Author: News Desk

മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല. 90 ദിവസത്തെ വിസ കാലയളവിൽ സൗദി അറേബ്യയിലെവിടെയും സന്ദർശിക്കാൻ ഇവർക്ക് അനുവാദമുണ്ട്.

Read More

കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അരുണിന് (29) ജാമ്യം ലഭിച്ചത്. ആറുമാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആൾജാമ്യവും വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയെച്ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു എന്നതായിരുന്നു കേസ്. 2020 ഡിസംബറിലായിരുന്നു ഇത്. അറസ്റ്റിലായ അരുണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹർജി നൽകി. തുടർന്ന് സെഷൻസ് കോടതി ജാമ്യം റദ്ദാക്കി. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അരുൺ ഹൈക്കോടതിയെ സമീപിച്ചത്. ഇതും ശാഖാകുമാരിയുടെ കുടുംബം നൽകിയ ഹർജിയും പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയ ഉത്തരവ്…

Read More

തെന്നിന്ത്യയും കടന്നു ബോളിവുഡിലേക്ക് ചുവടു ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം, താരം പ്രധാന വേഷത്തിലെത്തുന്ന ചുപ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഭാര്യ അമാലിന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ സൽമാന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒന്നിച്ചുള്ള 12 വര്‍ഷങ്ങളില്‍ താന്‍ പ്രായമായെന്നും നീ പഴയപോലെ തന്നെയാണെന്നുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ പോസ്റ്റ് വായിക്കാം എന്റെ പ്രിയപ്പെട്ട് ആമിന് സന്തോഷകരമായ പിറന്നാളാശംസകള്‍. നമ്മള്‍ ഒന്നിച്ച് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഈ സമയങ്ങളെല്ലാം എവിടേക്കാണ് പോകുന്നത്. ഞാന്‍ പ്രായമായിക്കൊണ്ടിരിക്കുകയാണ് പക്ഷേ നീ ഇപ്പോഴും പഴയപോലെയാണ്. ഞാന്‍ എപ്പോഴും മാറിനില്‍ക്കുമ്പോള്‍ എല്ലാം ചേര്‍ത്തു നിര്‍ത്തുന്നതിന് നന്ദി. അച്ഛനും അമ്മയുമായി മരിയയ്ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും നമ്മുടെ ജീവിതത്തിലെ പുതിയ അധ്യായങ്ങളെല്ലാം എഴുതിച്ചേര്‍ത്തതിനും നന്ദി. എനിക്കൊപ്പം എന്നും ലോകം ആസ്വദിക്കുന്നതിനും നന്ദി. ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ആയിരിക്കുമെന്നു…

Read More

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘ഹല്ല ബോൽ’ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വിഭജിക്കുകയാണ്. അവർ ഭയം ജനിപ്പിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഈ ഭയത്തിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുക? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ കോൺഗ്രസ് റാലിയിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികളാണ് റോഡുകളും വിമാനത്താവളങ്ങളും ഓരോന്നായി വാങ്ങുന്നത്. അവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. നരേന്ദ്ര…

Read More

മസ്‌കത്ത്: മസ്കറ്റിൽ നിന്ന് കണ്ണൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവെച്ചു. സെപ്റ്റംബർ 11നാണ് അവസാന വിമാന സർവീസുകൾ. മെയ് 12 മുതൽ മുംബൈയിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം മസ്കറ്റ്-കണ്ണൂർ റൂട്ടിലായിരുന്നു. നേരത്തെ കൊച്ചിയിലേക്കുള്ള സർവീസ് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തിയത്.  യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമെന്നാണ് കരുതുന്നത്. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും ഗോ എയറും സർവീസ് ആരംഭിച്ചു. ഇത് എയർ ഇന്ത്യയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടാക്കി.

Read More

ശ്രീനഗർ: പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ പേരും പതാകയും ജമ്മുവിലെ ജനങ്ങൾ തീരുമാനിക്കും. ജമ്മു കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി വീണ്ടെടുക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗുലാം നബി പറഞ്ഞു. ജമ്മുവിൽ സംഘടിപ്പിച്ച മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു ആസാദ്. “പുതിയ പാർട്ടിയുടെ പേര് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജമ്മുവിലെ ജനങ്ങളാണ്. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേര് പാർട്ടിക്ക് നല്‍കും. കോൺഗ്രസ് വിട്ടതിന് ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതുയോഗമാണ് ജമ്മു കശ്മീരിൽ ഇന്ന് നടന്നത്. ഞാൻ എല്ലായ്പ്പോഴും ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ ഞാൻ മുഖ്യമന്ത്രിയോ മന്ത്രിയോ അല്ല. ഞാനൊരു മനുഷ്യൻ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് എന്നെ പിന്തുണച്ചത്. മുൻ മന്ത്രിമാർ പോലും രാജിവച്ച് എന്നോടൊപ്പം ചേർന്നു. ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിനെ രൂക്ഷമായ…

Read More

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് മക്വാന (21), കൂട്ടാളി വിശാൽ അൻഭവെ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയതെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നേരത്തെ സന്തോഷിനെ മർദ്ദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 25നാണ് അന്ധേരിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്ധേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 26 നാണ് പാൽഘറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോമും സ്യൂട്ട്കേസിൽ ഉണ്ടായിരുന്നു. അന്ധേരിയിൽ നിന്ന് കാണാതായ വൻഷിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ കൊലപാതകവുമായി…

Read More

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വിവോ വൈ 22, വിവോ വൈ 22 എസ് എന്നിവ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12,000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് മൊത്തം 2 കളർ വേരിയന്‍റുകളിലാണ് വിവോ വൈ 22 എത്തുന്നത്. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ വൈ 22 ഫോണിന്‍റെ സവിശേഷതകൾ  വിവോ വൈ 22ന് 6.5 ഇഞ്ച് ഫുൾ HD+ റെസല്യൂഷൻ ഡിസ്പ്ലേയുണ്ട്. ഐപിഎസ് എൽസിഡി ഡിസ്പ്ലേ പാനലാണ് ഫോണിനുള്ളത്. ഡ്യുവൽ റെയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.  50 മെഗാപിക്സൽ മെയിൻ ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സ്നാപ്പറുമാണ് ഫോണിന്‍റെ ക്യാമറകൾ. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.  ഒരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമേ ഫോൺ ലഭ്യമാകൂ എന്നാണ്…

Read More

മുംബൈ: പിടിച്ചെടുത്ത പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്‍റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. മയക്കുമരുന്ന് കൈവശം വച്ചതിന് മുംബൈ സ്വദേശിയായ കുനാൽ കാഡുവിനെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തിൽ ഇടപാട് നടത്തിയ കാഡു കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് വിധി പ്രസ്താവിച്ചത്. കാഡുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കണ്ടെടുത്ത മയക്കുമരുന്ന് കഞ്ചാവിന്‍റെ നിർവചനത്തിന് കീഴിലാണെന്ന് എൻസിബിയുടെ അഭിഭാഷകൻ ശ്രീറാം ഷിർസത്ത് കോടതിയിൽ വാദിച്ചു. ഇത് വാണിജ്യപരമായ അളവാണെങ്കിൽ വിചാരണ വേളയിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഷിർസാത്ത് കോടതിയെ അറിയിച്ചു. എന്നാൽ, എൻസിബിയുടെ വാദം തള്ളിയ ജസ്റ്റിസ് ഡാംഗ്രെ, ഏതൊക്കെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും വിശകലനത്തിനായി കൈമാറിയത് എന്താണെന്നും ഉറപ്പാക്കേണ്ടത് എൻസിബിയുടെ കടമയാണെന്നും ഇത്…

Read More

മലയാള സിനിമയില്‍ നടനായും സംവിധായകനായും തിളങ്ങുന്ന വ്യക്തിയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി, കുഞ്ഞിരാമായണം എന്നിവ അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. മിന്നൽ മുരളിയിലെ മുരളിയും കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമനും ഒന്നിക്കാൻ സാധ്യതയുണ്ടെന്നാണ് ബേസിൽ ഇപ്പോള്‍ പറയുന്നത്. മിന്നൽ മുരളി ചെയ്തപ്പോൾ അതുപോലെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. ചിലപ്പോൾ ഭാവിയിൽ അത്തരം എന്തെങ്കിലും വരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബേസിൽ നായകനായി അഭിനയിച്ച പാല്‍തു ജാന്‍വര്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Read More