- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പുനഃസംഘടനയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തിരഞ്ഞെടുപ്പിൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചു. പ്രവാസി വ്യവസായിയെയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റാക്കിയത്. പേയ്മെന്‍റ് സീറ്റ് വിതരണം നടന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്. നിലവിലുള്ള ഭാരവാഹികൾ പോലും അറിയാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് നേരത്തെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സി.കെ സുബൈറിനെ യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിൽ വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വ്യവസായിയായ കോഴിക്കോട് സ്വദേശി കാസിമാണ് എംഎസ്എഫിന്‍റെ പുതിയ വൈസ് പ്രസിഡന്‍റ്. ഇദ്ദേഹം എം.എസ്.എഫിന്‍റെ ഒരു കമ്മിറ്റിയിലും അംഗമല്ലെന്നാണ് വിമർശനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി മലയാളിയായ അഡ്വ.വി.കെ ഫൈസൽ ബാബുവിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി ടി.പി അഷ്റഫലിയെയും തിരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.എസ്.എഫിന്‍റെ…
യുഎസ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനെ ‘രാജ്യത്തിന്‍റെ ശത്രു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപ് പ്രസിഡന്‍റിനെതിരെ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ ട്രംപിന്‍റെ വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്‍റെ പ്രതികരണം. റെയ്ഡ് നീതിയെ പരിഹസിക്കുന്നതാണെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും, റെയ്ഡുകൾക്ക് നേതൃത്വം നൽകുന്നത് ബൈഡൻ ഭരണകൂടമാണെന്നും ട്രംപ് ആരോപിച്ചു.
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റിയതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഗോരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (ജിഎംസി) പുറത്തിറക്കിയ പുതിയ അതിർത്തി നിർണയ രേഖകളിലാണ് വാർഡുകളുടെ പേര് മാറ്റിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: മാഗ്സസെ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.കെ ശൈലജ പുരസ്കാരം സ്വീകരിക്കേണ്ടെന്നത് പാർട്ടി എടുത്ത കൂട്ടായ തീരുമാനമാണ്. അവാർഡിന് പരിഗണിക്കുന്ന കാര്യം കെ.കെ ശൈലജ അറിയിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് കെ കെ ശൈലജ അറിയിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അവാർഡ് വേണ്ടെന്ന തീരുമാനം പാർട്ടി കൂട്ടായി എടുത്തതാണെന്ന് കെ കെ ശൈലജ പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാത്ത ഒരു എൻജിഒയുടെ അവാർഡ് എന്ന നിലയിലാണ് നിരസിച്ചതെന്നും ശൈലജ പറഞ്ഞു. നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കെ കെ ശൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. നിപ്പയും കൊവിഡും തടയുന്നത് കൂട്ടായ ഇടപെടലിന്‍റെ ഭാഗമാണെന്ന് ശൈലജ എം.എൽ.എ അവാർഡ് ദാന ഫൗണ്ടേഷന് മറുപടി നൽകി. ഫൗണ്ടേഷന് കോർപ്പറേറ്റ് ഫണ്ടിംഗ് ഉണ്ടെന്നാണ് സിപിഐ(എം) വിലയിരുത്തൽ. വിയറ്റ്നാമിലടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സി.പി.ഐ(എം) നിലപാടെടുത്തു.
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. ലത്തീൻ സഭാ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തിൽ പറഞ്ഞു. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാൻ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. കത്തിന്‍റെ പൂർണ്ണരൂപം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച ( 5.09.22 ) രാവിലെ മുതൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്‍റെയും നേതൃത്വത്തില്‍ മുള്ളൂരിലെ സമരപ്പന്തലിൽ നിരാഹാര സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരെയും അല്‍മായരെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തു തീർപ്പാക്കാൻ മന്ത്രി തല സമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചർച്ചകൾ കൊണ്ട്…
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം പ്രതികളിലേക്ക് എത്തിയെന്നാണ് നിഗമനം. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇ.ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണം ദുബായിൽ എത്തിച്ച് അവിടെ നിന്ന് കുഴൽപ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. 2017 മുതൽ കോടിക്കണക്കിന് രൂപയുടെ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഷബീർ സമ്മതിച്ചിട്ടുണ്ട്. ഈ പണം പല മേഖലകളിലും നിക്ഷേപിച്ചിട്ടുണ്ടെന്നും ഷബീർ മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി സി കെ സുബൈറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ, സി കെ സുബൈർ കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ടിരുന്നു. തുടർന്ന് സുബൈർ രാജിവെച്ചിരുന്നു. മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അഭ്യർത്ഥന മാനിച്ചായിരുന്നു രാജി. കത്വ, ഉന്നാവോ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം സി കെ സുബൈറും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് യൂസഫ് പടനിലത്തിന്‍റെ ആരോപണം. യൂസഫ് പടനിലത്തിന്‍റെ പരാതിയിൽ ഇരുവർക്കുമെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.
ചെന്നൈ: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിന് തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട്: കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിലായി. അൽമാസ് സിറ്റി ബസിലെ കണ്ടക്ടർ വസീം (25), ഡ്രൈവർ മൻസൂർ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. അധ്യാപക പരിശീലന കോഴ്സിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കൊളത്തറയിൽ നിന്ന് ബസിൽ കയറിയിരുന്നു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്കായിരുന്നു സൗജന്യയാത്രാ പാസ് അനുവദിച്ചത്. ഒയിറ്റി റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാനൊരുങ്ങിയ മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങാൻ അനുവദിച്ചില്ല. ഇവരെ ബസിനുള്ളിലേക്കുതന്നെ തള്ളിമാറ്റുകയും ചെയ്തു. ഇതേതുടർന്ന് പെണ്‍കുട്ടികളുടെ പരാതിയിൽ കേസെടുത്തു.
ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലീഗിന്‍റെയും അതിന്‍റെ അനുബന്ധ സംഘടനകളുടെയും രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കും യോഗം രൂപം നൽകി. ദേശീയതലത്തില്‍ പടരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ മുസ്ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സൗഹാര്‍ദത്തിന്റെ സാമൂഹികചിന്താധാരയ്ക്ക് പ്രസക്തിയേറുകയാണെന്ന് ചെന്നൈ റോയപുരത്തെ റംസാന്‍ മഹലില്‍ ചേര്‍ന്ന നിര്‍വാഹകസമിതി വിലയിരുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ ആരംഭിച്ച സൗഹൃദ സംഗമങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ തുടക്കമെന്ന നിലയിൽ ആറ് നഗരങ്ങളിൽ ചടങ്ങുകൾ നടക്കുമെന്ന് ദേശീയ പ്രസിഡന്‍റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ പറഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്തെ തൽസ്ഥിതി നിലനിർത്തിക്കൊണ്ട് ആരാധനാലയങ്ങളുടെ സംരക്ഷണം നിർബന്ധമാക്കുന്ന 1991 ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ദേശീയ നേതാക്കൾ ഒന്നിക്കേണ്ട സമയമാണിതെന്ന് യോഗം…
