Author: News Desk

മുംബൈ: തെക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ‘ദി എന്‍റർടെയ്നേഴ്സ്’ എന്ന പേരിൽ താരനിശ നടത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറും സംഘവും യുഎസിലും കാനഡയിലും പരിപാടി അവതരിപ്പിക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ ടൂറിന്‍റെ ഭാഗമായി അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി. ന്യൂജേഴ്സിയിൽ മാർച്ച് നാലിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, പര്യടനവുമായി ബന്ധപ്പെട്ട തന്‍റെ ഏറ്റവും പുതിയ പോസ്റ്റിൽ മാർച്ച് 4 ലെ ഇവന്‍റ് അക്ഷയ് ഉൾപ്പെടുത്തിയിട്ടില്ല. മാർച്ച് മൂന്നിന് അറ്റ്ലാന്‍റ, മാർച്ച് എട്ടിന് ഡാളസ്, മാർച്ച് 11ന് ഒർലാൻഡോ, മാർച്ച് 12ന് ഓക്ക്ലാൻഡ് എന്നിവിടങ്ങളിലാണ് അക്ഷയ് കുമാറിന്‍റെ ‘ദി എന്‍റർടെയ്നേഴ്സ്’ നടക്കുക. ടിക്കറ്റ് വില്‍പ്പന വളരെ മോശമായതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്തത്. അക്ഷയ് കുമാറിനെ കൂടാതെ മൗനി റോയ്, ദിഷ പട്ടാനി, നോറ ഫത്തേഹി, സോനം ബജ്വ, അപർശക്തി ഖുറാന, സാറ ഖാൻ, ഗായകരായ ജസ്‌ലീൻ റോയൽ, സ്റ്റെബിൻ ബെൻ…

Read More

പാരീസ്: കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസി. ഏഴ് തവണ ബാലണ്‍ ദ്യോർ നേടിയ മെസി 2019ൽ ഫിഫ ദി ബെസ്റ്റ് അവാർഡും നേടിയിരുന്നു. ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെ, കരീം ബെൻസെമ എന്നിവരെയാണ് മെസി മറികടന്നത്. പാരീസിൽ രാത്രി 1.30 നായിരുന്നു അവാർഡ് ദാന ചടങ്ങ്. മികച്ച വനിതാ താരമായി സ്പെയിനിന്‍റെ അലക്സിയ പുട്ടെയാസ് തിരഞ്ഞെടുക്കപ്പെട്ടു. അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. അർജന്‍റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോനിയാണ് മികച്ച പരിശീലകൻ. അർജന്‍റീന ആരാധകർ മികച്ച ആരാധകർക്കുള്ള പുരസ്കാരവും നേടി. 2016 മുതലാണ് ഫിഫ ബെസ്റ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. പോളണ്ടിന്‍റെ റോബർട്ട് ലെവൻഡോവ്സ്കിയാണ് കഴിഞ്ഞ രണ്ട് വർഷവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.

Read More

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇളവ് നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

Read More

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഖർഗെ ഒരു വ്യക്തി മാത്രമാണ്. അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് പദവി പേരിന് വേണ്ടി മാത്രമുള്ളതാണ്. റിമോട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാം. ഖർഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. “കോൺഗ്രസ് എങ്ങനെയാണ് കർണാടകയെ വെറുക്കുന്നതെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റായ്പൂർ പ്ലീനറി സമ്മേളനത്തിൽ മല്ലികാർജുൻ ഖർഗെയെ ഒരു കുടുംബം അപമാനിച്ചു. പാർട്ടി പ്രസിഡന്‍റും മുതിർന്ന നേതാവുമായ അദ്ദേഹം വെയിലത്ത് നിൽക്കുന്നത് കണ്ടു. ആരാണ് കുട ചൂടി നിന്നതെന്നും കണ്ടു. ഖർഗെ അപമാനിക്കപ്പെടുന്നത് കണ്ട് ഞാൻ അങ്ങേയറ്റം വേദനിച്ചു. സംസ്ഥാനത്തെ നേതാക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്” മോദി പറഞ്ഞു. എട്ട് കോടി കർഷകർക്ക് 16,000 കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ജൻധൻ ബാങ്ക്, കാർഷിക ലാബ്, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങി നിരവധി…

Read More

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. അറസ്റ്റിന് പിന്നിൽ സി.പി.എമ്മിന്‍റെ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയ്ക്കായി തിരച്ചിൽ നടത്തുകയാണ്‌. പി ജയരാജനെ പുകഴ്ത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പായ പിജെ ആർമിയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പിജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇവർ രാത്രികാലങ്ങളിൽ സ്വർണക്കടത്ത് ക്വട്ടേഷനുകളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും ഏർപ്പെടുകയാണെന്ന് ഒരു വർഷം മുമ്പ് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഘം സോഷ്യൽ മീഡിയയിൽ സി.പി.എം പ്രചാരകരായി തുടരുകയായിരുന്നു.

Read More

ദുബായ്: സ്മാർട്ട് ഇലക്ട്രോണിക് സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഹാപ്പിനസ് വെഹിക്കിൾ ഇനിഷ്യേറ്റീവ് ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. മുതിർന്ന പൗരന്മാർക്കും, ജനങ്ങൾക്കും ആവശ്യമായ സേവനവും ലൊക്കേഷനും വ്യക്തമാക്കി വാഹനം ബുക്ക് ചെയ്യാം. തുടർന്ന് മുനിസിപ്പാലിറ്റിയിലെ ഒരു ജീവനക്കാരൻ അവരുടെ വീട് സന്ദർശിച്ച് ആവശ്യമായ സഹായം നൽകും. ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കപ്പുറം അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംയോജിത സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് അനുസൃതമായി അവരുടെ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ ഈ സംരംഭം സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ വെസാം ലുത്ത പറഞ്ഞു. 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും, ജനങ്ങൾക്കും സേവനം നൽകുന്നതിനായി സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഉൾക്കൊള്ളുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ സംരംഭങ്ങളിലൊന്നാണ് ഹാപ്പിനസ് വെഹിക്കിൾ ഇനിഷ്യേറ്റീവ്. ഉപയോക്താക്കളുടെ സന്തോഷം, ക്ഷേമം, സംതൃപ്തി എന്നിവയുടെ നിലവാരം ഉയർത്തുന്നതിന് ഈ സേവനം പ്രയോജനകരമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ മനാൽ ഉബൈദ് ബിൻ യാറൂഫ് പറഞ്ഞു.  ‘ഹാപ്പിനസ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഗുണനിലവാരമുള്ള ക്യാമറകൾ ലഭ്യമല്ലാത്തതും ഇക്കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന ബസുടമകളുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടാകുന്ന അപകട സാഹചര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജു കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഫെബ്രുവരി 28ന് മുമ്പ് സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.

Read More

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തുടരും. മേഘാലയയിൽ എൻപിപിക്കാണ് കൂടുതൽ സാധ്യത. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സർക്കാരുകൾ തന്നെ അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം ത്രിപുരയിൽ ബിജെപി 36 മുതൽ 45 സീറ്റുകൾ വരെ നേടും. 60 അംഗ ത്രിപുര നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതൽ 11 സീറ്റുകൾ വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. തിപ്ര മോതയ്ക്ക് 9 മുതൽ 16 വരെ സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. സീ ന്യൂസ് എക്സിറ്റ് പോൾ ത്രിപുരയിൽ ബിജെപിക്ക് 29 മുതൽ 36 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് 13 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Read More

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തുടരും. മേഘാലയയിൽ എൻപിപിക്കാണ് കൂടുതൽ സാധ്യത. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സർക്കാരുകൾ തന്നെ അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം ത്രിപുരയിൽ ബിജെപി 36 മുതൽ 45 സീറ്റുകൾ വരെ നേടും. 60 അംഗ ത്രിപുര നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതൽ 11 സീറ്റുകൾ വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. തിപ്ര മോതയ്ക്ക് 9 മുതൽ 16 വരെ സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. സീ ന്യൂസ് എക്സിറ്റ് പോൾ ത്രിപുരയിൽ ബിജെപിക്ക് 29 മുതൽ 36 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് 13 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Read More

ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളിലൊരാളായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിവേക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത് കൊണ്ടിരിക്കെ ആയിരുന്നു താരത്തിന്റെ മരണം. ശങ്കറിന്‍റെ ഇന്ത്യൻ 2 ആയിരുന്നു വിവേകിന്‍റെ മരണസമയത്ത് പാതിവഴിയിൽ നിർത്തിയ പ്രധാന ചിത്രം. കമൽ ഹാസനൊപ്പമുള്ള വിവേകിന്‍റെ ആദ്യ ചിത്രമായിരുന്നു ഇത്. കൊവിഡിന് മുമ്പ് ആരംഭിച്ച ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്നു. തുടർന്ന് വിക്രമിന്‍റെ വിജയത്തിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു. അതേസമയം ചിത്രത്തിലെ വിവേകിന്‍റെ വേഷത്തിന് പകരം പുതിയൊരു താരം എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ 2വിലെ വിവേകിന്‍റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്നും പകരം ആളെ കൊണ്ടുവരില്ലെന്നുമാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ സംവിധായകൻ ശങ്കർ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.…

Read More