Author: News Desk

ന്യൂഡല്‍ഹി: ഗർഭകാലത്ത് തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനായി ആർ .എസ്.എസിന്‍റെ വനിതാ വിഭാഗമായ സംവര്‍ധിനി ന്യാസ് ‘ഗർഭസംസ്കാർ’ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റേ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. യോഗ പരിശീലനത്തിനൊപ്പം ഗീത പാരായണം രാമായണ പാരായണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗർഭ സംസ്കാർ. ഗർഭധാരണം മുതൽ കുട്ടികൾക്ക് രണ്ടു വയസ്സ് തികയുന്നതുവരെ പരിശീലന പരിപാടി തുടരും. രാമായണത്തിലെ കാവ്യങ്ങൾ, ഗീതാ ശ്ലോകങ്ങൾ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പരിശീലനമെന്നും, ഗര്‍ഭസ്ഥശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കുമെന്നും മാധുരി മറാത്തെ പറഞ്ഞു. കുറഞ്ഞത് 1,000 സ്ത്രീകളിലേക്ക് പരിശീലന പരിപാടി എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് പദ്ധതിയിടുന്നത്. പരിപാടിയുടെ ഭാഗമായി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംവര്‍ധിനി ന്യാസിന്റേ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

Read More

തമിഴിൽ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ചിത്രമായ ‘കൈതി’ ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്‍റെ ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിൽ റിലീസ് ചെയ്യുമ്പോൾ അജയ് ദേവ്ഗണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കൈതിയുടെ ഹിന്ദി രൂപമായ ‘ഭോലാ’യുടെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോല’ വൻ ഹിറ്റാകുമെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. ‘യു മേ ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം ചെയ്ത മറ്റ് മൂന്ന് ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അമല പോളിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രത്തിൽ തബുവും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി സീരീസ്, റിലയൻസ് എന്‍റർടൈൻമെന്‍റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 30…

Read More

തിരുവനന്തപുരം: മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരുടെ മാനസികാരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും അവരുടെ കുടുംബങ്ങൾ തിരിച്ചെടുക്കാത്തതിനാൽ അവരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രിൽ 10ന് പരിഗണിക്കും. പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 പേരും തൃശൂരിൽ 25 പേരുമാണ് ബന്ധുക്കൾക്കായി കാത്തിരിക്കുന്നത്. എല്ലാവരും 25 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. ചികിത്സയ്ക്ക് വരുമ്പോൾ ബന്ധുക്കൾ നൽകുന്ന ഫോൺ നമ്പർ പിന്നീട് മാറ്റുകയും തെറ്റായ വിലാസം നൽകുകയും ചെയ്യുന്നത് രോഗം ഭേദമായവരെ ബന്ധുക്കൾക്ക് കൈമാറുന്നതിന് തടസമാകുന്നു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ആശുപത്രിയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിൽ സ്വീകരിച്ച…

Read More

കൊച്ചി: ബ്രഹ്മപുരത്തെ കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. കൊച്ചിയിലെ വിഷപ്പുകയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്ത്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസം മുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്ക് പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പലർക്കും തലവേദന, തൊണ്ടവേദന, കണ്ണിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശ്വാസതടസ്സം, ഛർദ്ദി, രക്തസമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ചികിത്സ തേടിയിരുന്നു.

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അഖിലൻ’ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 50 ലക്ഷത്തിലധികം വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. എൻ കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും മുമ്പ് ‘ഭൂലോകം’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിന്‍റെ ടീസറും മേക്കിംഗ് വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജയം രവിയുടെ മറ്റൊരു ജനപ്രിയ ചിത്രമായിരിക്കും ‘അഖിലൻ’ എന്നാണ് നിർമ്മാതാക്കളുടെയും ആരാധകരുടെയും അഭിപ്രായം. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പ്രേക്ഷകരെ…

Read More

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേർ സംഘം പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ കിഴക്ക് സൈബി നഗരത്തിലാണ് ആക്രമണം നടന്നതെന്ന് വക്താവ് മെഹ്മൂദ് ഖാൻ പറഞ്ഞു. സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പോലീസിന് നേരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു സമ്പത്ത് ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണ്.

Read More

ബാംഗ്ലൂര്‍: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിന് ലാൻഡിങ് തടസം നേരിട്ടു. കർണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാഞ്ഞത്. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതാണ് ലാൻഡിങിന് തടസമായത്. ഹെലികോപ്റ്റർ ഇറക്കാൻ ഒരുങ്ങുമ്പോഴാണ് ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകൾ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഹെലികോപ്റ്ററിൽ കുടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൈലറ്റ് ലാൻഡിങ്ങിക് നിന്ന് പിൻ മാറുകയായിരുന്നു. ഹെലിപാഡ് വൃത്തിയാക്കുന്നതുവരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ ഹെലികോപ്റ്റര്‍ ഒടുവില്‍ ഹെലിപാഡ് പൂര്‍ണമായും വൃത്തിയാക്കിയ ശേഷമാണ് നിലത്തിറക്കിയത്.

Read More

ന്യൂഡല്‍ഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയുടെ ജാമ്യാപേക്ഷ ഈ മാസം 10 ന് കോടതി പരിഗണിക്കും. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഹാജരാക്കിയത്. നിലവിൽ റിമാൻഡ് ആവശ്യമില്ലെന്നും എന്നാൽ അടുത്ത 15 ദിവസത്തിനുള്ളിൽ ആവശ്യപ്പെടുമെന്നും സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. വാറന്റ് നല്കിയിരുന്നു. പരിശോധനകൾ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കുന്നുണ്ട്. എന്നിട്ടും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രതിഭാഗം പറയുന്നതെന്ന് സി.ബി.ഐ കോടതിക്ക് മുമ്പാകെ ചൂണ്ടികാട്ടി. അതേസമയം, നിയമവിരുദ്ധമായ എന്തെങ്കിലും പ്രതിഭാഗത്തിന് തോന്നുന്നുണ്ടെങ്കിൽ അവർക്ക് അത് ചൂണ്ടിക്കാട്ടാമെന്നും കോടതി പറഞ്ഞു. സിബിഐ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് സിസോദിയയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയത്. സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ ജയിലിലേക്ക്…

Read More