Author: News Desk

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപകന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അത്തോളിയിലെ ഹൈസ്കൂൾ അധ്യാപകനായ വി.കെ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്. അധ്യാപകൻ നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രധാനാധ്യാപിക പരാതി അത്തോളി പൊലീസിന് കൈമാറി. മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പൊലീസ് കേസെടുത്തതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി അധ്യാപകൻ കോടതിയെ സമീപിക്കുകയായിരുന്നു.

Read More

ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും അമ്മയുടെ ശകാരവുമാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവിൽ സർവീസ് പരീക്ഷാ പരിശീലനവും നൽകി. ഇതെല്ലാം വിദ്യാർത്ഥിനിയെ സമ്മർദ്ദത്തിലാക്കിയെന്നും കഴിഞ്ഞ ദിവസം അമ്മ ശകാരിച്ചത് വിദ്യാർത്ഥിനിയെ കൂടുതൽ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കടലൂര്‍ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് എയ്ഡഡ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം…

Read More

ഡി.പി.എല്ലിന്‍റെ പരസ്യപ്പെടുത്തലുമായി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കേരളത്തിൽ ഡി.പി.എൽ ബോർഡുകൾ പരസ്യമായി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അതിന്‍റെ ഗുണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. 2021 ഡിസംബർ 4 മുതലാണ് ഡി.പി.എൽ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഓരോ റോഡിന്‍റെയും അറ്റകുറ്റപ്പണി കാലയളവ് പരസ്യം ചെയ്യുന്നത് വളരെ പ്രയോജനകരമാണ്. കരാർ കാലയളവ്, കരാറുകാരുടെ പേർ, ഫോൺ നമ്പർ, ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ എന്നിവ പരസ്യപ്പെടുത്തുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജനങ്ങളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന കീഴ്വഴക്കം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്താണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പൊലീസിനെ പൂർണമായും പാർട്ടിക്ക് കൈമാറിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഇ.എം.എസ് അക്കാദമിയിലെ പരിപാടിക്ക് മുഖ്യമന്ത്രി പുറപ്പെടുന്നതിന് മുമ്പ് ആറ് പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയർമാൻ ഉള്‍പ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുത്തപ്പോൾ 10 പേരെയാണ് കരുതൽ തടങ്കലിലാക്കിയെന്നും സതീശൻ പറഞ്ഞു.

Read More

സൈബർ ഇടത്തിലെ കെണികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്മാർട്ട്ഫോണുകൾ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും കോവിഡാനന്തര കാലഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രധാന ഉപകരണമായി മാറുകയും ചെയ്തതിനാൽ, കുട്ടികളെ എന്നെന്നേക്കുമായി ഡിജിറ്റൽ ഇടത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ല. പക്ഷേ അവരുടെ സുരക്ഷ ബോധവൽക്കരണത്തിലൂടെ ഉറപ്പാക്കണം. ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഒരു പോസ്റ്റ് നിലനിർത്തുന്നത് ഉചിതമല്ലെന്ന് പറഞ്ഞ അദ്ദേഹം, സോഷ്യൽ മീഡിയ ഡൊമെയ്നിനെ നിയന്ത്രിക്കുന്നവർ അത്തരം പ്രവണതകളോട് ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിച്ചു.

Read More

രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വില 20 രൂപയിലധികം വർധിച്ചു. ഏപ്രിലിൽ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപയും ചില്ലറ വിൽപ്പന വില 50 വരെയുമായിരുന്നു. ഇപ്പോൾ ഇത് യഥാക്രമം 55, 70 രൂപയായി ഉയർന്നു. കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചില സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഞാലിപ്പൂവന്റെ വില കിലോയ്ക്ക് 100 രൂപ വരെയാണ്. കേരളത്തിൽ ഞാലിപ്പൂവന്റെ ഉൽപാദനം കുറവായതിനാൽ സംസ്ഥാനത്ത് വില്പനയ്‌ക്കെത്തുന്നതില്‍ കൂടുതൽ മറുനാടന്‍ ആണ്. പൂവൻ പഴത്തിന്‍റെ വിലയും 50-58 രൂപയായി ഉയർന്നു. പാളയൻ തോടൻ മറുനാടന് ഏപ്രിലിൽ 18 രൂപയായിരുന്നത് ഇപ്പോൾ 34 രൂപ വരെയായി. റോബസ്റ്റയുടെ വിലയും 26 രൂപയിൽ നിന്ന് 34 രൂപയായി ഉയർന്നു. കണ്ണൻ പഴം സ്വദേശിക്ക് 30-35 രൂപയും കദളി പഴത്തിന് 40 രൂപയുമായി വർധിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികൾ പ്രതിഷേധിച്ചു. എന്നാൽ മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്കും നൽകാൻ മരുന്ന് രാജ്യത്ത് ലഭ്യമാണെന്നും സംഘടന അറിയിച്ചു. സ്റ്റോക്ക് തീർന്നതായി സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. രാജ്യത്തെ 14.5 ലക്ഷം എച്ച്ഐവി ബാധിതർക്കാണ് മരുന്ന് സൗജന്യമായി നൽകുന്നത്. ഇതിനായി 680 എ.ആർ.ടി സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെനൊഫോവിർ, ലാമിവുദിൻ, ടൊള്യൂട്ട്ഗ്രാവിർ എന്നിവയാണ് എയ്ഡ്സ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ. അടുത്ത മൂന്ന് മാസത്തേക്കുള്ള ഇവയുടെ സ്റ്റോക്ക് രാജ്യത്ത് പൂർത്തിയായിട്ടുണ്ടെന്നും സംഘടനയുടെ സംസ്ഥാന ഘടകങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും എൻ.എ.സി.ഒ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതുപക്ഷ എംപിമാരായ എ.എ റഹീമിനെയും, വി.ശിവദാസനേയും, പി. സന്തോഷ് കുമാറിനെയും അടക്കം 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ നടപടിയെടുത്തത്. തൃണമൂൽ കോൺഗ്രസ് എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ടി.എൻ. ലോക്സഭയിൽ പ്രതിഷേധിച്ചതിൻ. കഴിഞ്ഞ ദിവസം, ടി.എന്‍ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരടക്കം 4 കോൺഗ്രസ് എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാർ. സഭയുടെ കാലയളവ് വരെ സസ്പെൻഷൻ തുടരും. പാർലമെന്‍റിൽ രണ്ടാം ആഴ്ചയും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

Read More

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി മാണി സി കാപ്പൻ. വായിൽ നാവുള്ളവർക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ അസംതൃപ്തരായ കക്ഷികളെ യു.ഡി.എഫിൽ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കണമെന്ന രാഷ്ട്രീയ പ്രമേയം ചിന്തൻ ശിബിരില്‍ ഉയർന്നുവന്നിരുന്നു. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരികെയെത്തിക്കാനുള്ള ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ ഇതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനായിരിക്കും. പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയിൽ അസ്വസ്ഥരായ ചിലരെയും തിരികെ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് ചിന്തൻ ശിബിരിലെ തീരുമാനം.

Read More

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആന്‍റണി കരിയിൽ രാജി വച്ചു. വത്തിക്കാൻ പ്രതിനിധി നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി കൊച്ചിയിലെത്തിയിരുന്നു. നേരത്തെ നൽകിയ നിർദ്ദേശപ്രകാരം ബിഷപ്പ് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും അതനുസരിച്ച് മാർ ആന്‍റണി കരിയിൽ രാജിവയ്ക്കുകയും ചെയ്തതായാണ് വിവരം. ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാനിന്‍റെയും സിനഡിന്‍റെയും നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെന്നാണ് വിവരം. ഭൂമിയിടപാടും കുർബാനയുടെ ഏകീകരണവും ഉൾപ്പെടെ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആലഞ്ചേരിക്കെതിരെ നിലപാടെടുത്ത വൈദികർക്കൊപ്പമായിരുന്നു ബിഷപ്പ് ആന്‍റണി കരിയിൽ. സഭയിലെ 35 രൂപതകളിൽ എറണാകുളം അതിരൂപത മാത്രമാണ് ഏകീകൃത കുർബാന നടപ്പാക്കാതിരുന്നത്.

Read More