- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിജയക്കുതിപ്പിന് പിന്നാലെ സംവിധായകന്‍ വിനയന് ആശംസകളുമായി നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആര് വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാലും സത്യം പറയുന്നവനൊപ്പമായിരിക്കും വിജയമെന്നാണ് ആശംസാകുറിപ്പിലുള്ളത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്; ‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും…വിനയന്‍സാര്‍..ആശംസകള്‍…’ വിനയൻ സംവിധാനം ചെയ്ത് ബിഗ് ബഡ്‌ജറ്റ് ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തിയിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നവോത്ഥാന നായകന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഗോകുലം മൂവീസാണ് നിർമാണം. ആറാട്ടുപുഴ വേലായുധപ്പണിക്കാരായി എത്തുന്നത് സിജു വില്‍സനാണ്. നായികയായി കയാദു ലോഹറും. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ എന്നിവരും മുഖ്യ വേഷങ്ങളില്‍ അണിനിരക്കുന്നു.
ബോളിവുഡിന്‍റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്‍മാസ്ത്രയുടെ ബോക്സ് ഓഫീസ് പ്രതികരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്‍മാസ്ത്ര. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് റിലീസ് ദിനത്തില്‍ 75 കോടി നേടിയ ബ്രഹ്‍മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആര്‍ആര്‍ആറിന്‍റെ ആഗോള ഓപണിംഗ് 191.5 കോടിയും കെജിഎഫ് 2 ന്‍റേത് 161.3 കോടിയും ബീസ്റ്റിന്‍റേത് 84 കോടിയും ആയിരുന്നു. ലിസ്റ്റിലെ ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്ന് ഒരേയൊരു എന്‍ട്രിയാണ് ഉള്ളത് എന്നത് കൗതുകകരമാണ്. മറ്റ് ഒന്‍പത് ചിത്രങ്ങളും തെന്നിന്ത്യയില്‍ നിന്നാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട ലിസ്റ്റ്…
‘ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കും’
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുൻഗാമികൾ ചെയ്ത പോലെ നിയമസഭയെ കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ–പ്രതിപക്ഷങ്ങളെ ഒരേ പോലെ കാണുമെന്നും എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് സഭയെ ഉയരാന്‍ സ്പീക്കർ എ എൻ ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. സഭാ നടത്തിപ്പിൽ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനും, ജനങ്ങളുടെ നീറുന്ന ആവശ്യങ്ങള്‍ സഭയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുവരുത്താനും, ജനങ്ങളുടെയും ഈ നാടിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്ക് ചാലകശക്തിയാകാനും കഴിയട്ടെയെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എ എൻ ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഉന്നതമായ പാര്‍ലമെന്ററി മര്യാദകള്‍ പുലര്‍ത്തുവാന്‍ പരിശ്രമിക്കുന്ന ഒരു പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഈ സഭയുടെ…
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അവകാശം ചോദ്യം ചെയ്ത സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നു വാരണാസി ജില്ലാ സെഷന്‍സ് കോടതി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി.കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭാഗത്ത് മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നത്. വിധിക്കു മുന്നോടിയായി വാരണാസി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. വാരാണസി കമ്മിഷണറേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം ഉറപ്പാക്കാന്‍ അതതു പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും പൊലീസ് കമ്മിഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നതു സംബന്ധിച്ച് ഹിന്ദു-മുസ്ലിം കക്ഷികളുടെ വാദങ്ങള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ വാരാണസി ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നു ജൂലൈയില്‍ വ്യക്തമാക്കിയ സുപ്രീം കോടതി പറഞ്ഞു കേസ് ഒക്ടോബര്‍ 20…
ആർഎസ്എസ് യൂണിഫോമിനെതിനെതിരായ കോൺഗ്രസിന്റെ ട്വീറ്റ് അപലപനീയമെന്ന് ബിജെപി. രാജ്യം അഗ്നിക്കിരയാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുൺ ചുഗ് ആരോപിച്ചു. ഇത് ആദ്യമായല്ല കോൺഗ്രസ് പാർട്ടി ഇങ്ങനെ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. ഈ രാജ്യത്ത് അക്രമം വേണോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് ഉടൻ തന്നെ ഈ ചിത്രം നീക്കം ചെയ്യണമെന്നും സംബിത് പത്ര ആവശ്യപ്പെട്ടു. ‘‘രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽനിന്നു മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടിപടിയായി മുന്നേറുകയാണ്’’ എന്നാണ് ആർഎസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘145 ദിവസം കൂടി ബാക്കി’ എന്നും ചിത്രത്തിൽ എഴുതിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെയാണ് കോൺഗ്രസിന്റെ ട്വീറ്റ്.
കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലികോപ്റ്റർ പരിശീലനത്തിനിടെ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലായിരുന്നു പരിശീലനം. 30 ദശലക്ഷം ഡോളറിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്താൻ താലിബാൻ അംഗം ശ്രമിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയും ആയിരുന്നു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസിമി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ സൈന്യം അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. 70 ലധികം വിമാനങ്ങളും നിരവധി യുദ്ധോപകരണങ്ങളും നശിപ്പിച്ച ശേഷമാണ് അമേരിക്ക മടങ്ങിയത്. എന്നാൽ, യുഎസ് നിർമ്മിതമായ ചില വിമാനങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു.
ജെയിംസ് കാമറൂണിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ അവതാറിന് ശേഷം അവതാർ 2വിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവതാര പരമ്പര തുടരുമെന്ന പ്രതീക്ഷകൾക്കിടയിൽ ജെയിംസ് കാമറൂൺ തന്‍റെ ആരാധകർക്കായി ഏറ്റവും പുതിയ വാർത്തകൾ പങ്കുവച്ചു. ഡി എക്‌സ്‌പോ 2022ല്‍ നടന്ന ചടങ്ങില്‍ അവതാറിന്റെ നാലാം ഭാഗമുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചു. നാലാം ഭാഗത്തിന്റെ നിര്‍മാണവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അവതാര്‍ രണ്ടാം ഭാഗത്തിന്റെ അവസാന ഘട്ട നിർമാണത്തിലാണെന്നും ചിത്രം ബിഗ് സ്‌ക്രീനിലെത്തുന്നതില്‍ വളരെ ആകാംക്ഷയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ടാംഭാഗമായ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്നതിലെ നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ത്രീഡിയില്‍ പ്രേക്ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രണ്ടാം ഭാഗം ഡിസംബര്‍ 16ഓടെ തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടും മൂന്നും സീരിസുകള്‍ ഒരുമിച്ച് ചിത്രീകരിക്കുന്നതിനാല്‍ നാലാം ഭാഗമാണ് ഇനി അണിയറയില്‍ ഒരുങ്ങുന്നത്.
ദോഹ: ഇന്ത്യയിലെ ഫുട്ബോൾ മേഖലയുടെ വികസനത്തിനായി കൈകോർത്ത് ഖത്തർ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഖത്തർ ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ എ.ഐ.എഫ്.എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ, സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരൻ എന്നിവർ ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി എന്നിവരുമായി ദോഹയിലെ ഫിഫ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
റിയൽമിയുടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ. ഫ്ലിപ്കാർട്ടിലൂടെയാണ് ഫോണുകൾ വിൽപ്പനയ്ക്കെത്തിയത്. വളരെ കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമാണ് ഫോണിന്‍റെ പ്രധാന ആകർഷണം. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി, യൂണിസോക് ടി 612 പ്രോസസർ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഉപഭോക്താക്കൾക്ക് ഫോൺ ലഭിക്കൂ. 8,999 രൂപ മുതലാണ് ഫോണിന്‍റെ വില ആരംഭിക്കുന്നത്, ഇത് 2 സ്റ്റോറേജ് വേരിയന്‍റുകളിൽ വരുന്നു.
തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിവച്ച് എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സീറ്റിന് അടുത്തുള്ള കസേര ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ചു. എം.വി. ഗോവിന്ദനായിരുന്നു കഴിഞ്ഞ സമ്മേളനം വരെ ഈ സീറ്റിലിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം രണ്ടാം നിരയിലേക്ക് മാറി. സ്പീക്കർ സ്ഥാനം ഒഴിഞ്ഞ മന്ത്രി എം.ബി രാജേഷിനും ഒന്നാം നിരയിൽ സീറ്റ് ലഭിച്ചു.
