Author: News Desk

തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്‍റെ അഭിലാഷങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫില്‍ ഇല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിനെപ്പറ്റിയുള്ള ചോദ്യത്തോട് കാനത്തിന്‍റെ മറുപടി. എൽഡിഎഫിൽ എല്ലാ പാർട്ടികൾക്കും തുല്യ പ്രാധാന്യമുണ്ട്. ജില്ലാ സമ്മേളനത്തിൽ, വിമര്‍ശനം ഉയരുന്നത് തങ്ങള്‍ക്കെതിരെ അല്ലാതെ അയൽപക്കക്കാരെ വിമർശിക്കാൻ പറ്റുമോ? തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പറ്റുമോ? കേരളത്തിലെ സർക്കാരിനെ വിമർശിക്കും. അത് സാധാരണയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എന്തിന് എതിർക്കണമെന്നും അദ്ദേഹം ചോദിച്ചു.

Read More

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. അടിച്ചിപ്പുഴ സെറ്റില്‍മെന്റ് കോളനിയിലെ അനിത അഭിലാഷാണ് പരാതി നല്‍കിയത്. അനസ്തേഷ്യേ ഡോക്ടർ ചാർളിക്കെതിരെയാണ് പരാതി. റാന്നി എംഎൽഎ പ്രമോദ് രാമൻ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

Read More

പാലക്കാട്: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച് അവശനിലയിലായ തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനമിടിച്ചത്. റോഡിൽ നിന്ന് ഇഴഞ്ഞുനീങ്ങി പെരുന്തട്ട ക്ഷേത്രപരിസരത്തെത്തി മരണത്തോട് മല്ലിടുകയായിരുന്ന നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുക്കുകയായിരുന്നു. വ്യാഴാഴ്ച പ്രദീപ് മൂന്ന് നായ്ക്കളെയാണ് തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത്. പാലക്കാട് നിന്ന് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ട ഉണ്ടായിരുന്നതായി പ്രദീപ് പറഞ്ഞു. ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കളിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതിയുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിയുടെ സ്ഥാപകൻ വിവേക് കെ വിശ്വനാഥ് ഇതുസംബന്ധിച്ച് ആലപ്പുഴ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടപടിയിൽ തൃപ്തനല്ലാത്തതിനാൽ എൻ.ഐ.എയ്ക്ക് പരാതി നൽകുമെന്ന് വിവേക് പറഞ്ഞു. നായ്ക്കളിൽ നിന്ന് കണ്ടെത്തിയ എല്ലാ വെടിയുണ്ടകളും എയർ ഗണ്ണിന്‍റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം തീവ്രവാദ പരിശീലന പരിപാടിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച…

Read More

കോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ ഉണ്ടായ ചിന്തകൾ ഇടത് വിരുദ്ധമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ചിന്തൻ ശിബിരത്തെ വിമർശിച്ചത്. എൽഡിഎഫ് സർക്കാർ തീവ്ര വലതുപക്ഷ സർക്കാരായി മാറുന്നു എന്നത് അസംബന്ധമാണ്. ശിബിരം ചിന്തകൾ കണ്ടെത്തിയ കേരളത്തിലെ കോൺഗ്രസ് നേരിടുന്ന പ്രശ്നം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. കേരള ചരിത്രത്തിലാദ്യമായി കോൺഗ്രസ്‌ പ്രതിപക്ഷ പാർട്ടിയായി മാറിയതിന്‍റെ ഭാഗമായി ഉയർന്നുവന്ന അന്ധമായ ഇടത് വിരോധം സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്ധമായ ഇടതുപക്ഷ വിരോധം, അനിയന്ത്രിതമായ അധികാര വടംവലി, തുടർച്ചയായ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ. ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തെ നയിക്കുന്നത്. അതിനാൽ, ചിന്തൻ ശിബിരം, അധികാര വിശപ്പുള്ള ചിന്തകളുടെ ഒരു ക്യാമ്പായി മാത്രമാണ് അവസാനിച്ചതെന്ന് റിയാസ് പറയുന്നു.

Read More

പാലക്കാട്: പാലക്കാട് മങ്കര ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റി. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റിയത്. പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പു. എന്നാൽ പരിശോധനയിൽ കുട്ടിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്കൂൾ പരിസരം കാടുമൂടിയതിനാലാണ് പാമ്പ് ക്ലാസ് മുറിയിൽ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേതുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. സ്കൂൾ പരിസരം അണുവിമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടി സ്കൂളിലെത്തിയത്. അതിനുശേഷം കുട്ടി അറിയാതെ പാമ്പിന്‍റെ ദേഹത്ത് ചവിട്ടി. പാമ്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റിപ്പിടിച്ചു. ഇതോടെ കുട്ടി ഉറക്കെ കരയുകയും ചാടുകയും പാമ്പ് ശരീരത്തിൽ നിന്ന് തെന്നിമാറുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ കുട്ടി നിരീക്ഷണത്തിലാണ്.

Read More

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് തന്‍റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം എന്നിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഞാൻ നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരന്‍റെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഞാൻ പാർലമെന്‍റിൽ നിൽക്കുമ്പോൾ എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള കരുത്ത് നൽകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്‍റെ ആദ്യ രാഷ്ട്രപതിയാണ് താൻ. സ്വതന്ത്ര ഇന്ത്യയിലെ പൗരൻമാരിൽ സ്വാതന്ത്ര്യസമര സേനാനികൾ ഉയർത്തിപ്പിടിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. “ഇന്ത്യയിലെ സാധാരണ മനുഷ്യന് സ്വപ്നം കാണാൻ മാത്രമല്ല, തന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്‍റെ തെളിവാണ് എന്‍റെ സ്ഥാനക്കയറ്റം,” രാഷ്ട്രപതി പറഞ്ഞു. വർഷങ്ങളായി വികസനത്തിലേക്ക് എത്താത്ത ദരിദ്രർ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തികരമാണെന്ന് ദ്രൗപദി മുർമു പറഞ്ഞു. തന്റെ ഉയർച്ചയ്ക്ക് പിന്നിൽ ദരിദ്രരുടെ അനുഗ്രഹങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള…

Read More

പിറവം: വെയിലും മഴയും ഇടവിട്ടുള്ള കാലാവസ്ഥ കാരണം വാഴകളിൽ പുള്ളിക്കുത്ത് രോഗം പടരുന്നു. വാഴയുടെ ഇലകളിൽ പുള്ളി പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്‍റെ ലക്ഷണം. ഇതൊരു ഫംഗസ് രോഗമാണെന്നാണ് അധികൃതർ പറയുന്നത്. ഇലകളിലെ പൊട്ടുകളും പുള്ളികളും ദിവസങ്ങൾക്കുള്ളിൽ വ്യാപിച്ച് ഇല തവിട്ടു നിറമാകും. ഇത് താമസിയാതെ ഉണങ്ങുകയും ചെയ്യും. രോഗം ആദ്യം തുടങ്ങുന്നത് അടിത്തട്ടിലെ ഇലകളിലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് മറ്റ് ഇലകളിലേക്കും വ്യാപിക്കാം. ഉത്പാദനത്തെയും ബാധിക്കും. വാഴപ്പഴം പഴുത്ത് നിലത്ത് വീഴാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിലും രോഗം കണ്ടെത്തിയിരുന്നെങ്കിലും ഇത്തവണ ഇത് വ്യാപകമാണെന്ന് കർഷകർ പറയുന്നു. വാഴക്കുലയ്ക്ക് ഉയർന്ന വില ലഭിക്കുന്നതിനാൽ നിരവധി കർഷകർ ഇത്തവണ പാടത്തും കരയിലും വാഴക്കൃഷി ആരംഭിച്ചിട്ടുണ്ട്.

Read More

സൂറത്ത് : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്‍റെ ജീവിതകഥ എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 13 കാരിയായ ഭാവിക മഹേശ്വരി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവിക സൂറത്ത് സ്വദേശിനിയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ ഈ കൊച്ചുമിടുക്കി ഉത്തരേന്ത്യന്‍ സാംസ്‌കാരിക വേദികളില്‍ അറിയപ്പടുന്ന താരം കൂടിയാണ്. “ഡൽഹിയിൽ വച്ച് എനിക്ക് ഇന്ത്യൻ എക്സലൻസ് അവാർഡ് ലഭിച്ചു. ആ സമയത്ത്, രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. മുർമുജിയുടെ പേര് എൻഡിഎയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്‍റെ അച്ഛനാണ് മുർമുജിയെക്കുറിച്ച് എന്നോട് പറഞ്ഞത്. അവർ വളർന്ന സാഹചര്യത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെക്കുറിച്ചും വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും അറിഞ്ഞപ്പോൾ, മുർമുജിയെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ജിജ്ഞാസ തോന്നി. ആദ്യം പോയത് ദര്യാങ്കജ് മാർക്കറ്റിലേക്കാണ്. മുർമുജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകവും കണ്ടെത്താനായില്ല. പിന്നീട് മുർമുജിയെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞെങ്കിലും അധികമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് മുർമുജിയെക്കുറിച്ച് ഒരു…

Read More

ന്യൂ​ഡ​ൽ​ഹി: വ്യാപാരക്കമ്മി വർദ്ധിച്ചു വരുന്നതും യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്ന അഭ്യൂഹങ്ങളും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം 82 വരെ താഴുമെന്ന് ആശങ്ക. അടുത്ത ദിവസം ചേരുന്ന സെൻട്രൽ ബാങ്കിന്‍റെ മീറ്റിംഗിൽ പലിശ നിരക്ക് 50-75 ബേസിസ് പോയിന്‍റുകൾ ഉയർത്തുമെന്ന് അനലിസ്റ്റുകൾ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് നിക്ഷേപം എത്തുമെന്നും പറയുന്നു. രാജ്യത്ത് നിന്നുള്ള ഡോളർ ഒഴുക്കും ക്രൂഡ് ഓയിൽ വില വർദ്ധനവും രൂപയുടെ മൂല്യം കൂടുതൽ താഴേക്ക് തള്ളിവിടുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 80.06 ൽ എത്തിയിരുന്നു. അടുത്ത വർഷം മാർച്ചോടെ വലിയ ഇടിവുണ്ടാകുമെന്നും പിന്നീട് 78 ൽ അവസാനിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഡോളറിനെതിരെ മൂല്യം ഇടിവ് തുടരുന്ന രൂപയുടെ മൂല്യം 79 ന് അടുത്താണ്, ഇത് ഈ വർഷം ശരാശരി നിരക്ക് ആയിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, രൂപയുടെ…

Read More

ന്യൂഡല്‍ഹി: ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സംഘത്തിലെ മറ്റൊരു താരം കൂടി ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടു. വനിതകളുടെ 4×100 മീറ്റർ റിലേ ടീമിലെ അംഗമാണ് പിടിയിലായത്. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണിത്. 4×100 മീറ്റർ റിലേ ടീമിലെ അംഗമായ ധനലക്ഷ്മിയും ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കോർഡ് ഉടമ ഐശ്വര്യ ബാബുവും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. വനിതാ റിലേ ടീമിലെ ആറ് അംഗങ്ങളിൽ രണ്ട് പേർ പുറത്തായതോടെ കോമണ്‍വെല്‍ത്ത് സംഘത്തില്‍ ഉള്‍പ്പെട്ട 100 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജ്യോതി യര്‍രാജി, മലയാളി ലോങ് ജമ്പ് താരം ആന്‍സി സോജന്‍ എന്നിവര്‍ ബാക്കപ്പ് റണ്ണര്‍മാരായി ഇംടപിടിക്കാന്‍ സാധ്യതയുണ്ട്.

Read More