- ഡിവില്ലിയേഴ്സിന്റെ ലോക റെക്കോര്ഡ് തകര്ത്തു, അതിവേഗ ഡബിളിന്റെ റെക്കോര്ഡ് കൈയകലത്തില് നഷ്ടമായി വൈഭവ്
- 1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം, സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
- സ്വീകരണം
- ‘ബാഹുബലി’ കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
- കേരളത്തിൻ്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്നലീഡർ കെ. കരുണാകരൻ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി ……
- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
Author: News Desk
‘നൗഫല് ബിന് ലാദന് എന്ന പേര് വിളിക്കണോ’; മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് എം വി ജയരാജൻ
കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുൻ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പരാമർശം വിവാദമായി. ഒസാമ ബിൻ ലാദനെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന് പകരം നൗഫൽ ബിൻ ലാദൻ എന്ന പേര് വിളിക്കണോ, നൗഫൽ യൂസഫിന്‍റെ മകനാണെന്ന് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. മിസ്റ്റർ നൗഫൽ, നിങ്ങളുടെ പിതാവിന് പോലും ഈ നടപടി ഉൾക്കൊള്ളാൻ കഴിയുമോയെന്നും ജയരാജൻ ചോദിച്ചു. എത്ര നീചമായ രീതിയിലാണ് സി.പി.എം നേതാവ് തന്‍റെ ഉള്ളിലുള്ള വിദ്വേഷം പുറത്തേക്ക് ഛർദ്ദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഒരു മുസ്ലിമിന്‍റെ പേരു കേട്ടാൽ ഉടൻ തന്നെ ഒസാമ ബിൻ ലാദൻ എന്ന ഭീകരനുമായി താരതമ്യം ചെയ്യണമെന്നാണ് സി.പി.എം നേതാവ് കരുതുന്നതെങ്കിൽ അത് ഒട്ടും നിസ്സാരമല്ല. ഇത് ഒരു പത്രപ്രവർത്തകനായ ഒരു…
ഇടുക്കി: മൂന്നാർ നെയ്മക്കാട് കെ.എസ്.ആർ.ടി.സി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ലുകളാണ് കാട്ടാന തകർത്തത്. 10 മിനിറ്റോളം ബസിന് മുന്നിൽ നിന്ന ശേഷമാണ് ആന പിന്‍മാറിയത്. മുൻ വശത്തെ ഗ്ലാസ് തകർന്നതിനാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ബസ് ജീവനക്കാർ സർവീസ് ഉപേക്ഷിച്ചു. മൂന്നാറിൽ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിന്‍റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് പടയപ്പ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ലുകൾ തകർത്തിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെയും പടയപ്പ ആക്രമണം നടത്തിയിരുന്നു. മറയൂർ-മൂന്നാർ റോഡിൽ നെയ്മക്കാട് വച്ചായിരുന്നു സംഭവം. ഇതേതുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ നിറഞ്ഞ് അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്രപരിസരത്തും നഗരത്തിലെ തെരുവുകളിലും ഭക്തർ നിറഞ്ഞു. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പൊങ്കാലയ്ക്ക് ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ ദേശങ്ങളിൽ നിന്നെത്തിയ ഭക്തർ വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണി വരെ വലിയ വാഹനങ്ങളോ ചരക്ക് വാഹനങ്ങളോ നഗരപരിധിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ ദേശീയപാതയിലോ ഭക്തർ പൊങ്കാലയിടുന്ന പ്രധാന റോഡുകളിലോ പാർക്കിങ് അനുവദിക്കില്ല. നടപ്പാതകളിൽ പൊങ്കാലയിടരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിവേദ്യം പൂർത്തിയായ ശേഷം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ , അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
‘വ്യവസായശാലകൾ ഇല്ലാഞ്ഞിട്ട് പോലും അവസ്ഥ ഇങ്ങനെ’; ബ്രഹ്മപുരം തീപിടുത്തത്തിൽ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിക്കാർ ഗ്യാസ് ചേമ്പറിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് ഇപ്പൊൾ ഉള്ളത്. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ വ്യവസായശാലകൾ പോലുമില്ല. എന്നിട്ട് പോലും ഇതാണ് അവസ്ഥ. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.45ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. അതിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇക്കാര്യത്തിൽ കർശന ഇടപെടൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. സർക്കാരിനു വേണ്ടി എ.ജിയും കോടതിയിൽ ഹാജരായി. ബ്രഹ്മപുരം വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കാൻ കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിനെ എല്ലാ ജഡ്ജിമാരും പിന്തുണച്ച സവിശേഷ സാഹചര്യമാണ് ഇന്ന് കോടതിയിൽ ഉണ്ടായത്. ശക്തമായ നടപടികൾ…
കൊച്ചി: നടൻ ബാല ആശുപത്രിയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യയുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.
ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയിലിൽ ചോദ്യം ചെയ്യും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസോദിയയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയ രണ്ട് ദിവസത്തിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. സിസോദിയയെ മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയുടെ ജാമ്യാപേക്ഷ കോടതി 10ന് പരിഗണിക്കും. മാധ്യമങ്ങൾ കേസിന് രാഷ്ട്രീയ നിറം നൽകുകയാണെന്നും സാക്ഷികളെ ഭയപ്പെടുത്തുന്നുവെന്നും സി.ബി.ഐ വാദിച്ചപ്പോൾ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എം.കെ നാഗ്പാൽ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാത്തതിനാലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതെന്നും അദ്ദേഹം…
അഹമ്മദാബാദ്: സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളുടെ നടപടി തെറ്റാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം ജനപ്രതിനിധികളെ പുറത്താക്കാമെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിന് ഗുജറാത്തിലെ ഉൻജ മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഭവേഷ് പട്ടേലിനെ പുറത്താക്കിയത് ശരിവച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം. കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ ഉൻജ മുനിസിപ്പാലിറ്റിയിലെ മാർക്കറ്റ് അടച്ചുപൂട്ടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കോർപ്പറേറ്റർ ഭവേഷ് പട്ടേൽ നിന്ദ്യമായ ഭാഷയിൽ അപമാനിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി മാർക്കറ്റ് അടയ്ക്കാൻ ശ്രമിച്ച മുനിസിപ്പാലിറ്റിയിലെ ചീഫ് സാനിറ്ററി ഓഫീസറെ പരസ്യമായി അപമാനിക്കുന്ന വീഡിയോ ഭവേഷ് പട്ടേൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ടയിരുന്നു. ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് ഗുജറാത്ത് മുനിസിപ്പൽ ആക്ടിലെ സെക്ഷൻ 37 (1) പ്രകാരം മോശം പെരുമാറ്റത്തിന് സംസ്ഥാന മുനിസിപ്പൽ കമ്മീഷണർ ഭാവേഷ് പട്ടേലിനെ പുറത്താക്കിയിരുന്നു. ഇതിന് എതിരെയാണ് പട്ടേൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തമ വിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരെ ചന്ത അടപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത് എന്നായിരുന്നു പട്ടേലിന്റെ…
വിമാനത്തിൽ യാത്രക്കാരന്‍റെ അതിക്രമം; എമർജൻസി ഡോർ തുറക്കാൻ ശ്രമം, ക്യാബിൻ ക്രൂവിന് നേരെ ആക്രമണം
ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്‍റെ അതിക്രമം. വിമാനത്തിന്‍റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ക്യാബിൻ ക്രൂ അംഗത്തെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്റർ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ്കോ സെവേറോ ടോറസ് (33) ആണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ടോറസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ യുഎസ് ജില്ലാ കോടതി മജിസ്ട്രേറ്റ് ജഡ്ജി ഡെയ്നിന് മുമ്പാകെ ഹാജരാക്കി. വിചാരണ മാർച്ച് 9ന് ആരംഭിക്കും. ലാൻഡിംഗിന് 45 മിനിറ്റ് മുമ്പ് വിമാനത്തിന്‍റെ ഒരു വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതായി ജീവനക്കാർക്ക് കോക്പിറ്റിൽ അലാറം ലഭിച്ചു. പരിശോധനയിൽ എമർജൻസി ഡോറിന്‍റെ ലോക്കിംഗ് ഹാൻഡിൽ നീക്കം ചെയ്തതായും എമർജൻസി സ്ലൈഡ് ലിവറിന്‍റെ സ്ഥാനം മാറിയതായും കണ്ടെത്തി. ക്യാപ്റ്റനോടും ഫ്ലൈറ്റ് ക്രൂവിനോടും വാതിലിനടുത്തുള്ള ടോറസ് ആണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് അറ്റൻഡൻ്റ്…
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ സഹയാത്രികൻ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. അക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുp. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനെയാണ് (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 10.30 ഓടെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പ്രതി തള്ളിയിടുക ആയിരുന്നു. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്തേക്കാണ് തള്ളിയിട്ടത്. മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് അക്രമിയെ പൊലീസ് പിടികൂടിയത്.
അബുദാബി: യു.എ.ഇ.യിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മൂടൽമഞ്ഞിൽ പരസ്പരം കാണാൻ കഴിയാത്തവിധം ദൃശ്യപരത കുറഞ്ഞതിനാൽ ട്രക്കുകളും തൊഴിലാളി ബസ് എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ സാവധാനത്തിലും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മൂടൽമഞ്ഞ് കാരണം ഒന്നോ രണ്ടോ മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.
