Author: News Desk

ആലപ്പുഴ: ആറന്മുളയ്ക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരെ കാണാതായി. പ്ലസ്ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് തുടങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയാണ് അപകടം. വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അമ്പതിലേറെ ആളുകൾ പള്ളിയോടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. കേറുന്നവരുടെ കൂട്ടത്തിൽ ഉള്ളയാളായിരുന്നു ആദിത്യൻ. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം.  

Read More

അമേരിക്കൻ ഫോട്ടോ, വീഡിയോ പങ്കിടൽ സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം മറ്റ് സോഷ്യൽ നെറ്റ്വർക്കുകളെ അനുകരിക്കുന്ന ഒരു പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. മറ്റൊരാളുടെ ഉള്ളടക്കം നിങ്ങളുടെ സ്വന്തം ടൈംലൈനിലേക്ക് കൊണ്ടുവരുന്ന ‘റീപോസ്റ്റ്’ ഫീച്ചറിന്‍റെ പരിശോധനകൾ ഇൻസ്റ്റാഗ്രാം സ്ഥിരീകരിച്ചതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിന്‍റെ റീട്വീറ്റുകൾക്കോ ടംബ്ലർ, ഫെയ്സ്ബുക്ക് എന്നിവയിൽ സാധാരണമായ റീട്വീറ്റുകൾക്കോ ടിക് ടോക്കിൽ പരീക്ഷിക്കുന്ന തരത്തിലുള്ള റീട്വീറ്റുകൾക്കോ സമാനമായിരിക്കും ഈ ഫീച്ചർ. സോഷ്യൽ മീഡിയ കൺസൾട്ടന്‍റ് മാറ്റ് നവാരയാണ് ‘റീപോസ്റ്റ്’ ഫീച്ചർ കണ്ടെത്തിയതെന്ന് ടെക് ക്രഞ്ച് പറഞ്ഞു. നിങ്ങളുടെ സ്വന്തം ഫോളോവേഴ്സിന് കാണാൻ മറ്റൊരാളുടെ പോസ്റ്റ് പങ്കിടുന്നത് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പൂർണ്ണമായും പുതിയ കാര്യമല്ല. ഉപയോക്താക്കൾക്ക് അവരുടെ ഫോളോവേഴ്സിനായി പൊതു പോസ്റ്റുകൾ പങ്കിടാൻ കഴിയും, പക്ഷേ അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലോ നേരിട്ടുള്ള സന്ദേശങ്ങളിലോ മാത്രമാണ്. ഇപ്പോൾ, ഉപയോക്താക്കളെ അവരുടെ ഫീഡുകളിൽ ഒരു പോസ്റ്റ് പങ്കിടാൻ അനുവദിക്കും.

Read More

കൊച്ചി: ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2020ൽ കേരളത്തിലെ ജയിലുകളിൽ കഴിയുന്നവരിൽ 59 ശതമാനവും വിചാരണത്തടവുകാരാണ് എന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിലെടുത്ത സമയം കണക്കിലെടുത്ത് വിചാരണ ആരംഭിക്കാൻ ഹൈക്കോടതി വിചാരണക്കോടതികൾക്ക് നിർദ്ദേശം നൽകണം. പ്രതികളുടെ വിചാരണ കാരണമില്ലാതെ വൈകിയാൽ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്‍റെ പകർപ്പ് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് അയയ്ക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലക്കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി എട്ടുവർഷം കഴിഞ്ഞ തമിഴ്നാട് സ്വദേശി ജാഹിർ ഹുസൈന്‍റെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. ഹുസൈനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Read More

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ബോംബ് നിർമ്മിച്ച സ്ഥലം മാത്രമാണ് ഇതുവരെ കണ്ടെത്താനായതെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാളെ സഹായിച്ചവരും നിരീക്ഷണത്തിലാണ്.

Read More

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറക്കൂ എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കോൺഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടോടെ കുറിച്ച ട്വീറ്റിലാണ് കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. “അവരുടെ ‘യുവ’ നേതാവ് പതിവായി ഒരു കൂട്ടം പരിവാരങ്ങൾക്കും ആഡംബര വാഹനങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്നു. ഈ ഉപദേശങ്ങൾക്ക് നന്ദിയെന്ന് അവർ പിന്നീട് എന്നോട് പറഞ്ഞാൽ മതിയാകും.” വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വില അടങ്ങിയ ഗ്രാഫിനൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. കോൺഗ്രസിന് ഏതൊക്കെ സംസ്ഥാനത്ത് നിന്ന് ഇന്ധനം അടിച്ചാൽ ലാഭമാകുമെന്നും അദ്ദേഹം ട്വീറ്റിൽ കൂടി പരിഹസിച്ചു. തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ഇന്ധന വിലയിൽ ലിറ്ററിന് 14.5 രൂപയുടെ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ ഉപദേശം കോണ്‍ഗ്രസ് സ്വീകരിച്ചാൽ ഭാരത് ജോഡോ യാത്രയിൽ ഡീസലിന് 1050 മുതൽ 2205 രൂപ വരെ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

‘മഹാഭാരതം’ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ. യുഎസിൽ നടന്ന ഡി 23 ഡിസ്നി ഫാൻ ഇവന്‍റിലാണ് പ്രഖ്യാപനം നടത്തിയത്. മധു മന്തേനയുടെ മിത്തോവേഴ്സ് സ്റ്റുഡിയോസും നടൻ അല്ലു അർജുന്‍റെ പിതാവിന്‍റെ നിർമ്മാണ കമ്പനിയായ അല്ലു എന്‍റർടെയ്ൻമെന്‍റും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്. 2024ൽ സീരീസ് സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഭാവനകളെ നൂറ്റാണ്ടുകളായി ഇന്ത്യൻ ഇതിഹാസങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് മധു മന്തേന പറഞ്ഞു. ഈ ഐതിഹ്യങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. “ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇതിഹാസമായ മഹാഭാരതം ഇന്നും പ്രസക്തമാണ്,” അദ്ദേഹം പരമ്പര പ്രഖ്യാപനത്തിൽ പറഞ്ഞു. മഹാഭാരതം സ്‌ക്രീനിലെത്തിക്കുമെന്ന് 2019ല്‍ തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതത്തിന്‍റെ കഥ ദ്രൗപദിയുടെ ഭാഗത്തുനിന്നും പറയുമെന്നാണ് റിപ്പോർട്ടുകൾ.

Read More

ന്യൂഡൽഹി: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ത്രിപുരയിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാർ ദേബിന്‍റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ്. മുൻ ധനമന്ത്രി ഭാനുലാൽ സഹയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി.

Read More

ന്യൂഡൽഹി: വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളിൽ വോയ്സ് കോളിംഗും വീഡിയോ കോളിംഗും തികച്ചും സൗജന്യമാണ്. ഈ സൗകര്യം ഉടൻ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങുകയാണ് ട്രായ്. ഇത് നടപ്പിലായാൽ ഉപയോക്താക്കൾക്ക് അത് വലിയ ബുദ്ധിമുട്ടായിരിക്കും. വിഷയത്തിൽ ട്രായ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.

Read More

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സില്‍ ഇനി കിരീടപ്പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്, ഓന്‍സ് ജാബ്യൂറിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കാണ് കലാശപ്പോരാട്ടം. ലോക ഒന്നാം നമ്പറിന്റെ പകിട്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായാണ് ഇഗ, മൂന്നാം ഗ്രാന്‍സ്ലാം നേട്ടം ലക്ഷ്യമിട്ട് ഫ്‌ലാഷിംഗ് മെഡോസില്‍ ഇറങ്ങുന്നത്. യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍- അറബ് വനിതയെന്ന നേട്ടത്തിലെത്തിയ ഓന്‍സ് ജാബ്യൂറിനാകട്ടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യം. വിംബിള്‍ഡണ്‍ ഫൈനലില്‍ വീണ കണ്ണീര്‍ തുടയ്ക്കണം ടുണീഷ്യന്‍ താരത്തിന്. അറീന സബെലങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ഇഗ ഷ്വാന്‍ടെക് ഫൈനലിലെത്തിയത്. കരോലിന്‍ ഗാര്‍സ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഓന്‍സ് ജാബ്യൂര്‍ ഫൈനലില്‍ സീറ്റുറപ്പിച്ചത്.

Read More

തിരുവനന്തപുരം: പരിക്കേറ്റ അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോർജ് ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. ഇന്നലെ രാത്രി 9.30 ഓടെയാണ് പേയാട് സ്വദേശികളായ അനുവും കുടുംബവും പാളയം വി.ജെ.ടി ഹാളിന് സമീപം അപകടത്തിൽപ്പെട്ടത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. അനുവും ഭാര്യ ആതിരയും മക്കളും സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആതിരയും മക്കളും റോഡിൽ വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് കാലില്‍ വീണ് ആതിരയ്ക്കു പരുക്കേറ്റു. ഓണാഘോഷത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായ സമയത്താണ് അപകടമുണ്ടായത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മന്ത്രി വീണാ ജോർജ് അപകടം കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഗതാഗതക്കുരുക്കിനെ തുടർന്ന് ആംബുലൻസ് വൈകിയതിനെ തുടർന്ന് പരിക്കേറ്റ ആതിരയെ മന്ത്രിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു.

Read More