- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്‌തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
Author: News Desk
ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റു. സെന്‍റ് ജെയിംസ് പാലസിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ചാൾസ് മൂന്നാമൻ അധികാരമേറ്റ ശേഷം പറഞ്ഞു. തന്‍റെ അമ്മ എലിസബത്ത് രാജ്ഞി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം 8ന്, 96-ാം വയസ്സിൽ ആയിരുന്നു മരണം. രാജ്ഞിയുടെ മരണം രാജകുടുംബം തന്നെയാണ് സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ 1952 ഫെബ്രുവരി 6നാണ് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്നത്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ സ്കോട്ട്ലൻഡിലെ ബാൽമോർ പാലസിൽ ചികിത്സയിലിരിക്കെയാണ് രാജ്ഞി മരിച്ചത്.
ദോഹ: എയർ ഇന്ത്യ ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സർവീസുകൾ. ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് നിലവിലുള്ള സർവീസുകൾക്ക് പുറമെയാണിത്. ഒക്ടോബർ 30 മുതൽ ഹൈദരാബാദിൽ നിന്ന് ദോഹയിലേക്ക് പുതിയ വിമാന സർവീസ് നടത്തുമെന്ന് ഇൻഡിഗോയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്
പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാന്‍റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസാണ് പരാതി നൽകിയത്. യുകെയിലെ ലിസ് ട്രസിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയാണ് സുവെല്ല ബ്രേവർമാൻ. അസഗോവയിലെ 13,900 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ട് കുടുംബ സ്വത്തുക്കൾ തട്ടിയെടുത്തതായി ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. പവർ ഓഫ് അറ്റോർണിയുടെ പേരിൽ അജ്ഞാതനായ ഒരാളാണ് ഇവ മോഷ്ടിച്ചതെന്നും സ്വത്ത് തന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും പേരിലാണെന്നും ഫെർണാണ്ടസ് പരാതിയിൽ പറയുന്നു. ജൂലായ് 27ന് മുമ്പാണ് തട്ടിയെടുക്കൽ നടന്നത്. ഓഗസ്റ്റിലാണ് ഫെർണാണ്ടസ് ഇക്കാര്യം അറിയുന്നത്.
ന്യൂഡല്‍ഹി: ശാസ്ത്രമാണ് പരിണാമത്തിന്‍റെയും പരിഹാരത്തിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സര്‍വതോന്മുഖ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ നാം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ അത്ഭുതങ്ങളാണ് കാണിക്കുന്നത്. അവർ എല്ലായ്പ്പോഴും നമുക്ക് അഭിമാനിക്കാന്‍ അവസരം നൽകുന്നു. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേട്ടങ്ങൾ നാം ആഘോഷിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, അത് നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കുകയും ശാസ്ത്രം സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമായി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഗവേഷണത്തിന്‍റെയും നൂതനാശയങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ നാം ശ്രമിക്കണം. ആവശ്യമെങ്കിൽ, സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരണം. ശാസ്ത്രാധിഷ്ഠിത വികസനം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ചുവടുവയ്പായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാവ സുരേഷിന് വീട് നൽകാമെന്ന മന്ത്രി വിഎൻ വാസവന്‍റെ ഉറപ്പ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പാമ്പുകടിയേറ്റ് സുരേഷ് ചികിത്സയിലിരിക്കെയായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതേതുടർന്ന് ഭൂമിയുടെ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു. കേരളം എറ്റെടുത്ത പ്രഖ്യാപനം പിന്നീട് എന്തായെന്നുള്ളതിൽ വ്യക്തത ഇല്ലാതായി. എന്നാൽ ഇപ്പോൾ സുരേഷിന്റെ വീട് നിർമ്മാണത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് മന്ത്രി വാസവൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. വാവസുരേഷിന്‍റെ വീടിന്‍റെ പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞാലുടൻ പണി തുടങ്ങാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഓണം വാവ സുരേഷും കുടുംബവും സ്വന്തം വീട്ടിൽ തന്നെ ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുവൈറ്റ് : കുവൈറ്റിലെ 20 ശതമാനം കുട്ടികൾക്കും പ്രമേഹവും പൊണ്ണത്തടിയും വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം. കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്‍റ് ഓഫ് സയൻസസിന്‍റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും പിന്തുണയോടെ 10 വർഷം മുമ്പ് ആരംഭിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 8,000 കുട്ടികളിൽ നടത്തിയ ദീർഘകാല പഠനത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. വൈകി ഉറങ്ങുന്ന കുട്ടികളിൽ കോശജ്വലന ഇൻഡിക്കേറ്ററുകളുടെ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളിൽ പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു.
നെഹ്റു കുടുംബത്തിന് മുകളിൽ ഒരു നേതാവും തീരുമാനമെടുക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊച്ചി: വോട്ടർപട്ടിക പുറത്തുവിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അത്തരം ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന തിരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്രബോഡിയാണ്. എം.പിമാർ വോട്ടർപട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൊടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എം.പിമാർ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിശോധിക്കണം. ന്യായമാണെങ്കില്‍, അവർക്ക് ഉന്നയിക്കാം. അവർക്ക് കെ.പി.സി.സിയെ സമീപിക്കാം’ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ‘കെപിസിസി ഹൈക്കമാൻഡിനൊപ്പമാണ്. നെഹ്റു-ഗാന്ധി കുടുംബത്തോടൊപ്പമാണ്. അതിനപ്പുറം കേരളത്തിലെ ഒരു നേതാവും തീരുമാനമെടുക്കേണ്ട കാര്യമില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാർട്ടിയെ നയിക്കുന്നത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല’, കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് തുടക്കമായി. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് എം എൻ മെമ്മോറിയലിൽ ചേർന്നു. സംസ്ഥാന കൗൺസിൽ യോഗം ഞായറാഴ്ച രാവിലെ തമ്പാനൂർ ടി.വി മെമ്മോറിയലിൽ ആരംഭിക്കും. യോഗം തിങ്കളാഴ്ചയും തുടരും. എല്ലാ പാർട്ടി പ്രവർത്തകരും നിർബന്ധമായും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർദേശം നൽകി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ പിന്തുണ. സെപ്റ്റംബർ 14ന് മൂലമ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസി അധ്യക്ഷനും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്‌തു. ബഹുജന ജാഥ 18ന് വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം ഇന്ന് 26-ാം ദിവസത്തിലേക്ക് കടന്നു. പുരോഹിതർ ഉൾപ്പെടെ ആറുപേരാണ് ഉപവാസമിരിക്കുന്നത്. തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊച്ചിയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ വൈകിട്ട് നാലിന് ചെല്ലാനം മുതൽ ബീച്ച് റോഡ് തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റർ നീളമുള്ള മനുഷ്യച്ചങ്ങല തീർക്കും.
