- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല. എന്നിരുന്നാലും, ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിലൂടെയായിരിക്കും ദർശനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരമാവധി ഭക്തർക്ക് ദർശനം അനുവദിക്കാനാണ് തീരുമാനം. ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. മന്ത്രിമാരായ ആന്‍റണി രാജു, വീണാ ജോർജ്, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ലഖ്‌നൗ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉത്തർപ്രദേശിലെ പര്യടന ദിനങ്ങൾ കൂട്ടി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിൽ രണ്ട് ദിവസത്തെ പര്യടനം നടത്തുമ്പോൾ, ബി.ജെ.പിക്ക് യാതൊരു സ്വാധീനവുമില്ലാത്ത കേരളത്തിൽ 18 ദിവസം പര്യടനം നടത്തുന്നതിനെ സി.പി.ഐ.എം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ യാത്രയുടെ ദിനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഉത്തർ പ്രദേശിൽ ഭാരത് ജോഡോ യാത്ര അഞ്ച് ദിവസം പര്യടനം നടത്തും. എന്നാൽ യുപിയിൽ യാത്ര ആദ്യം നിശ്ചയിച്ചിരുന്നത് അഞ്ച് ദിവസമാണെന്ന് കോൺഗ്രസ് നേതൃത്വം പിന്നീട് വ്യക്തമാക്കി. “ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ 18 ദിവസവും ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ രണ്ട് ദിവസവും നീളുന്ന യാത്ര കൊണ്ടോണോ രാഹുലിന്റെ ബി ജെ പി-ആര്‍ എസ് എസ് പോരാട്ടം” എന്ന ടാഗ് ലൈനോടെ സി.പി.ഐ.എം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഐഎമ്മിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇത് പങ്കുവെച്ചിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസിലും വിദ്വേഷ പ്രചരണക്കേസിലും അറസ്റ്റിലായ നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാനെ ജാമ്യത്തിൽ വിട്ടു. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് കെആർകെയെ വിട്ടയച്ചത്. പിന്നാലെ, അറസ്റ്റിനോട് പ്രതികരണവുമായി ഇദ്ദേഹം രംഗത്ത് വരികയും ചെയ്തു. 10 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തന്‍റെ ഭാരം 10 കിലോയോളം കുറഞ്ഞതായി കെആർകെ ട്വീറ്റ് ചെയ്തു. ലോക്കപ്പിലെ തന്‍റെ ഭക്ഷണം പച്ചവെള്ളം മാത്രമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവർക്ക് തന്‍റെ അറസ്റ്റിൽ പങ്കില്ലെന്നാണ് കെആർകെ പറയുന്നത്. അറസ്റ്റിന് പിന്നിൽ സൽമാൻ ഖാൻ ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെ ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നുവെന്ന് കെ.ആര്‍.കെ പറയുന്നു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനു മികച്ച കാഴ്ചശക്തി. കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, കൂറുമാറ്റത്തെ തുടർന്ന് സുനിൽ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷന്‍റെ കീഴിലുള്ള താൽക്കാലിക വാച്ചറായിരുന്നു സുനിൽ കുമാർ. അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിക്കെതിരെ നാടകീയ നടപടികളാണ് ഇന്ന് സ്വീകരിച്ചത്. താനും മധുവും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കഴിയുന്നില്ലെന്ന് പറഞ്ഞതോടെ സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. സാക്ഷികൾ കൂറുമാറുന്നത് അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മണ്ണാർക്കാട് കോടതിയുടെ നിർണായക നീക്കം. ആൾക്കൂട്ടത്തിൽ മധുവിനൊപ്പം സുനിൽകുമാർ നിൽക്കുന്നതായി കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞതു. സുനിൽകുമാർ ഒഴികെയുള്ള എല്ലാവർക്കും കാണാൻ കഴിയുന്നുണ്ടല്ലോ എന്നു പരാമർശിച്ചാണു കോടതി കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്.
ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത; മോദിയെ പരിഹസിച്ച് ഉവൈസി
ന്യൂഡല്‍ഹി: ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് ചീറ്റപ്പുലികളെ വീണ്ടും കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ക്രീസില്‍ നിന്ന് നടന്നുവന്ന് ഷോട്ട് പായിക്കുന്ന ഉത്തപ്പയുടെ ശൈലി ആരാധകരുടെ മനം കവര്‍ന്നിരുന്നു ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ന്യൂഡൽഹി: അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്കു നിർദേശം. എഐസിസി അംഗങ്ങൾക്കും കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു കോൺഗ്രസ് അധ്യക്ഷൻമാർക്കു നിർദേശം നൽകിയിരിക്കുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രിക സമർപ്പണം നടത്തേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നടക്കുക. ഇതോടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ വീണ്ടും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയും അധ്യക്ഷയാകാൻ സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടാണ് ഗാന്ധി കുടുംബത്തിന് താൽപ്പര്യം. സോണിയാ ഗാന്ധി പുതിയ അധ്യക്ഷനെ നിർദ്ദേശിച്ചാൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജിവച്ചു. രാഹുൽ ഗാന്ധിയെ…
പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ ഫോറസ്റ്റ് വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ താൽക്കാലിക വാച്ചറായിരുന്നു. അതേസമയം, കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞു. സുനിൽകുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ചു വരികയാണ്. കോടതി ഉത്തരവിനെ തുടർന്നാണ് സുനിൽകുമാറിന്‍റെ കാഴ്ചശക്തി പരിശോധിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. നേരത്തെയും കൂറുമാറിയ വനം വാച്ചർമാരെ പിരിച്ചുവിട്ടിരുന്നു. അബ്ദുൾ റസാഖ്, അനിൽ കുമാർ എന്നിവരെയാണ് പുറത്താക്കിയത്. 28-ാം സാക്ഷിയായ മണികണ്ഠൻ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുകൂലമായി മൊഴി നൽകിയിരുന്നു. കൂറുമാറ്റം തുടർക്കഥയായ മധു വധക്കേസിൽ രണ്ട് പേർ മൊഴികളിൽ ഉറച്ചുനിന്നുവെന്നത് ശ്രദ്ധേയമാണ്. 26-ാം സാക്ഷിയായ ജയകുമാറും മൊഴിയിൽ ഉറച്ചുനിന്നപ്പോൾ 27-ാം സാക്ഷി സെയ്തലവി കൂറുമാറി. മധു കേസിലെ വിചാരണ ഒരിടവേളയ്ക്ക് ശേഷം മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ സ്പെഷ്യൽ കോടതിയിൽ പുനരാരംഭിച്ചു.
2030 ഓടെ സംസ്ഥാനത്തെ 35000 ബസുകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനാണ് പദ്ധതിയിടുന്നതെന്ന് കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലു. കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്താൻ സർക്കാർ സ്ഥിരം കമ്മിറ്റികൾ രൂപീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തെ പിന്തുണച്ച് കെ.ആർ.എൽ.സി.സി ആരംഭിച്ച ജനബോധന യാത്രയുടെ ആദ്യദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. തീരദേശവാസികളുടെ ദുഃഖത്തിൽ നിന്നുള്ള പ്രതിഷേധം ശക്തമായിരിക്കുമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വിഴിഞ്ഞം സമരത്തെ പിന്തുണച്ച് കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന ജാഥ മൂലമ്പിള്ളിയിൽ നിന്നാണ് ആരംഭിച്ചത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട വീട്ടമ്മമാരാണ് ജാഥയുടെ പതാക കൈമാറിയത്. വിഴിഞ്ഞം തുറുമുഖത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവേഷണ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും ഉത്തരമില്ലെന്നും കെആർഎൽസിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ജനനൻമ ലക്ഷ്യമാക്കാതെ സാമ്പത്തിക ശക്തികൾക്ക് വേണ്ടി മാത്രം സർക്കാർ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡിന് ദീപശിഖ കൈമാറിക്കൊണ്ട്…
