Author: News Desk

അബുദാബി: അക്ഷര്‍ധാം മാതൃകയിൽ അബുദാബിയിലെ ക്ഷേത്രത്തിൽ (ബാപ്‌സ് ഹിന്ദു മന്ദിർ) ആദ്യത്തെ മാർബിൾ തൂണ്‍ ഉയർന്നു. കൊത്തുപണികളുള്ള ആദ്യത്തെ മാർബിൾ തൂണാണ് സ്ഥാപിച്ചത്. യു.എ.ഇ. വിദേശകാര്യ, വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹ്മദ് അൽ സയൂദി, സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ.മുഗീർ ഖാമിസ് അൽ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ പരിശീലന വികസന വകുപ്പ് ഡയറക്ടർ ജനറൽ തിയാബ് അൽ കമാലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്. യു.എ.ഇ.യിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ക്ഷേത്രത്തിന്‍റെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, 2023ഓടെ ഇത് പൂർത്തിയാകും. ബോച്ചസന്‍ നിവാസിയായ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സന്‍സ്തയുടെ പേരിൽ 450 കോടി ദിർഹം (ഏകദേശം 888 കോടി രൂപ) ചെലവഴിച്ചാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. അബുദാബിയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബർ ആദ്യമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതായാണ് വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.

Read More

വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്കാരിക രംഗങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വിശകലനം ചെയ്ത ഇന്ത്യന്‍-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗത്തിന് ശേഷമാണ് ധാരണാപത്രം ഒപ്പുവച്ചത്. ജി 20 രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കരാറാണ് ഇന്ത്യ-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മുന്നോട്ടുവച്ചത്. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ളോമാറ്റിക് സ്റ്റഡീസില്‍ സന്ദര്‍ശനം നടത്തിയ എസ് ജയശങ്കർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മന്ത്രി വ്യക്തമായ മറുപടി നൽകി. കൂടാതെ, സംഭാഷണത്തിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ നല്ല ബന്ധം അദ്ദേഹം അനുസ്മരിച്ചു. ഇനിയും തന്ത്രപ്രധാനമായ ബന്ധം നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് അത്യാധുനിക ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. ഇസ്രയേൽ നഗരങ്ങളായ തെൽ അവീവ്​, ഹൈഫ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള ഡ്രോണിന് ‘അറാഷ്​ രണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആവർത്തിച്ചുള്ള ഇസ്രായേലിന്‍റെ താക്കീത്​ മുൻനിർത്തിയാണ്​ അറാശ്​ രണ്ട് എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന് ഇറാൻ കരസേനാ കമാണ്ടർ കിയോമസ്​ ഹൈദരി പറഞ്ഞു. ഇസ്രയേൽ നഗരങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ഡ്രോണിന് കഴിയുമെന്നാണ് ഇറാന്‍റെ അവകാശവാദം. പുതിയ ഡ്രോണിന്‍റെ ശേഷി ഭാവിയിലെ സൈനിക അഭ്യാസങ്ങളിൽ പരീക്ഷിക്കുമെന്നും സൈനിക കമാൻഡർ പറഞ്ഞു. ഉപഗ്രഹ നിയന്ത്രിത മിസൈലുകളും ഇറാൻ വികസിപ്പിച്ചെടുത്തതായി സൈന്യം വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സ്വന്തം നിലയ്ക്ക് സൈനിക നീക്കങ്ങൾ നടത്താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ്​ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്ഷമ പരീക്ഷിക്കരുതെന്നും ഇസ്രായേലിന്‍റെ സൈനിക ശക്തി അനുഭവിക്കുമെന്നും പ്രധാനമന്ത്രിയും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് ജുമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു ആവിക്കല്‍തോടിലെ സാധാരണക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നും അവിടെ മുസ്ലിം സമുദായത്തിന്‍റെ വേർതിരിവില്ലെന്നും ആവിക്കല്‍ തോട് സന്ദർശനത്തിന് ശേഷം ഖാദി പറഞ്ഞു.

Read More

തിരുവനന്തപുരം: തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന്. വാക്സിനേഷൻ, മാലിന്യ നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. വൈകിട്ടു മൂന്നിന് ഓൺലൈനായാണ് യോഗം ചേരുക. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ തീരുമാനിച്ചിരുന്നു. പേവിഷബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കാനും ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനിച്ചിരുന്നു. തെരുവുനായ ശല്യം പൂർണമായി ഇല്ലാതാക്കാൻ അടിയന്തര, ദീർഘകാല പരിപാടികൾ നടപ്പാക്കുമെന്ന് യോഗ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു. നായയുടെ കടിയേൽക്കുന്നവർക്കു പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു വിപുലമായ വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. സെപ്റ്റംബർ 20 മുതൽ…

Read More

യുഎഇ: വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യു.എ.ഇയിൽ താമസിക്കാനും വെർച്വലായി ജോലി ചെയ്യാനും കഴിയുന്ന വിദൂര വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. കാലാവധി ഒരു വർഷമാണ്. പ്രതിമാസം കുറഞ്ഞത് 5,000 യുഎസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യുഎഇയിൽ താമസിക്കാം. കുടുംബത്തെയും കൊണ്ടുവരാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

Read More

ഫോർട്ട്‌കൊച്ചി: ഫോർട്ട്‌കൊച്ചി കടൽത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളിൽ സഞ്ചരിക്കുന്നത്. അഡ്വഞ്ചർ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റൺ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഇവർ മൂന്നു ദിവസമായി ഫോർട്ട്‌കൊച്ചിയിലുണ്ട്. ഫോർട്ട്‌കൊച്ചിയിലാണ് പലരും ഓട്ടോ ഓടിക്കാൻ പഠിച്ചത്. പുതിയ 46 ഓട്ടോറിക്ഷകൾ ഇതിനായി കൊച്ചിയിൽ കൊണ്ടുവന്നു. ഈ ഓട്ടോകളിൽ സഞ്ചാരികൾ ഇഷ്ടമുള്ള നിറങ്ങൾ പൂശി. സ്ത്രീകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

Read More

ന്യൂ​ഡ​ൽ​ഹി: ആരോഗ്യമേഖലയ്ക്ക് കേന്ദ്രസർക്കാർ നീ​ക്കി​വെ​ക്കു​ന്ന ബജറ്റ് വിഹിതം കു​റ​യു​ന്ന​താ​യി റിപ്പോർട്ട്. 2017-18 ൽ ജി.ഡി.പി യുടെ 1.35 ശതമാനമായിരുന്നു ആരോഗ്യവിഹിതമെങ്കിൽ അടുത്ത വർഷം അത് 1.28 ശതമാനമായി കുറഞ്ഞു. മൊത്തം ആരോഗ്യ ചെലവിലെ കേന്ദ്ര വിഹിതവും കുറയുകയാണ്. 2018-19ൽ കേന്ദ്ര വിഹിതം 34.3 ശതമാനമായി കുറഞ്ഞു. മുൻ വർഷം ഇത് 40.8 ശതമാനമായിരുന്നു. ഇതേ കാലയളവിൽ സംസ്ഥാനങ്ങളുടെ വിഹിതം 59.2 ശതമാനത്തിൽ നിന്ന് 65.7 ശതമാനമായി ഉയർന്നു. 2018-19ൽ രാജ്യത്തെ ഒരു വ്യക്തി ആരോഗ്യത്തിനായി ചെലവഴിക്കുന്ന തുക 4,470 രൂപയായി ഉയർന്നു. മുൻ വർഷം ഇത് 4,297 രൂപയും 2013-14 ൽ 3,638 രൂപയുമായിരുന്നു.

Read More

അഹമ്മദാബാദ്: ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ അത്താഴത്തിന് എത്തുമെന്ന വാക്ക് പാലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഓട്ടോ ഡ്രൈവറായ വിക്രം ദന്താനിയുടെ വീട്ടിൽ അത്താഴത്തിനായി അദ്ദേഹം എത്തി. സംഭവത്തിന്‍റെ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് സന്ദർശിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. കെജ്രിവാൾ ഒരു സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചതെന്ന് എഎപി ട്വീറ്റ് ചെയ്തു. അതേസമയം, ഗുജറാത്ത് പൊലീസുമായി ഏറ്റുമുട്ടിയാണ് കെജ്രിവാൾ ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തിയത്. അഹമ്മദാബാദിലെ ഇയാളുടെ വീട്ടിലേക്ക് പോകുകയായിരുന്ന കെജ്രിവാളിനെ പൊലീസ് തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തടഞ്ഞത്.

Read More