- ബഹ്റൈൻ ദേശീയ ദിനം: ശുചീകരണ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി
- “സുകൃത ജനനം” ക്രിസ്മസ് ഗാനം റിലീസ് ചെയ്തു.
- തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
- കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: ഡോ. ബിന്ദു നായർ പ്രഥമ വനിതാ ജനറൽ സെക്രട്ടറി
- ‘അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ’; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
- ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.
- ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
- ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും തുല്യ പങ്കെന്ന് എസ്ഐടി, ഒരു കോടിയോളം രൂപ വഴിപാടായി നല്‍കിയെന്ന് ഗോവര്ധന്
Author: News Desk
തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളും വിദഗ്ധ സമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷൻ നയം അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ പരിഷ്കരണത്തിനുള്ള ശുപാർശ സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി വാക്സിൻ നൽകുന്നതിൽ ആരോഗ്യ സ്ഥാപനങ്ങൾക്കോ ജീവനക്കാർക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരുവർഷത്തിനിടെ ഇരുപതിലധികം പേർ നായ കടിയേറ്റു മരിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ കേസ് അന്വേഷിക്കാൻ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പേവിഷബാധ മൂലമുള്ള മരണനിരക്ക് വർദ്ധിച്ചതിന് വാക്സിന്‍റെ ഫലപ്രാപ്തിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വൈറസിന്‍റെ ജനിതക വ്യതിയാനം, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം വിലയിരുത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു…’ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററില്‍ ക്രിസ്റ്റഫർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ‘ക്രിസ്റ്റഫർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ത്രില്ലറിന് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായിയും എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ മെമു ട്രെയിൻ ഇടിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പിരിച്ചുവിട്ട വയനാട് എസ്എഫ്ഐ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃ നിരയിൽ മാറ്റമില്ലാതെയാണ് പുനഃസംഘടന. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷധത്തിന് മുന്നിലുണ്ടായിരുന്നവരാണ് പുതിയ കമ്മിറ്റിയിലും ഭാരവാഹികൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ സാന്നിധ്യത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചത്.
ബ്രസീല്‍: ചാർജർ ഇല്ലാതെ ഐഫോണുകൾ വിൽക്കുന്നതിന് ബ്രസീൽ വിലക്കേർപ്പെടുത്തി. ഇത്തരത്തിൽ വിൽപന നടത്തിയതിന് ആപ്പിൾ കമ്പനിക്ക് 24 ലക്ഷം ഡോളർ(ഏകദേശം 19 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി. വിവേചനപരമായ പ്രവർത്തിയെന്ന് ആരോപിച്ച അധികൃതർ ചാർജറുകൾ ഉള്ളവയടക്കം എല്ലാ ഐഫോണുകളുടെയും വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു. ഐഫോൺ 12, ഐഫോൺ 13 എന്നിവയ്ക്കൊപ്പം ചാർജറുകൾ ആപ്പിൾ വാഗ്ദാനം ചെയ്യുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയൻ സർക്കാർ നടപടിയെടുത്തത്. ബ്രസീലിയൻ സർക്കാർ ഡിസംബർ മുതൽ ആപ്പിളിനെതിരെ അന്വേഷണം നടത്തിവരികയാണ്.
മമ്മൂട്ടിക്ക് ജന്മിനാശംസകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ. കൂടെ പിറന്നിട്ടില്ലെങ്കിലും കർമ്മം കൊണ്ട് മമ്മൂട്ടി തന്‍റെ സഹോദരനാണെന്ന് മോഹൻലാൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മോഹൻലാൽ ആശംസകൾ നേർന്നത്. മോഹൻലാലിന്‍റെ വാക്കുകൾ: മനുഷ്യർ തമ്മിൽ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചിലപ്പോൾ കർമ്മബന്ധം രക്തബന്ധത്തേക്കാൾ വലുതായിരിക്കും. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ സമയത്താണ് സിനിമയിൽ എത്തിയതെങ്കിലും പ്രായം കൊണ്ടും പരിചയസമ്പത്തു കൊണ്ടും ജ്യേഷ്ഠനാണ്. എന്നെ പ്രചോദിപ്പിച്ച ഒരാൾ. ശരീരവും അഭിനയവും ശബ്ദവും കൊണ്ട് ഇച്ചാക്കയുടെ യൗവ്വനം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മദിനത്തിൽ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നുവെന്നും കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും വിട്ടുകൊടുക്കില്ല: രാഹുൽ ഗാന്ധി
ചെന്നൈ: വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ മരണസ്ഥലത്തും ശ്രീപെരുംപുത്തൂരിലെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തില്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. എന്റെ പ്രിയപ്പെട്ട രാജ്യവും അതുപോലെ നഷ്ടമായിക്കൂടാ. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മള്‍ മറികടക്കും’ രാഹുൽ ട്വീറ്റ് ചെയ്തു. രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കും. അതിന് മുന്നോടിയായാണ് അദ്ദേഹം രാജീവ് ഗാന്ധിയുടെ സ്മാരകത്തിൽ പ്രാർത്ഥന നടത്തിയത്.
കൊച്ചി: കോവിഡ് വാക്സിനേഷൻ മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വാക്സിന്റെ പാർശ്വഫലങ്ങൾ മൂലമുള്ള മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും മൂന്ന് മാസത്തിനുള്ളിൽ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് (എൻഡിഎംഎ) ജസ്റ്റിസ് വി.ജി അരുൺ നിർദ്ദേശം നൽകി. ഭർത്താവ് അബ്ദുൾ നാസർ വാക്സിനേഷനെ തുടർന്ന് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം തമ്മനം സ്വദേശി കെ.എ സയീദ സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഇത്തരം സംഭവങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ എസ്.മനു അറിയിച്ചു. തുടർന്ന് നഷ്ടപരിഹാരം നൽകാനുള്ള സാധ്യത പരിശോധിക്കാൻ നിർദേശം നൽകി.
കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊള്ളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍ എന്നും കെ സുധാകരൻ പറഞ്ഞു. ജി 23 നേതാക്കൾ പറയുന്നത് ഉള്‍ക്കൊളളാന്‍ നേതൃത്വം തയ്യാറാവണമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ജി 23 നേതാക്കളുമായി നല്ല ബന്ധമാണ് തുടരേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. ഇക്കാര്യം താൻ തന്നെ ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഫലമുണ്ടായില്ലെന്നും സുധാകരൻ വിശദീകരിച്ചു. വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാകാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നത്തിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.
ബർധമാൻ: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. വെസ്റ്റ് ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലുമാണ് പരിശോധന. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് റെയ്ഡ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നാലിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്‍റെ വലിയ സംഘത്തിന്‍റെ സഹായത്തോടെയാണ് ഏജൻസി തിരച്ചിൽ നടത്തുന്നത്. വനിതാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. അസൻസോൾ ഉത്തർ എംഎൽഎയായ ഘട്ടക്കിനെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
