Author: News Desk

കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. ഇതുമൂലം റോഡപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഡിസംബർ മുതൽ അഞ്ച് പേരാണ് ഇതുമായി ബന്ധപ്പെട്ട് വാറന്‍റി ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചതെന്ന് ടെസ്ല പറഞ്ഞു. അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റതായി അറിവില്ലെന്നും ടെസ്ല പറഞ്ഞു. ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിയുന്ന മോഡൽ വൈ ടെസ്ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്. നിലവിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ വൈ മോഡലിന്റെ ചില പതിപ്പുകളിൽ വാഹന നിർമ്മാതാക്കൾ…

Read More

ഇറാൻ: ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം. 5 പ്രവിശ്യകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സ‌ൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് എന്നീ പ്രവിശ്യകളിലാണ് വിഷപ്രയോഗം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആരോപിച്ചു. വിദ്യാർത്ഥിനികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഇറാൻ ആഭ്യന്തരമന്ത്രി പറഞ്ഞു. ഇറാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാൻ വ്യാപക വിഷ പ്രയോഗം നടന്നെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. നവംബർ അവസാനം ടെഹ്റാനടുത്തുള്ള ക്വാമിൽ നൂറുകണക്കിന് വിദ്യാർത്ഥിനികൾ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

Read More

നേര്യമംഗലം: നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. എറണാകുളം കലക്ടറേറ്റിൽ രാവിലെ 9ന് ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ്, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. മൂന്ന് ദിവസമായി കൊച്ചിയെ മൂടിയിരിക്കുന്ന പുക മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അടിയന്തര യോഗം ചേരുന്നത്. ഇന്നലെ രാത്രിയോടെ കാറ്റിന്‍റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പുക പടർന്നിരുന്നു. ഇന്ന് രാവിലെയോടെ സ്ഥിതി അൽപം മാറി. ബ്രഹ്മപുരത്തെ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു. അതേസമയം, ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്ന് അഗ്നിശമന സേന അറിയിച്ചു. ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഗ്നിശമന സേനയുടെ 25 യൂണിറ്റും നാവികസേനയുടെ രണ്ട് യൂണിറ്റും സ്ഥലത്തുണ്ട്. ഇതുവരെ 80 ശതമാനം തീ അണച്ചു കഴിഞ്ഞു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിൽ 40.5 ഡിഗ്രി സെൽഷ്യസും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കണ്ണൂർ ആറളത്ത് 40.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.  താപനില കൂടുന്നതിനനുസരിച്ച് ജലക്ഷാമം രൂക്ഷമാകുമെന്ന് സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ്…

Read More

കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷൻ കൗണ്ടറിന്‍റെ ചില്ലുകളും തകർത്തു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിനിയുടെ കുഞ്ഞ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോ.അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി.ടി സ്കാൻ ഫലം വൈകുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകൾ ചെടി ചട്ടികൊണ്ട് എറിഞ്ഞ് തകർത്തത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ ഡോ.അനിതയുടെ ഭർത്താവ് ഡോ.അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോ.അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധ സൂചകമായി സമരം നടത്തുമെന്നും ഇന്ത്യൻ…

Read More

റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി. ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. 9-ാം മിനിറ്റിൽ ബ്രോലിങ്ടണിന്റെ പെനാൽറ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയയുടെ താരം ഷീനിനെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. പിന്നീട് കൂടുതൽ ശക്തിയോടെ കളിച്ച കർണാടക മേഘാലയയെ പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റില്‍ ബെകെ ഓറവും 45-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ റോബിന്‍ യാദവും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് കര്‍ണാടക മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ മേഘാലയ മികച്ച മുന്നേറ്റങ്ങൾ നടത്തി. വൈകാതെ തന്നെ മറുപടിയും നൽകി. ശേഷം…

Read More

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെയോടെ കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ച വൈകി കടുത്ത പുകയാണ് അനുഭവപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. ജില്ലാ ഭരണകൂടം നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് പുകപടലങ്ങൾ ദൃശ്യമായത്. വൈറ്റിലയ്ക്ക് പുറമെ പാലാരിവട്ടം, കലൂർ, ഇടപ്പള്ളി തുടങ്ങി നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി പുക നിറഞ്ഞിരുന്നു. കൊവിഡിന് ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശം നൽകി. മുതിർന്നവരും കുട്ടികളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷം പകൽ സമയത്തും കൊച്ചി നഗരത്തിൽ പ്രതീക്ഷിക്കേണ്ടതാണ്.

Read More

ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ ആക്രമിക്കുന്നു എന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു. തിരുപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രചരിപ്പിച്ചും മറ്റ് ചില അക്രമ സംഭവങ്ങളുടെ വീഡിയോകളും പ്രചരിപ്പിച്ചാണ് ഭീതി പടർത്തുന്നത്. വ്യാജപ്രചാരണം നടത്തിയതിന് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബിഹാറി കുടിയേറ്റ തൊഴിലാളികൾ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറി തൊഴിലാളികളും തമിഴ് തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങളും, തിരുപ്പൂരിൽ ഒരു അതിഥി തൊഴിലാളി ട്രെയിൻ തട്ടി മരിച്ചത് കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് വീഡിയോ പ്രചരണം നടത്തുന്നത്. ബിഹാറിൽ നിന്നുള്ള ചിലരാണ് പ്രചാരണത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. ട്രെയിനിൽ കയറുന്നതിൽ നിന്ന് തൊഴിലാളികളെ പിന്തിരിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും അസ്വസ്ഥരായ തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും ഡി.ജി.പി ശൈലേന്ദ്ര ബാബു പറഞ്ഞു. കുടിയേറ്റ…

Read More

ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പായ ‘ഡോക് -1 മാക്സ്’ കഴിച്ച് 18 കുട്ടികളാണ് മരിച്ചത്. മാരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കഫ് സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ശേഖരിച്ച 36 സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം കണ്ടെത്തി. ഡോക്–1–മാക്സ് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന‌ വാർത്ത പുറത്തുവന്നത്. ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിന് (ഡിസിജിഐ) നിർദ്ദേശം നൽകിയിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയോൺ ബയോടെക്കിനോട് ഡിസിജിഐ റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടികളുടെ മരണത്തെ തുടർന്ന്…

Read More