശദീകരണമായി പെക്ക ലണ്ട്മാർക്ക് വ്യക്തമാക്കി.

Read More

തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി. പ്രതിഷേധം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കറുപ്പ് തനിക്ക് പ്രശ്നമല്ല. ചില മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് കറുപ്പ് വിരോധമെന്ന് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അപകടകരമായ സമരമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇന്ധന സെസിനെ ന്യായീകരിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിലെ യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും പ്രതിഷേധത്തിന്‍റെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസ് ആണ് ഇതിനു കാരണമായി പറയുന്നത്. കേന്ദ്രസർക്കാർ 13 തവണ നികുതിയും സെസും വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ സമരം ചെയ്യുന്നവർ അതിനെതിരെ ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ പിന്തുണയില്ലാതെയാണ് സംസ്ഥാനത്ത് സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

റെസ്റ്റോറന്‍റുകളിൽ നിന്നുള്ള കമ്മീഷൻ 2 മുതൽ 6 % വരെ ഉയർത്തണമെന്ന ആവശ്യവുമായി സൊമാറ്റോ. കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യം സൊമാറ്റോയുമായി ചർച്ച നടത്തുമെന്നും നാഷണൽ റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് കബീർ സൂരി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയതോടെ സൊമാറ്റോയുടെ ഡെലിവറികൾ കുറഞ്ഞു. തുടർന്ന് മൂന്നാം പാദത്തിൽ കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.

Read More

ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരണപ്പെട്ടു. തെലങ്കാന വാറങ്കലിലെ കാകതിയ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ ധാരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് പ്രീതിയെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എം.സിയിൽ രണ്ടാം വർഷ മെഡിക്കൽ പി.ജി വിദ്യാർത്ഥി ഡോ.എം.എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളെ വാറങ്കൽ കോടതിയിൽ ഹാജരാക്കി ഖമ്മം ജയിലിലേക്ക് മാറ്റിയതായി വാറങ്കൽ കമ്മീഷണർ എ വി രംഗനാഥ് പറഞ്ഞു. കെ.എം.സി.യിലെ പി.ജി. അനസ്തേഷ്യ വിദ്യാർത്ഥിനിയായ പ്രീതിയെ 2022 ഡിസംബർ മുതൽ സൈഫ് ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ട്. മകളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും…

Read More