Author: News Desk

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടി. ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനി ഇന്ന് ഇന്ത്യക്കെതിരെ കളിക്കില്ല. കഴിഞ്ഞ മത്സരത്തിലുണ്ടായ പരിക്ക് താരത്തിന് തിരിച്ചടിയായി. പേശീ വലിവിനെ തുടർന്ന് ഷാനവാസിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഷഹീൻ അഫ്രീദിക്ക് പകരമായിരുന്നു ഷാനവാസ് ഏഷ്യാ കപ്പിനുള്ള പാക് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ഷാനവാസിന് പരിക്കേറ്റതോടെ പാക്കിസ്ഥാന്‍റെ ബൗളിങ് നിര ദുർബലമായി. ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷാനവാസിന് പരിക്കേറ്റത്. പരിചയസമ്പന്നനായ ഹസൻ അലി ഷാനവാസിന് പകരക്കാരനായി ടീമിലെത്താനാണ് സാധ്യത.

Read More

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ നിന്നും ഗോവ ഗവര്‍ണര്‍ പിന്മാറിയത്. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിക്കോട് ടാഗോര്‍ ഹാൾ. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടകനായ ആദരിക്കൽ ചടങ്ങ് ടാഗോര്‍ ഹാളിൽ നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ ഭാഗമായി അലങ്കാരവിളക്ക് സ്ഥാപിക്കാനെത്തിയ ആൾക്ക് ഷോക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഹാൾ പരിശോധിച്ച് റിപ്പോ‍ര്‍ട്ട് നൽകിയത്. ടാഗോര്‍ ഹാളിന് ഇലക്ട്രിക്കൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുരക്ഷ മുൻനിര്‍ത്തി ഗവര്‍ണര്‍ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു.

Read More

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തങ്ങളുടെ വരാനിരിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ തിരക്കിലാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും. ഇതുമായി ബന്ധപ്പെട്ട് ആലിയ ഫാഷന്‍റെ കാര്യത്തിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇത്തവണ അത് അൽപം കൂടി കടന്നുപോയെന്നാണ് ആരാധകർ പറയുന്നത്. അമ്മയാകാൻ ഒരുങ്ങുന്ന നടി തന്‍റെ ഗർഭം പോലും പ്രചാരണത്തിനായി ഉപയോഗിച്ചതായി ആരാധകർ വിമർശിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ഇവന്‍റിൽ ധരിച്ച പിങ്ക് ഷറാറ സെറ്റ് അത്തരം ചർച്ചകൾക്ക് കാരണമായി. ‘ബേബി ഓൺ ബോർഡ്’ എന്ന് ഷറാറയുടെ പിൻഭാഗത്ത് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആലിയ രണ്ട് കുട്ടികൾക്ക് ജൻമം നൽകുകയാണെന്ന് അവതാരകൻ കരൺ ജോഹർ പറഞ്ഞു. അതിലൊന്നാണ് ബ്രഹ്മാസ്ത്രം. അടുത്തത് ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ആലിയ തിരിഞ്ഞ് ഷറാറയിൽ എഴുതിയ ‘ബേബി ഓൺ ബോർഡ്’ കാണിച്ചു.

Read More

ന്യൂഡല്‍ഹി: പേര് വെളിപ്പെടുത്താതിരിക്കുന്നവർക്ക് മൗലികാവകാശങ്ങൾക്ക് അർഹതയില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് കോടതിയിൽ നിലനിൽക്കുമോ? കേന്ദ്രവും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ ദിവസം സർക്കാർ ഉന്നയിച്ച ഈ വാദം കോടതി അംഗീകരിച്ചാൽ അത് പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിധികളിൽ ശ്രദ്ധേയമാകും. ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ നൽകിയ കേസിൽ കര്‍ണാടക ഹൈക്കോടതിയിലാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പുതിയനിലപാട് അറിയിച്ചത്. ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്‍റെ ഉത്തരവ് ഏകപക്ഷീയമാണെന്നും ട്വീറ്റ് ഉടമകൾക്ക് സർക്കാർ നോട്ടീസ് നൽകിയിട്ടില്ലെന്നും ട്വിറ്റർ വാദിച്ചു. രാഷ്ട്രീയ സ്വഭാവമുള്ള ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ, വ്യാജവാർത്തകളുടെ വ്യാപനം തടയുന്നതിനും ദേശീയ സുരക്ഷയും ക്രമസമാധാനവും നിലനിർത്താനുമാണ് ഇടപെടലെന്നാണ് കേന്ദ്രത്തിന്‍റെ വാദം. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ ട്വിറ്ററിന്‍റെ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു വിദേശ കമ്പനിയായ ട്വിറ്റർ, വാണിജ്യ താൽപ്പര്യങ്ങൾക്കായി മൗലികാവകാശങ്ങളുടെ ലംഘനം ഉന്നയിക്കുന്നു.…

Read More

ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സമയത്ത് അയൽരാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ ഇന്ത്യ തയ്യാറായതിനെയും അവർ അഭിനന്ദിച്ചു. തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രശംസ. “റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു നാട്ടിൽ തിരികെ എത്താൻ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാർഥികൾ പോളണ്ടിൽ അഭയം പ്രാപിച്ചു. അവിടെനിന്നും നിങ്ങളുടെ കുട്ടികൾക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും ഒഴിപ്പിച്ചു. സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് ഊന്നൽ നൽകുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, അവ ചർച്ചയിലൂടെ പരിഹരിക്കാം. നിരവധി ഘട്ടങ്ങളിൽ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിർവഹിച്ചിട്ടുണ്ട്” ഷെയ്ഖ് ഹസീന പറഞ്ഞു.

Read More

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ സൗകര്യം ഉപയോഗിക്കുന്നു. എന്നാൽ മൂത്രമൊഴിച്ചതിന് ജിഎസ്ടി നൽകേണ്ടി വന്നാലോ?. അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് യാത്രക്കാരനാണ് ദുരുഭവം ഉണ്ടായിരിക്കുന്നത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് ടോയ്ലറ്റ് ഉപയോഗിച്ച യാത്രക്കാരന് മൂത്രമൊഴിച്ചതിന് ജിഎസ്‌ടി ഉൾപ്പെടെ 244 രൂപ നൽകേണ്ടിവന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഒരു ബ്രിട്ടീഷ് യാത്രക്കാരനിൽ നിന്നും ഈ തുക ഈടാക്കി.

Read More

തിരുവനന്തപുരം: ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയില്‍ സി.പി.എം. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു. കെ.കെ.ശൈലജയ്ക്ക് മാഗ്സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് സിപിഎം പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലക്കിയിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.…

Read More

ദോഹ: ഖത്തര്‍| ലോകകപ്പിനോട് അനുബന്ധിച്ച് മദ്യ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ടിക്കറ്റ് എടുത്ത് ആരാധകര്‍ക്ക് മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും മത്സര ശേഷം ഒരു മണിക്കൂര്‍ നേരത്തേക്കും ആല്‍ക്കഹോളിക്ക് ബിയര്‍ വാങ്ങാന്‍ അനുമതിയുണ്ടാകും. വേള്‍ഡ് കപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ പ്രധാനിയായ ബഡ്‌വെയ്‌സറിനാണ് ബിയര്‍ വില്‍പ്പനക്കുളള അവകാശമുളളത്. സ്റ്റേഡിയത്തിനകത്ത് ബിയര്‍ വില്‍ക്കില്ല. പകരം അനുബന്ധ കേന്ദ്രങ്ങളിലാകും വില്‍പന നടക്കുക. മദ്യ വില്‍പനക്ക് നിയന്ത്രണങ്ങളുളള രാഷ്ട്രത്തില്‍ ലോകകപ്പ് നടക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ ഒരു പ്രമുഖ ബിയര്‍ ബ്രാന്റാണെന്ന് പ്രത്യേകതയും ഉണ്ട്. അതുപോലെ ഫിഫയുടെ പ്രധാന ഫാന്‍ സോണായ ദോഹയില്‍ വൈകുന്നേരം 6:30 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ബീയര്‍ വില്‍ക്കാനുളള പ്രത്യേക അനുവാദവും നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതല്‍, ഏത് വിലക്ക് ആരാധകര്‍ക്ക് ബിയര്‍ വില്‍ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Read More

അബുദാബി: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് വിസ അനുവദിക്കും. സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷം കാലാവധിയുള്ള വിസ അനുവദിക്കും. ഇത് തുല്യ കാലയളവിലേക്ക് പുതുക്കാം. കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. യു.എ.ഇ.ക്ക് പുറത്തുള്ള കമ്പനിയുടെ റിമോട്ട് റെപ്രസെന്‍റേറ്റീവ്, യു.എ.ഇ.യിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ്, കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയാണ് വേണ്ടത്. അബുദാബി, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്(https://icp.gov.ae) വെബ്സൈറ്റിലും ദുബായിലാണെങ്കിൽ www.visitdubai.com വെബ്സൈറ്റിലും അപേക്ഷിക്കണം.

Read More

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാനെതിരെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടായ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ ഉറച്ച് പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ തോല്‍വി തൊടാതെ കിരീട നേട്ടത്തിലേക്ക് എത്താനാവും ഇന്ത്യ ലക്ഷ്യമിടുക. സൂപ്പർ ഫോറിൽ പാകിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തനാണ് സാധ്യത. പവർപ്ലേയിൽ സ്കോറിംഗ് വേഗതയുടെ അഭാവം ഇന്ത്യ പരിഹരിക്കേണ്ടതുണ്ട്. ആവേശ് ഖാനു പകരം മറ്റൊരു ബൗളറെ ടീമിൽ ഉൾപ്പെടുത്തിയേക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലാണ് ടീമിലെത്താൻ സാധ്യത. അല്ലാത്ത പക്ഷം ആർ അശ്വിനെയും ദീപക് ഹൂഡയെയും ഓൾറൗണ്ടർമാരായി പരിഗണിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. പിന്നാലെ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചത്.

Read More