- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
അബുദാബി: ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹ യുഎഇയിൽ തുറന്നു. ഗൾഫ് മേഖലയിലെ ആദ്യത്തെ കൃത്രിമ സോൾട്ട് കേവാണിത്. 18 തരം അസുഖങ്ങളുടെ ചികിത്സക്കാണ് ഈ ഗുഹ ഉപയോഗിക്കുക. 171 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കൃത്രിമ ഉപ്പുഗുഹ നിർമിച്ചിരിക്കുന്നത്. ഷെയ്ഖ് ഡോ.സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. പോളണ്ടിലെ ക്രകോവിലുള്ള പ്രകൃതിദത്ത ഉപ്പ് ഖനിയെ അടിസ്ഥാനമാക്കിയാണ് മരുഭൂമിയിലെ ഈ ഉപ്പ്ഗുഹയുടെ നിർമാണം. സോറിയാസിസ്, ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങി 18 അസുഖങ്ങൾക്ക് ഇവിടെ ചികിത്സ തേടാൻ സൗകര്യമുണ്ടാകും.
അടിമാലി: അമിത വേതനം നൽകാത്തതിന് അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മർദ്ദനം. ഐഎൻടിയുസി യൂണിയനിലെ ചുമട്ടുതൊഴിലാളികളാണ് ജോയി എന്‍റർപ്രൈസസിലെ തൊഴിലാളികളെ ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിന്‍റെ നിർമ്മാണ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഗ്ലാസുകൾ ഇറക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ഐഎൻടിയുസി യൂണിയനിലെ തൊഴിലാളികൾ ഗ്ലാസ് ഇറക്കാനെത്തിയിരുന്നു. അമിത വേതനം ആവശ്യപ്പെട്ടെന്നാണ് പരാതി. അഞ്ച് ഗ്ലാസുകൾ ഇറക്കാൻ തൊഴിലാളികൾ 5,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അടയ്ക്കാൻ കഴിയില്ലെന്നും പരമാവധി 15,00 രൂപ മാത്രമേ നൽകാനാകൂവെന്നും വ്യാപാരി പറഞ്ഞു. ചുമട്ടുതൊഴിലാളികൾ ഇതിന് വഴങ്ങാൻ തയ്യാറായില്ല. തൊഴിലാളികൾ മടങ്ങിയെത്തിയപ്പോൾ വ്യാപാരി സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകൾ ഇറക്കി. രണ്ട് ഗ്ലാസുകളും ഇറക്കിയ ഉടൻ തന്നെ ഐ.എൻ.ടി.യു.സി പ്രവർത്തകർ മടങ്ങുകയും, പിന്നീട് പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളെ മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉൾപ്പെടെയുള്ള സ്ത്രീകളെയും ഇവർ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
മഞ്ചേരി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി എആർ നഗറിലെ വി.കെ പടിയിൽ മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക് (22), തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ സ്വദേശി എൻ മുത്തുകുമാരൻ (39) എന്നിവരെ മെയ് 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചത്ത പക്ഷികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവയെ സംസ്കരിക്കാൻ എടവണ്ണ റേഞ്ച് ഓഫീസർക്ക് കോടതി നിർദേശം നൽകി. കേസിൽ ഒളിവിൽ കഴിയുന്ന റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയറായ തെലങ്കാനയിലെ വാറങ്കൽ പട്ടൈപാക സ്വദേശി നാഗരാജുവിനായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. എടവണ്ണ റേഞ്ചിലെ കൊടുംപുഴ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട്: നാടകപ്രവർത്തകൻ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ, ഒരേ തൂവൽ പക്ഷികൾ, ഗലീലിയോ, പിക്സേലിയ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
മലപ്പുറം: മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. ഓട്ടോ വഴിതിരിച്ചുവിട്ട് ആളൊഴിഞ്ഞ കാട്ടിലേക്ക് കൊണ്ടുപോയി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 ഓടെ വഴിക്കടവിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവർ തടഞ്ഞുനിർത്തി മാമങ്കര ഇരുൾക്കുന്നിലെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്. നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ മേയർ – എം എൽ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റൻ കപ്പലുകൾ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു. തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദർശിച്ച അമിത് ഷാ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ മത്സ്യഫെഡിന് നിർദ്ദേശം നൽകി. മൂന്ന് പുതിയ ഫിഷ്നെറ്റ് ഫാക്ടറികൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മുട്ടത്തറ മത്സ്യഫെഡിന് കീഴിലുള്ള നെറ്റ് മാനുഫാക്ചറിംഗ് ഫാക്ടറി സന്ദർശിച്ച അമിത് ഷാ നിർദ്ദേശങ്ങൾ നൽകിയാൽ പദ്ധതിക്ക് അനുമതി നൽകാമെന്ന് ഉറപ്പ് നൽകി. നേരത്തെ പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പ്രകാരം 1.5 കോടി രൂപയുടെ 10 മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. വലുതും മത്സ്യസംസ്കരണത്തിനുള്ള സൗകര്യങ്ങളുള്ളതുമായ കപ്പലുകൾ വാങ്ങാനുള്ള നിർദ്ദേശം അമിത് ഷാ നൽകി. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് എൻ.സി.ഡി.സി അനുവദിച്ച വായ്പയുടെ പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനമെടുക്കും. മുട്ടത്തറയിലേത് പോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
എറണാകുളം: സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാൻ ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു. പ്ലാസ്റ്റിക് കവറും അഴുകാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ശവപ്പെട്ടിയിൽ അടക്കുന്ന മൃതദേഹം വർഷങ്ങൾക്ക് ശേഷവും മണ്ണിനോട് ചേരുന്നില്ല. ഇത് മനസ്സിലാക്കിയാണ് പുതിയ രീതി ആരംഭിച്ചത്. അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമാണ് ഇത്തരത്തില്‍ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നത് വൈകിക്കും. ഈ സാഹചര്യത്തില്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയത്തിന് രൂപം നല്‍കിയത്. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതി നടപ്പിലാക്കിയത്.
ന്യൂയോര്‍ക്ക്: 23-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് അടുത്ത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാൽ ജയിച്ചത്. പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഗാസ്കിനെതിരെ നദാൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 6-0, 6-1, 7-5. ഇത് 18-ാം തവണയാണ് നദാൽ യുഎസ് ഓപ്പണിന്‍റെ പ്രീക്വാർട്ടറിലെത്തുന്നത്. 4 തവണ കിരീടം നേടിയിട്ടുണ്ട്. ഗാസ്‌ക്വെയ്‌ക്കെതിരേ നദാലിന്‍റെ 18-ാം ജയമാണിത്. പ്രീക്വാർട്ടറിൽ 22ാം സീഡ് ഫ്രാൻസിസ് ടിയാഫോയെയാണ് നദാൽ നേരിടുക. മറ്റ് പുരുഷ ഇനങ്ങളിൽ മരിയന്‍ സിലിച്ച് ഡാന്‍ ഇവാന്‍സിനെ കീഴടക്കിയപ്പോള്‍ ഇല്യ ഇവാന്‍ഷ്‌ക ഇറ്റലിയുടെ 26-ാം സീഡ് ലോറന്‍സോ മ്യൂസെട്ടിയെ അട്ടിമറിച്ചു.
തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു മുന്‍ മന്ത്രി ശൈലജയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് നിപ, കൊവിഡ്-19 നിയന്ത്രിക്കുന്നതിന് മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. നിപ ബാധയും കൊവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.
