- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
Author: News Desk
യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം; ലീഗിൻ്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി തങ്ങൾ
കോഴിക്കോട്: ലീഗിന്‍റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എമ്മിന്‍റെ അഭിപ്രായം പൊതുജനാഭിപ്രായമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുന്നണി മാറണമെന്ന് പലർക്കും അഭിപ്രായമുണ്ടെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യു.ഡി.എഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്. ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എമ്മിന്‍റെ അഭിപ്രായം പൊതുജനാഭിപ്രായമാണ്. ദേശീയ തലത്തിൽ ഇടതുപക്ഷം യു.പി.എയുടെ ഭാഗമാകണമെന്നും മുസ്ലിം ലീഗിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സാദിഖലി തങ്ങൾ പറഞ്ഞു.
കൊച്ചി: കൊച്ചി നഗരം ഇന്നും പുകകൊണ്ട് മൂടി. കുണ്ടന്നൂർ, മരട്, വൈറ്റില മേഖലകളിലാണ് പുക രൂക്ഷമായത്. തീ അണച്ചെങ്കിലും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പുക അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് ഇന്ന് വെള്ളം തളിക്കും. നാല് മീറ്റർ വരെ താഴ്ചയിൽ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിനായി അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ജൈവമാലിന്യങ്ങൾ താൽക്കാലികമായി സംസ്കരിക്കുക. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരത്തിന് യുഎസ് കറൻസിയായി ഡോളർ ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി ഇന്ത്യൻ രൂപയിലും ബംഗ്ലാദേശിന്‍റെ ടാക്കയിലുമായിരിക്കും. ബെംഗളൂരുവിൽ നടന്ന ജി 20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളും ഈ വിഷയം ചർച്ച ചെയ്തു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദറും ചർച്ച നടത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉടൻ നടപ്പാക്കുമെന്നാണ് വിവരം. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോൾ, കൺവേർഷൻ റേറ്റിൽ ഉണ്ടാവുന്ന കുറവ് ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് ഗുണം ചെയ്യും. നിലവിൽ, യുഎസ് ഡോളറിൽ വ്യാപാരം ചെയ്യുകയും പിന്നീട് അത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റുകയും വേണം.
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാറ്റുനയിലെ സെരാസൻ ഗ്രാമത്തിന് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കാണാതായവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. 50 ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ദുർഘടമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് ആദ്യം സ്ഥലത്തെത്താൻ കഴിഞ്ഞില്ലായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾക്കും തകരാറ് സംഭവിച്ചു.
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മൽസരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. ലീഗിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം വിജയവും ആർസിബിയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണ് ഇത്. ആർസിബി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം മുംബൈ 14.2 ഓവറിൽ തന്നെ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഹയ്‌ലി മാത്യൂസിന്റെയും നാറ്റ് സ്‌കിവര്‍ ബ്രണ്‍ഡിന്റെയും പ്രകടനമാണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്. ഹയ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം തവണയും ഹയ്ലി 38 പന്തിൽ 77 റൺസെടുത്ത് പുറത്താകാതെ നിന്നു. 29 പന്തിൽ 55 റൺസാണ് നാറ്റ് സ്‌കിവര്‍ അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഉണ്ടാക്കിയ 114 റൺസിൻ്റെ കൂട്ടുകെട്ട് ആർസിബിയുടെ പ്രതീക്ഷകൾ തകർത്തു. യസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.
കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷനേതാവ് വീട്ടിലിരിക്കേണ്ടി വരും; ഇ പിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാൻ കഴിയില്ല. സമരം പ്രോത്സാഹിപ്പിച്ചാൽ വി ഡി സതീശൻ വീട്ടിൽ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരിങ്കൊടി സംഘങ്ങളെ അക്രമത്തിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. തനിക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് കരുതുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു. തമിഴ്നാട്ടിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്‍റ് ചെങ്കൽ റെജി ഉൾപ്പെടെ അഞ്ച് ഭാരവാഹികളെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മുന്നോടിയായി നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയൻകുളങ്ങരയിലും കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസുകാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തിയ പ്രതിഷേധം തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇന്നലെ ചേർന്ന ഫെഡറേഷന്‍റെ അച്ചടക്ക സമിതിയുടെ അടിയന്തര യോഗത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധം തള്ളാൻ തീരുമാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിക്കാനാവില്ലെന്നും ഇത് റഫറിയുടെ പിഴവാണെന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടിരുന്നു. ഇതേതുടർന്ന് മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകി. ഇന്നലെ ചേർന്ന വൈഭാഗ് ഗാഗറിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇന്ന് പുറത്തിറക്കിയേക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം റഫറിയുടെ തീരുമാനം അച്ചടക്ക സമിതിക്ക് മാറ്റാൻ കഴിയില്ലെന്ന് ഒരു ഉന്നതൻ അറിയിച്ചു. റഫറിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെന്നും ഐഎഫ്എബി റൂൾ ബുക്ക് അനുസരിച്ച് റഫറി തെറ്റായ തീരുമാനമെടുത്തിട്ടില്ലെന്നും അച്ചടക്ക സമിതി നിരീക്ഷിച്ചു.
മുംബൈ: ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ജാതി വിവേചനം മൂലമല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കിയാണ്(18) ഫെബ്രുവരി 12ന് ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. രണ്ടാം സെമസ്റ്ററിൽ വിദ്യാർത്ഥി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും, അതിൻ്റെ ഫലം കുട്ടിയെ ബാധിച്ചതായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ജാതി വിവേചനം മൂലമാണ് ദർശന്‍റെ ആത്മഹത്യയെന്ന് കുടുംബവും ഒരു വിഭാഗം വിദ്യാർത്ഥികളും ആരോപിച്ചിരുന്നു. ഇതോടെ പ്രഫ. നന്ദകിഷോറിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ അന്വേഷണ കമ്മീഷനെ ഐഐടി നിയമിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര പോലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞ് സി.എം രവീന്ദ്രൻ കഴിഞ്ഞയാഴ്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ തട്ടിപ്പിൽ സി.എം രവീന്ദ്രന് മുന്നറിവോ പങ്കോ ഉണ്ടായിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
പണം നൽകുന്നില്ല; കൊല്ലം റൂറല്‍ ജില്ലയില്‍ പോലീസ് വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകില്ലെന്ന് പമ്പുകൾ
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ പൊലീസ് വാഹനങ്ങൾക്ക് വിതരണം ചെയ്ത ഇന്ധനത്തിൽ ഒന്നരക്കോടിയോളം രൂപ പമ്പുടമകൾക്ക് നൽകാനുണ്ട്. 3 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്. കുടിശ്ശികയുള്ളത് കാരണം പമ്പുകളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പണം ലഭിച്ചില്ലെങ്കിൽ 15 മുതൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്നും ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. എട്ട് മാസത്തെ കുടിശ്ശികയുള്ള കുളത്തൂപ്പുഴയിൽ പമ്പുടമ ഇതിനകം പൊലീസിന് ഇന്ധനം നൽകുന്നത് നിർത്തി. നേരത്തെ പമ്പുകൾക്ക് അതത് മാസങ്ങളിൽ പണം നൽകിയിരുന്നു. ലക്ഷങ്ങൾ കുടിശ്ശികയുള്ളതിനാൽ പുതിയ ലോഡ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ മുഖ്യ രക്ഷാധികാരി എസ്.മുരളീധരൻ, പ്രസിഡന്‍റ് മൈതാനം വിജയൻ, സെക്രട്ടറി വൈ.അഷ്റഫ്, ആൻഡ്രൂസ് ജോർജ്, സിനു പട്ടത്തുവിള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
