Author: News Desk

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്കിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് ഇത് ബാധകമാവുക. വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

Read More

ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. പരസ്യങ്ങൾ, സ്പോൺസേർഡ‍് ഇവന്‍റ്സ്, പെയ്ഡ് പ്രമോഷനുകൾ മുതലായവ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്പോൺസേർഡ‍് പരിപാടിയാണോ പാർട്നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം. പരസ്യദാതാവിന്‍റെ മാനദണ്ഡങ്ങളെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും ഇൻഫ്ലുവൻസർ അറിഞ്ഞിരിക്കണം. സ്വയം ഉപയോഗിച്ച് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം വിലയിരുത്താനും നിർദ്ദേശിക്കുന്നു. പ്രേക്ഷകർക്ക് സുതാര്യത ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read More

ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. പരസ്യങ്ങൾ, സ്പോൺസേർഡ‍് ഇവന്‍റ്സ്, പെയ്ഡ് പ്രമോഷനുകൾ മുതലായവ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്പോൺസേർഡ‍് പരിപാടിയാണോ പാർട്നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം. പരസ്യദാതാവിന്‍റെ മാനദണ്ഡങ്ങളെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും ഇൻഫ്ലുവൻസർ അറിഞ്ഞിരിക്കണം. സ്വയം ഉപയോഗിച്ച് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം വിലയിരുത്താനും നിർദ്ദേശിക്കുന്നു. പ്രേക്ഷകർക്ക് സുതാര്യത ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read More

അഗർത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ലബ് കുമാർ ദേബിന് പകരം മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാഹ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പിന്തുണയ്ക്കുന്നവരാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ പ്രശ്നമുണ്ടായത്.

Read More

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി നോക്കൗട്ട് മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാതികളും ചർച്ച ചെയ്യാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ബെംഗളൂരു എഫ്സിയുടെയും വാദം കേട്ട ശേഷമാകും അച്ചടക്ക സമിതി തീരുമാനമെടുക്കുക. അച്ചടക്ക സമിതി ഇരു ടീമുകളോടും വിശദീകരണം തേടിയിരുന്നു. മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. ഇതും അച്ചടക്ക സമിതിയിൽ ചർച്ചയാകും. റഫറി ക്രിസ്റ്റൽ ജോണിന്‍റെ പിഴവുകളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഫെഡറേഷന് വിശദമായ പരാതി നൽകിയിട്ടുണ്ട്. ഫ്രീകിക്കിന് മുമ്പ് റഫറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയോട് നീങ്ങി നിക്കാൻ ആവശ്യപ്പെട്ടതായും അതിനാൽ ക്വിക്ക് ഫ്രീ കിക്ക് അനുവദിക്കാൻ കഴിയില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ നിലപാട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രി ക്വിക്ക് ഫ്രീകിക്കിലൂടെ ഗോൾ നേടിയെന്ന് ബെംഗളൂരു എഫ്സി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗോൾ നൽകിയ റഫറിയുടെ തീരുമാനം യുക്തിരഹിതമാണെന്നും കേരള ബ്ലാസ്റ്റേഴ്സ്…

Read More

ടോക്ക്യോ: ജനനനിരക്കിലെ കുത്തനെയുള്ള ഇടിവ് പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മുൻ മന്ത്രിയുമായ മസാക്കോ മൊറി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തെ ജനനനിരക്ക് താഴ്ന്നതിന്‍റെ പശ്ചാത്തലത്തിലാണ് മസാക്കോ മൊറിയുടെ പ്രതികരണം. ഈ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ രാജ്യം നശിക്കും. ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഇത് സാരമായി ബാധിക്കും. വികലമായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിലേക്ക് കടന്നു വരേണ്ടി വരും, മൊറി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനം തകരുമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ചതിന്റെ ഇരട്ടി ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യ 2008 ലെ 12.8 കോടിയിൽ നിന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ 12.4 കോടിയായി കുറഞ്ഞു. അതേസമയം, 65 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 29 ശതമാനം വർധനയുമുണ്ടായി.

Read More

തിരുവനന്തപുരം: ഷാരോൺ രാജ് കരഞ്ഞുകൊണ്ട് ഐസിയുവിൽ വച്ച് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബർ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിരവധി തവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്. 2021 ഒക്ടോബർ മുതൽ ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണുമായി പിണങ്ങി. 2022…

Read More

ബിലാസ്പുർ: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ഉസ്‌ലപുര്‍ സ്വദേശിയായ പവൻ സിങ് ഠാക്കൂറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ സതി സാഹുവിനെയാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പാണ് മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം. പവൻ സിങ്ങിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽ വാസികൾ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴിയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനത്തിന് മുന്നോടിയായി നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ അടച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്‍റ് ചെങ്കൽ റെജി, നിയമസഭാ സെക്രട്ടറി ലിജിത്ത് റോയ്, മണ്ഡലം പ്രസിഡന്‍റ് അനു എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ വിടി ബൽറാം രംഗത്തെത്തിയിരുന്നു. എകെജി നടത്തിയ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബൽറാം വിമർശിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം മുൻ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ നടത്തിയ ആദ്യത്തെ നിയമപോരാട്ടം കരുതൽ തടങ്കലിനെതിരെയാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചർച്ച ഗുണകരമെന്ന് സി.ഐ.ടി.യു നേതാക്കൾ. കെ.എസ്.ആർ.ടി.സിയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് സി.ഐ.ടി.യു നേതാക്കളുമായി ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തൽക്കാലം സമരമുണ്ടാകില്ല. ഈ മാസം 18ന് ഇരുവിഭാഗവും വീണ്ടും ചർച്ച നടത്തും. ഈ മാസം 14, 15 തീയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. ചർച്ചയുടെ അടിസ്ഥാനത്തിലല്ല സമരം മാറ്റിവച്ചതെന്നും ഈ മാസം 15 വരെ സമരമുണ്ടാകില്ലെന്നും കെ.എസ്.ആർ.ടി.സി.ഇ.എ ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു.

Read More