Author: News Desk

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നിർദ്ദേശിച്ച പേരുകൾ പിൻവലിക്കണമെന്ന് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഏക്നാഥ് ഷിൻഡെ ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നിർദ്ദേശിച്ച 12 പേരുകൾ പിൻവലിക്കണമെന്നാണ് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടത്. പുതിയ പേരുകളുടെ പട്ടിക ഷിൻഡെ ഉടൻ ഗവർണർക്ക് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2020 നവംബറിൽ ഉദ്ധവ് താക്കറെ സർക്കാർ 12 പേരുകൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗവർണർ കോഷിയാരി നാമനിർദേശങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല. യഥാർത്ഥ ശിവസേന ആരാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഏക്നാഥ് ഷിൻഡെയുടെ പുതിയ നീക്കം. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ച് താക്കറെ ക്യാമ്പുമായി ഏക്നാഥ് ഷിൻഡെ ക്യാമ്പ് തർക്കത്തിലാണ്. കഴിഞ്ഞ മാസം സുപ്രീം കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.

Read More

കണ്ണൂര്‍: ജയിലിനകത്തും പുറത്തും തടവുകാരെ നിരീക്ഷിക്കാൻ ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ. സർക്കാരിന്റെ അനുമതിയോടെ ട്രയൽ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിലിൽ നിന്ന് രക്ഷപ്പെട്ടാൽ, തടവുകാരന്‍റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രവർത്തനക്ഷമമായാൽ, ഇത് ഇന്ത്യയിലെ ആദ്യത്തെ സംരംഭമായിരിക്കും. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചതായി ജയിൽ ഡിഐജി എം കെ വിനോദ് കുമാർ പറഞ്ഞു. എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാർ പുറത്തുപോകുമ്പോൾ വാച്ച് ധരിപ്പിക്കും. കൈവിലങ്ങുകൾക്ക് ബദലാണ് വാച്ച്. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്‍റെ ജിപിഎസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ലൊക്കേഷൻ വഴിയാണ് ചലനം നിരീക്ഷിക്കുന്നത്. ലോഹം കൊണ്ട് നിർമ്മിച്ച വാച്ച് ഒരു പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.

Read More

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കേതിൽ എന്നീ നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 20 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ വള്ളംകളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്‍റ് റിട്ടയേർഡ് അഡ്മിറൽ ഡി.കെ ജോഷി മുഖ്യാതിഥിയായിരുന്നു. ആയിരക്കണക്കിനാളുകളാണ് വള്ളംകളി കാണാൻ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വന്ന നെഹ്റു ട്രോഫി വള്ളംകളിയെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് താമര വിരിയുമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദിവാസ്വപ്നം മാത്രമാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് അമിത് ഷാ അറിഞ്ഞില്ലേയെന്നും എം.എ ബേബി ചോദിച്ചു. കമ്യൂണിസം ലോകത്ത് നിന്ന് തകർന്നടിഞ്ഞുവെന്നത് ഒരു ദിവാസ്വപ്നം മാത്രമാണ്. കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിന്നിട്ടും കമ്യൂണിസ്റ്റ് സർക്കാർ അതിജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വളരുന്നത് എം.എല്‍.എമാരെ പണം നല്‍കി വാങ്ങിക്കൂട്ടിയാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് പട്ടികജാതി മോർച്ചയുടെ പട്ടികജാതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Read More

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്‍റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈയ്ക്കടുത്ത് വെച്ചുണ്ടായ ഒരു കാറപകടത്തിലാണ് അദ്ദേഹം മരിച്ചത്. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ 2012 ഡിസംബറിലാണ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത്. പിന്നീട് എൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്‍റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു. ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ ഹർജി മേയ് മാസത്തിൽ സുപ്രീം കോടതി തള്ളിയിരുന്നു.

Read More

തന്‍റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. വ്യാജ പ്രൊഫൈലിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കറിയില്ല. എന്നാൽ ഒരു ദിവസം ഇതിന് പിന്നിലെ ആളുകളെ കണ്ടെത്തുമെന്ന് താരം പറയുന്നു. എന്‍റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്. ട്വിറ്ററിൽ ബന്ധപ്പെടാൻ ഞാൻ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. ഞാൻ അവർക്ക് എന്‍റെ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുത്തു, അവർ ഒരു നടപടിയും സ്വീകരിച്ചില്ല. 2015-ന് മുമ്പ് എനിക്കൊരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. സാധാരണയായി ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ ഇത് പരിശോധിക്കാറില്ല. എന്‍റെ സുഹൃത്തുക്കളാണ് ഈ വ്യാജ അക്കൗണ്ടിനെക്കുറിച്ച് എന്നോട് പറഞ്ഞത്. നിങ്ങൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ കുറിച്ചോളു… ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും, അൽഫോൻസ് പുത്രൻ കുറിച്ചു.

Read More

ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻ വൈസ് ക്യാപ്റ്റനുമായ മുഷ്ഫിഖർ റഹീം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഷ്ഫിഖർ ടി20യിൽ നിന്ന് പിന്മാറിയത്. ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുഷ്ഫിഖർ റഹീം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 4, 1 എന്നിങ്ങനെയാണ് ഏഷ്യാ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് മുഷ്ഫിഖര്‍ സ്‌കോര്‍ ചെയ്തത്. കുശാൽ മെൻഡിസിനെ പുറത്താക്കാനുള്ള നിർണായക ക്യാച്ചും മുഷ്ഫിഖർ നഷ്ടപ്പെടുത്തിയിരുന്നു. 

Read More

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്): അപ്രതീക്ഷിതമായ ഒരു അപകടത്തിനോ അപകടകരമായ തിരമാലകൾക്കോ തകർക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസവുമായി കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസിക സമുദ്രസഞ്ചാരം ഇന്നുമുതൽ. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട വള്ളംകളിയുടെ പുതിയ പതിപ്പിലാണ് 43 കാരനായ താരം പങ്കെടുക്കുന്നത്, നാല് വർഷം മുമ്പ് ഒരു അപകടം കാരണം മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. അഭിലാഷിന്‍റേതടക്കം 16 പായ് വഞ്ചികളാണ് മത്സരത്തിലുള്ളത്. ലെ സാബ്‌ലെ ദെലോനിൽനിന്ന് ആരംഭിച്ച്, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ 48,000 കിലോമീറ്ററോളം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരികെയെത്തുന്നതാണ് മത്സരം. അരനൂറ്റാണ്ട് മുമ്പ് സമുദ്രയാത്രകൾക്ക് ഉപയോഗിച്ച സാങ്കേതികവിദ്യകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം യാത്രയെന്നതാണ് പ്രധാന നിബന്ധന. മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ അഭിലാഷ് ബയാനത് എന്ന പായ് വഞ്ചിയിൽ മത്സരിക്കും.

Read More

ബെംഗളൂരു: ജീവനക്കാർ അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് ഉണ്ടായത് 225 കോടി രൂപയുടെ നഷ്ടം. ഇതേ തുടർന്ന് ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചതായി റിപ്പോർട്ട്. നഗരത്തിലെ ഗതാഗത സാഹചര്യം ഇതേപടി തുടരുകയാണെങ്കിൽ, കമ്പനികൾ മറ്റ് ബദൽ ലക്ഷ്യസ്ഥാനം തേടുമെന്നും അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. 

Read More

കാരയ്ക്കൽ: മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. മകളെക്കാൾ മികവ് പുലർത്തിയതിലെ വൈരാഗ്യമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്. പുതുച്ചേരി കാരയ്ക്കലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥി ബാലമണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ വിക്ടോറിയ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെയാണ് സംഭവം നടന്നത്. സ്കൂളിലെ പരിപാടിയുടെ റിഹേഴ്സലിൽ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠൻ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ ബാലമണികണ്ഠൻ ഛർദ്ദിച്ച് ബോധരഹിതനായി വീണു. പിന്നീട് മാതാപിതാക്കൾ കുട്ടിയെ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി കുടിച്ച ശീതളപാനീയത്തിൽ വിഷം കലർന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി അന്വേഷണം നടത്തി. ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നൽകുന്നത് കണ്ടതായി സ്കൂൾ വാച്ച്മാൻ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ബാലമണികണ്ഠന്‍റെ കുടുംബം പൊലീസിനെ സമീപിച്ചത്.

Read More