Author: News Desk

അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തിൽ, പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അങ്ങനെ ചെയ്യാൻ അനുവദിക്കുകയോ ചെയ്യുന്നവരുടെ ശരീരത്തിൽ രോമമുള്ളിടത്തോളം കാലം നരകത്തിൽ അഴുകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, ബ്രഹ്മാവ് ഒരേ സമയം പുരോഹിതൻമാരെയും പശുക്കളെയും സൃഷ്ടിക്കുന്നു. പൂജാരിമാർ മന്ത്രങ്ങൾ ചൊല്ലുന്ന അതേ സമയം തന്നെ പൂജകൾക്ക് നെയ്യ് നൽകാൻ പശുക്കൾക്ക് കഴിയും. അതുകൊണ്ടാണ് രണ്ടും ഒരേ സമയം സൃഷ്ടിക്കപ്പെട്ടത്. ശിവൻ, ഇന്ദ്രൻ, കൃഷ്ണൻ തുടങ്ങിയ ഹിന്ദു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദു മതത്തിൽ, മൃഗങ്ങളിൽ ഏറ്റവും പവിത്രമാണ് പശു. കാമധേനു എന്നും അറിയപ്പെടുന്ന പശു…

Read More

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് കുവൈറ്റിൽ നിന്ന് മടങ്ങിയത് 1,78,919 പ്രവാസികൾ. സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള കുവൈത്ത് സർക്കാറിൻ്റെ നടപടികളാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിലുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്ന്ന വരുമാനമുള്ള പ്രവാസികൾക്കിടയിൽ റസിഡന്‍റ്, തൊഴിൽ നിയമ ലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് ദിവസേന നടത്തുന്ന പരിശോധനകളും കുവൈറ്റിൽ നിന്ന് ധാരാളം പ്രവാസികൾ മടങ്ങാൻ കാരണമായി. 2022 ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ 60 വയസിന് മുകളിലുള്ളവരും ബിരുദ യോഗ്യതയില്ലാത്തവരുമാണ്. ഈ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കാൻ തുടങ്ങിയതോടെയാണ് ഇവർ ജോലി ഉപേക്ഷിച്ച് മടങ്ങാൻ നിർബന്ധിതരായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 പകുതിയോടെ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ എണ്ണം 1,22,536 ആയിരുന്നു, ഇത് 2022 പകുതിയോടെ 1,04,645 ആയി കുറഞ്ഞു. ബിരുദം…

Read More

റിയാദ്: സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ സൗദി അറേബ്യ. സൗദിവൽക്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നജ്‍റാനില്‍ മിന്നൽ പരിശോധന നടത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. നജ്റാനിലെയും ശറൂറയിലെയും 64 ഓളം കടകളിലാണ് റെയ്ഡ് നടത്തിയത്. ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്ത്രീപുരുഷൻമാരുടെ കണക്കുകൾ പരിശോധനയിൽ രേഖപ്പെടുത്തി. സ്വദേശിവൽക്കരണം ബാധകമായ ചില തസ്തികകളിൽ സ്വദേശികളെ നിയമിക്കാതെ ഒഴിവാക്കിയതായും പരിശോധനയിൽ കണ്ടെത്തി. ഈ തസ്തികകളിൽ തദ്ദേശീയരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ അകാല വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. നിരവധി സിനിമകൾ തുടങ്ങാനിരിക്കെയാണ് പുനീത് രാജ്കുമാറിന്‍റെ മരണം. പുനീത് രാജ്കുമാർ നായകനായി എത്തുന്ന ചിത്രങ്ങളുടെ ഭാവിയെക്കുറിച്ച് ആരാധകർ ആശങ്കാകുലരായിരുന്നു. പുനീത് കുമാറിന് വേണ്ടി പ്ലാൻ ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുവ രാജ്കുമാറിനെ നായകനാക്കിയാണ് പുതിയ ചിത്രത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹൊംബാല ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.  സന്തോഷ് ആനന്ദ് റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ രാജ്കുമാറിനായി തിരക്കഥയിൽ ചില മാറ്റങ്ങളോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. പുനീത് രാജ്കുമാറിന്‍റെ മരണശേഷം പുറത്തിറങ്ങിയ ചിത്രമാണ് ജെയിംസ്. പുനീത് രാജ്കുമാറിന്‍റെ സഹോദരൻ ശിവ് രാജ്കുമാറാണ് ‘ജെയിംസി’ന് വേണ്ടി ഡബ്ബ് ചെയ്തത്. കിഷോർ പതികൊണ്ടയാണ് ചിത്രം നിർമ്മിക്കുന്നത്. കിഷോർ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചരൺ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 

Read More

മ​സ്ക​ത്ത്: റിയാലിന്‍റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഒമാനിലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ വെള്ളിയാഴ്ച റിയാലിന് 212.40 രൂപ നിരക്കാണ് നൽകിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിംഗ് നിരക്ക്. ഒറ്റ ദിവസം കൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപ വരെ നൽകി. മാസത്തിന്‍റെ തുടക്കത്തിൽ വിനിമയ നിരക്കിലുണ്ടായ ഇടിവ് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്പളം ലഭിച്ച് നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികൾ കാത്തിരിക്കുന്ന സമയമാണിത്. നിരക്കിലെ പെട്ടെന്നുള്ള ഇടിവ് ഉയർന്ന നിരക്കിൽ പണം അയയ്ക്കാൻ കാത്തിരുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിനിമയ നിരക്ക് കുറയാൻ കാരണം ഇന്ത്യൻ രൂപ ഡോളറിനേക്കാൾ മെ​ച്ച​പ്പെ​ട്ട​തിനാലാണ്. 81.97 രൂപയിലാണ് വെള്ളിയാഴ്ച ഡോളർ വിനിമയം നടന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 63 പൈസ കുറവാണിത്. വ്യാഴാഴ്ച ഡോളർ 82.60 രൂപയിലായിരുന്നു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപകരുടെ ഒഴുക്കും ആഭ്യന്തര ഉൽപാദന മേഖലയിലെ അനുകൂല ഘടകവുമാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാനുള്ള പ്രധാന കാരണം.…

Read More

പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരത്തോടൊപ്പം ലഭ്യത അനുസരിച്ച് ചക്ക, കപ്പ തുടങ്ങിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. പല്ലുകൊണ്ട് ചവക്കാൻ സാധിക്കുന്നിടത്തോളം കാലം ഇറച്ചി, മീൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയുമാവാം. ഡോക്ടർമാർ സൂചിപ്പിച്ചാൽ മാത്രമാണ് വയോജനങ്ങളുടെ ആരോഗ്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. അരി പോലുള്ള കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 25% മാത്രം ഉൾപ്പെടുത്തി ബാക്കി പച്ചക്കറികൾ, ഇറച്ചി, മുട്ട എന്നിവ നൽകാം. 3 നേരം ഭക്ഷണം എന്ന രീതിക്ക്‌ പകരം രണ്ട് മൂന്ന് മണിക്കൂർ ഇടവേളകളിൽ 6 നേരം ഭക്ഷണം എന്ന ക്രമമായിരിക്കും വയോജനങ്ങൾക്ക് ഉത്തമം. ഉറങ്ങുന്നതിന് 1 മണിക്കൂർ മുൻപ് ഭക്ഷണം നൽകാൻ ശ്രദ്ധിക്കാം. എണ്ണ കുറഞ്ഞ തോരൻ, പഴങ്ങൾ എന്നിവയെല്ലാം പ്രായമായവർക്ക് ഉത്തമമാണ്.

Read More

സിഡ്നി: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ മതിലുകൾ സാമൂഹ്യവിരുദ്ധർ വികൃതമാക്കിയതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ ഭക്തർ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർക്കിരയായത്. സംഭവത്തെക്കുറിച്ച് ക്ഷേത്രത്തിലെ പൂജാരിമാർ തന്നെ അറിയിച്ചതായും വിശദാംശങ്ങൾ പോലീസിന് നൽകിയതായും ക്ഷേത്ര പ്രസിഡന്‍റ് സതീന്ദർ ശുക്ല പറഞ്ഞു.    ബ്രിസ്ബെയ്നിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് പാകിസ്ഥാനിലെ ലാഹോർ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു. ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖുകാരുടെ നീക്കമാണിതെന്ന് ഹിന്ദു മനുഷ്യാവകാശ ഡയറക്ടർ സാറാ എൽഗേറ്റ്സ് പറഞ്ഞു.

Read More

മസ്തിഷ്കം തിന്നുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം. അമേരിക്കയിലെ ഷാർലറ്റ് കൗണ്ടിയിൽ നിന്നുള്ള ഒരു യുവാവ് നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലെത്തിയത്. ഫെബ്രുവരി 20നാണ് യുവാവ് മരിച്ചത്. അണുബാധയെക്കുറിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് മരണം. അണുബാധ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷാർലറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി, വെള്ളവുമായി അടുത്തിടപഴകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ അമീബ മണ്ണിലും തടാകങ്ങൾ, നദികൾ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു. വെള്ളം കുടിച്ച് ശരീരത്തിൽ എത്തുന്നത് ഒരു പ്രശ്നമല്ല, മറിച്ച് മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നതാണ് അവസ്ഥയെ വഷളാക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

Read More

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അർബുദം പൂർണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഓ കോണർ. ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയിൽ ചികിത്സ പൂർത്തിയാക്കുകയും ചെയ്തതായി ഡോ കെവിൻ പറഞ്ഞു. പതിവ് പരിശോധനയിലാണ് ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. പ്രസിഡന്‍റായി പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാൽ വലുപ്പം വർധിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ഇത് നീക്കം ചെയ്തതെന്നും വൈറ്റ് ഹൗസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം, പതിവ് പരിശോധനകൾ ഒഴികെയുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മറ്റ് ചികിത്സകൾ ആവശ്യമില്ല. 2024 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബൈഡന്‍റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ബൈഡന്‍റെ മകൻ ബ്യൂ 2015 ൽ മസ്തിഷ്ക അർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു.

Read More

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുമ്പോൾ പാകിസ്ഥാന്‍റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് പകരം സ്വന്തം ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ രാജ്യത്തെ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും ഉപദേശിക്കുന്നുവെന്ന് കൗൺസിലിലെ ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനി പറഞ്ഞു. ഇന്ത്യൻ അധിനിവേശ അധികാരികൾ വീടുകൾ പൊളിക്കുകയും ഭൂമിയുടെ പാട്ടം അവസാനിപ്പിക്കുകയും ചെയ്തതിലൂടെ കശ്മീരികളുടെ ഉപജീവനമാർഗം നശിപ്പിക്കുകയും കശ്മീരികൾക്കെതിരായ ശിക്ഷ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഹിന റബ്ബാനി വ്യാഴാഴ്ച പറഞ്ഞിരുന്നു. ജമ്മു കശ്മീർ വിഷയത്തിൽ തുർക്കി പ്രതിനിധിയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) നടത്തിയ പരാമർശങ്ങളെയും സീമ അപലപിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അവരോട് നിർദ്ദേശിക്കുന്നുവെന്നും പൂജാനി പറഞ്ഞു.

Read More