Author: News Desk

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദി ശുചീകരണത്തിനും പുനരുജ്ജീവനത്തിനുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചത് എന്തിനാണെന്ന് വരുണ് ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച വരുണ്‍ ഗാന്ധി, ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചു. 11,000 കോടി രൂപ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഗംഗാനദി മലിനമായി തന്നെയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള നമാമി ഗംഗേ പദ്ധതി 2014-15 കാലഘട്ടത്തിലാണ് എൻഡിഎ സർക്കാർ ആരംഭിച്ചത്. 2015-2020 കാലയളവിൽ 20,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. “ഗംഗ നമുക്ക് വെറുമൊരു നദിയല്ല, അത് അമ്മയാണ്,” വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read More

ന്യൂഡല്‍ഹി: ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ എണ്ണം 28 ആയി ഉയർന്ന സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി എംഎൽഎ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം ഉണ്ടായിട്ടും കഴിഞ്ഞ 15 വർഷത്തിനിടെ 845ലധികം പേർക്ക് വ്യാജമദ്യം മൂലം ജീവൻ നഷ്ടപ്പെട്ടതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘ഗുജറാത്ത് ഒരു ഡ്രൈ സ്‌റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്‍പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?” എം.എൽ.എ ചോദിച്ചു. “ഗുജറാത്തിലെ പോലെ ഡല്‍ഹിയിലും വ്യാജമദ്യവ്യാപാരത്തിന് ചിലര്‍ക്ക് താത്പര്യണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയത്തെ തുടര്‍ന്ന് അത്തരക്കാര്‍ നിരാശയിലാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കി പഴയ വ്യാജവില്‍പന ആരംഭിക്കണമെന്നാണ് അക്കൂട്ടരുടെ ആഗ്രഹം. ഡല്‍ഹിയില്‍ 468 മദ്യവില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്.…

Read More

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് എ.എ റഹീം എം.പി. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസന്‍, സഖാവ് പി. സന്തോഷ്‌കുമാര്‍ എന്നിവരെയും സസ്പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.” അദ്ദേഹം കുറിച്ചു

Read More

ന്യൂ ഡൽഹി: 10 വർഷമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് ജാമ്യം നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകൾ വേഗത്തിൽ തീര്‍പ്പാക്കാത്തതിനായിരുന്നു സുപ്രീം കോടതി വിമർശനം.

Read More

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇത്തരം നീക്കങ്ങൾ അനധികൃതവും ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശത്ത് കൂടിയുള്ള സിപിഇസി പദ്ധതിയെ ഇന്ത്യ വളരെക്കാലമായി എതിർക്കുന്നു. ഇന്നലെ നടന്ന സിപിഇസി ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ, പാകിസ്ഥാനും ചൈനയും പദ്ധതിയിൽ താൽപ്പര്യമുള്ള മറ്റ് രാജ്യങ്ങളെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും ഈ തീരുമാനമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. “സിപിഇസി പദ്ധതിയിലേക്കു മറ്റു രാജ്യങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. അത്തരം നീക്കങ്ങൾ ആരു നടത്തിയാലും അത് ഇന്ത്യയുടെ പരമാധികാരത്തിലേക്കും മണ്ണിലേക്കുമുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സിപിഇസി പദ്ധതികളെ തുടക്കംമുതലേ ഇന്ത്യ എതിർക്കുന്നുണ്ട്. അനധികൃത നീക്കങ്ങളെ ഇന്ത്യ അനുയോജ്യമായ തരത്തിൽ നേരിടും” ബാഗ്ചി പറഞ്ഞു.

Read More

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം, പ്രദേശത്തെ ഏതെങ്കിലും കോളേജിൽ കുറഞ്ഞത് രണ്ട് പേരെയെങ്കിലും എ.ഐ.എസ്.എഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. എംപിയുടെ ഓഫീസിൽ നടന്നത് വൈകാരിക പോരാട്ടമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു. “സമാധാനപരമായ പ്രതിഷേധത്തിനാണ് ഞങ്ങൾ നേതൃത്വം നൽകിയത്. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് മർദ്ദിച്ചതോടെ പ്രതിഷേധം വൈകാരികമായി. ഞങ്ങളെ തല്ലിയാൽ വേദനിക്കില്ലേ? പ്രത്യേക താൽപര്യമുള്ള, കോൺഗ്രസിനു വേണ്ടി പണിയെടുക്കുന്ന പൊലീസാണ് എസ്എഫ്ഐയ്ക്കെതിരെ തിരിഞ്ഞത്.. എസ്.എഫ്.ഐ കുട്ടികളോട് ക്ഷമിച്ചെന്ന് വയനാട്ടിലെത്തിയ രാഹുൽ പറഞ്ഞു. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എസ്എഫ്ഐക്കാർക്ക് നിങ്ങളുടെ ക്ഷമ വേണ്ട. നിങ്ങൾ ആദ്യം നിങ്ങളുടെ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമിച്ചുവെന്ന് പറയുക. കാരണം അവരാണ് ഗാന്ധിജിയുടെ ഫോട്ടോ എറിഞ്ഞത്. ഇവിടത്തെ വിഡ്ഢികളായ കോൺഗ്രസുകാർ കടലാസിൽ എഴുതിത്തരുന്നത് വായിക്കുന്നത് നിർത്തി നാട്ടിലേക്ക് ഇറങ്ങണം. ഇവിടെ പ്രശ്നങ്ങൾ…

Read More

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ചോർച്ച. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ വീഴുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്വർണ്ണ പാനലുകൾ ഇളക്കി പരിശോധിക്കാൻ തീരുമാനിച്ചു. വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് വിവരം. ഇക്കാര്യം കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

ശ്രീലങ്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിക്രമസിംഗെയെ അഭിനന്ദിച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കും ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കുമിടയിൽ ഈ മാസം 21നാണ് റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഗോതബയ രജപക്സെയ്ക്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടി വന്നതിന്‍റെ പിന്നാലെയാണ് വിക്രമസിംഗെയുടെ സ്ഥാനക്കയറ്റം. വോട്ടെടുപ്പിൽ 219 ൽ 134 വോട്ടുകളാണ് വിക്രമസിംഗെ നേടിയത്. ആക്ടിങ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. 2024 ഓടെ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ വ്യക്തിയാണ് വിക്രമസിംഗെ.

Read More

കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ആ ധീരതയെ അഭിവാദ്യം ചെയ്യുമ്പോൾ അവരുടെ കുടുംബങ്ങളോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്‍റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്. “നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. അവരുടെ ധീരതയെ നമ്മൾ അഭിവാദ്യം ചെയ്യുന്നു, അവരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു.’- മമ്മൂട്ടി കുറിച്ചു. ‘കാർഗിലിൽ നിന്ന് ഇന്ത്യൻ സായുധ സേന വിജയം കൈവരിച്ചിട്ട് 23 വർഷം പിന്നിട്ടു. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് അഭിവാദ്യം,അവരുടെ കുടുംബങ്ങളോടും കടപ്പെട്ടിരിക്കുന്നു’-മോഹൻലാൽ കുറിച്ചു.

Read More

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു. പ്രൊട്ടസ്റ്റന്‍റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പറക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. തിരുവനന്തപുരത്ത് സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസ്, സഭാ സെക്രട്ടറി പ്രവീണിന്‍റെ വീട്, കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്‍റെ വീട് എന്നിവിടെയുൾപ്പെടെ നാലിടങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധന 13 മണിക്കൂറോളം നീണ്ടുനിന്നു.

Read More