- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിൽ സിബിഐ സംഘം എത്തി. റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ആർജെഡി നേതാവുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവരുൾപ്പെടെ 13 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാലു പ്രസാദ് യാദവിന്‍റെ അസിസ്റ്റന്റ് ഭോല യാദവിനെ കഴിഞ്ഞ വർഷം ജൂലൈയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
റമദാനിൽ 30 ലക്ഷം പേർക്ക് ഉംറ നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കി സൗദി അറേബ്യ. ഫ്രം അറൈവൽ ടു ആക്സസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഉംറ നടപടിക്രമങ്ങൾ എളുപ്പമാക്കുക എന്നതാണ്. മണിക്കൂറിൽ 107,000 ഉംറ തീർഥാടകർക്ക് വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. റമദാൻ സീസൺ പ്രമാണിച്ച് 12,000 ത്തോളം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഗ്രാൻഡ് മോസ്ക്, പ്രവാചക മസ്ജിദ് എന്നിവിടങ്ങളിൽ പത്തിലധികം സന്നദ്ധ മേഖലകളിലായി 8,000 ലധികം സന്നദ്ധപ്രവർത്തകർ ഉണ്ടാകും. രണ്ട് ലക്ഷം വോളന്‍റിയർമാരും ഉണ്ടാകും.
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ള യു.എ.ഇ ഗോൾഡൻ വിസ ഉടമകൾക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് നേടാം. ഇതിനായി യു.എ.ഇയിൽ ഡ്രൈവിംഗ് ക്ലാസിൽ പങ്കെടുക്കേണ്ട ആവശ്യമില്ല. യു.എ.ഇ അംഗീകൃത രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസുള്ള ഗോൾഡൻ വിസ ഉടമകൾക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അബുദാബി ഉൾപ്പെടെ ഏത് എമിറേറ്റിലെയും ആളുകൾക്ക് ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. യു.എ.ഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന്, അംഗീകൃത ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും തിയറി, പ്രാക്ടിക്കൽ പരിശീലനത്തിന് ശേഷം 3 ടെസ്റ്റുകൾ (തിയറി, പാർക്കിംഗ്, റോഡ്) പാസാകുകയും വേണം. ഇതിന് വലിയ തുക ചെലവാകും. തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റ് എന്നിവക്ക് നേരിട്ട് ഹാജരായി പാസായാൽ ഗോൾഡൻ വിസ ഉടമകൾക്ക് ലൈസൻസ് നൽകും. അതിനാൽ ടെസ്റ്റിനുള്ള തുക നൽകിയാൽ മാത്രം മതി.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത് മാധ്യമ പ്രവർത്തനത്തിന്‍റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യരുത്. വർഗീയ കലാപത്തിൽ ഒരു ഭരണാധികാരിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനാണ് ബിബിസിയിൽ റെയ്ഡ് നടത്തിയത്. ഇവിടത്തെ റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സർക്കാരിനോ എതിരെയല്ല. അതുകൊണ്ട് തന്നെ അതിനെ പ്രതികാര നടപടി എന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 2022 നവംബറിൽ പൊതുവിദ്യാലയങ്ങൾ ലഹരിയുടെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവതരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഓഗസ്റ്റിൽ പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനരാവിഷ്കരിച്ച് സംപ്രേഷണം ചെയ്തെന്നാണ്…
ന്യൂഡൽഹി: പിരിച്ചുവിടൽ തുടർന്ന് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. ഇത്തവണ പിരിച്ചുവിട്ടത് കമ്പനിയുടെ പ്രസിഡന്റിനെയാണ്. കഴിഞ്ഞ മാസം 1,300 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്‍റ് ഗ്രെഗ് ടോംപിനെ പുറത്താക്കിയതായാണ് റിപ്പോർട്ട്. പിരിച്ചുവിടലിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല. വ്യവസായിയും മുൻ ഗൂഗിൾ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സൂമിന്‍റെ പ്രസിഡന്‍റായി ചുമതലയേറ്റത്. എന്നാൽ ഇതുവരെ ഗ്രെഗിന് പകരക്കാരനെ കണ്ടെത്തിയിട്ടില്ല. 2011 ലാണ് സൂം രൂപീകരിച്ചത്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു സൂം. എന്നിരുന്നാലും, കോവിഡിന് ശേഷം, കമ്പനിയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടന്നു. ഫെബ്രുവരിയിൽ കമ്പനിയുടെ 15% ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വിചാരണ അനിശ്ചിതമായി നീളുകയാണെന്നും ആറ് വർഷമായി ജാമ്യമില്ലാതെ ജയിലിൽ കഴിയുകയാണെന്നും സുനി വാദിച്ചു. അതേസമയം, നടി നേരിട്ടത് വളരെ ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമദൃഷ്ട്യാ ഇത് തെളിയിക്കുന്നതാണെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുദ്രവച്ച കവറിൽ ഹാജരാക്കിയ മൊഴിയുടെ പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം. വിചാരണ ദിവസങ്ങളിൽ പൾസർ സുനിയെ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കുന്നതിനെ ചോദ്യം ചെയ്ത് പൾസർ സുനി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. സാക്ഷി വിസ്താര വേളയിൽ സുനിയുടെ നേരിട്ടുള്ള സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കോടതി പ്രോസിക്യൂഷന് നിർദേശം നൽകി.
ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോൻ. ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടവരിൽ നടി ശ്വേത മേനോനും ഉൾപ്പെട്ടിട്ടുണ്ടെന്ന ദേശീയ മാധ്യമങ്ങളിലെ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ശ്വേതയുടെ പ്രതികരണം. വാർത്തകളിൽ പറയുന്ന ശ്വേത താനല്ല. ഇതേക്കുറിച്ച് ചോദിച്ച് കഴിഞ്ഞ ദിവസം മുതൽ ധാരാളം കോളുകൾ ലഭിക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായി. ഇതിൽ നടി ശ്വേത മേനോനും പണം നഷ്ടമായെന്ന തരത്തിൽ നടിയുടെ ചിത്രം ഉൾപ്പെടെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കിന്‍റേതെന്ന വ്യാജേന ലഭിച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പലർക്കും അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ശ്വേത മേമൻ എന്ന മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത്. പേരിലെ സാമ്യതയിൽ നിന്നാകാം തന്‍റെ പേരിൽ വാർത്തകൾ വന്നതെന്നും ശ്വേത പ്രതികരിച്ചു. കെവൈസി, പാൻ വിശദാംശങ്ങൾ പുതുക്കാത്തതിനാൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാർ…
ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ച കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാളെ കോടതിയിൽ ഹാജരായേക്കും. അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ് ഇന്നലെ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിയിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. പോലീസ് മടങ്ങിയതിന് പിന്നാലെ ഇമ്രാൻ തന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇസ്ലാമാബാദ് സെഷൻസ് കോടതിയാണ് ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാമെന്ന് ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവൻമാരും നയതന്ത്രജ്ഞരും നൽകിയ വിലയേറിയ സമ്മാനങ്ങൾ വിൽക്കുകയും കൃത്യമായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തെന്നതാണ് തോഷഖാന കേസ്. വിദേശത്ത് നിന്ന് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് തോഷഖാന.
ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാടെത്തിക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. കോടനാട് നിലവിൽ കൂടുണ്ടെങ്കിലും ദുർബലമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇക്കാരണത്താലാണ് ആനയെ പിടികൂടാനുള്ള ദൗത്യം അൽപം വൈകുന്നത്. വയനാട്ടിൽ നിന്നുള്ള സംഘമാണ് കൂടുണ്ടാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകിയത്. മുറിച്ച മരങ്ങൾ കോടനാടെത്തിച്ചാൽ മൂന്ന് ദിവസത്തിനകം കൂട് നിർമാണം പൂർത്തിയാകും. മാർച്ച് 10 നകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. അതിനുശേഷം ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തും. മാർച്ച് 15നകം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
ഹൈദരാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദിൽ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭാസ്, ദിഷ പട്ടാനി, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അമിതാഭ് ബച്ചനെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതിനാൽ കുറച്ച് ആഴ്ചകൾ വിശ്രമിക്കാൻ ഡോക്ടർമാർ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ കുറിച്ചു. കൂടാതെ, ഈ സമയത്ത് ആരാധകരെ കാണാൻ ബുദ്ധിമുട്ടാണെന്നും തന്‍റെ വീടിന് പുറത്ത് ആരും എത്തരുതെന്നും താരം അഭ്യർത്ഥിച്ചു.
