Author: News Desk

റിയാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 200 സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു. ഇന്നലെ റിയാദിൽ സമാപിച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച സ്മാർട്ടത്തോൺ പദ്ധതിക്ക് അനുസൃതമായാണ് സ്മാർട്ട് സിറ്റി നിർമിക്കുക. സുരക്ഷിതവും ആരോഗ്യകരവുമായ ഡിജിറ്റൽ നഗരം എന്നതാണ് ലക്ഷ്യമെന്ന് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റി മേധാവി അബ്ദുല്ല അൽ ഗംദി പറഞ്ഞു.

Read More

മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറെ മുംബൈ ഇന്ത്യൻസിന്‍റെ പുതിയ പരിശീലകനായി നിയമിച്ചു. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനം ബൗച്ചർ അടുത്തിടെ രാജിവച്ചിരുന്നു. മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017 മുതൽ ജയവർധനെ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനാണ്. ജയവർധനെയുടെ കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഈ വർഷം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകളെ വാങ്ങി. ജയവർധനെയ്ക്കായിരിക്കും ഇനി മൂന്ന് ടീമുകളുടെയും ചുമതല. മുംബൈ ഇന്ത്യൻസിലെ ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാനും സ്ഥാനമൊഴിഞ്ഞു. മൂന്ന് ഫ്രാഞ്ചൈസികളുടെയും ക്രിക്കറ്റ് വികസനത്തിന്‍റെ ആഗോള തലവനായി അദ്ദേഹം ഇനി സേവനമനുഷ്ഠിക്കും.

Read More

മമ്മൂട്ടിയുമൊത്തുള്ള ഒരു സിനിമ തന്റെ സ്വപ്നമാണെന്ന് സംവിധായകൻ സിബി മലയിൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസിനെത്തുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയിൽ ചിത്രം തീയേറ്ററുകളിലെത്തുന്നത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “മമ്മൂട്ടിയുമായി ചെയ്യാൻ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് എന്‍റെ സ്വപ്നമാണ്. മമ്മൂട്ടി തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാൻ എളുപ്പമാണ്. സമീപിച്ചിട്ടില്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. അദ്ദേഹവുമായി എനിക്ക് ചെയ്യാൻ കഴിയുന്ന സബ്ജക്ട് വന്നില്ല എന്നേയുള്ളൂ” സിബി മലയിൽ പറഞ്ഞു. സിനിമാ മേഖലയിലെ സൗഹൃദങ്ങൾ പുതിയ യുഗത്തിൽ പഴയത് പോലെ ശക്തമല്ലെന്ന് തനിക്ക് തോന്നിയതായി സിബി മലയിൽ പറഞ്ഞു. എല്ലാവരും ഒരോ തുരുത്തിലേക്ക് ചുരുങ്ങിപ്പോയതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സെപ്റ്റംബർ 17ന് ജനിക്കുന്ന എല്ലാ കുട്ടികൾക്കും ബിജെപി തമിഴ്നാട് ഘടകം സ്വർണമോതിരം സമ്മാനിക്കും. പദ്ധതി പ്രകാരം 720 കിലോ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ആർ.എസ്.ആർ.എം ആശുപത്രിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എൽ.മുരുകൻ പറഞ്ഞു. ഓരോ കുട്ടിക്കും 2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരം നൽകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇത് സൗജന്യമല്ലെന്നും നവജാതശിശുക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എൽ മുരുകൻ വ്യക്തമാക്കി. സെപ്റ്റംബർ 17ന് ആർഎസ്ആർഎം ആശുപത്രിയിൽ 10 മുതൽ 15 വരെ കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മണ്ഡലമാണ് മത്സ്യ വിതരണത്തിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് ചേരും. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിന് കേസ് പരിഗണിക്കും. നേരത്തെ വിഷയത്തിൽ കർശനമായി ഇടപെട്ട കോടതി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നായ്ക്കളെ കൊന്ന് നിയമം കൈയിലെടുക്കരുതെന്ന് ജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പൊതുനിരത്തുകളിൽ ആക്രമണകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്. ഇന്നലെ വിവിധയിടങ്ങളിലായി നിരവധി പേർക്ക് നേരെ ആക്രമണമുണ്ടായി.

Read More

ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദി വിവേക് മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കോൺഗ്രസിന്‍റെ എല്ലാ പരിഷ്കാരങ്ങളും പകുതി വേവിച്ച നിലയിലാണ്. അടൽ ബിഹാരി വാജ് പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനും ടെലികോമിനും ഊന്നൽ നൽകിയതായി ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പോലുള്ള വലിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. മോദി സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്യാസ് കണക്ഷനുകളും എൽഇഡി ലൈറ്റുകളും ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. ജനങ്ങൾക്ക് നേരിട്ടുള്ള പണ കൈമാറ്റ പദ്ധതി നടപ്പാക്കിയതോടെ കുറഞ്ഞത് 2 ട്രില്യൺ രൂപയെങ്കിലും തെറ്റായ കൈകളിൽ എത്തുന്നത് തടഞ്ഞതായി നിർമ്മല സീതാരാമൻ പറഞ്ഞു.

Read More

ന്യൂഡൽഹി: പോപ്പ് താരം ജസ്റ്റിൻ ബീബറിന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ സംഗീത സദസ്സ് ഉപേക്ഷിച്ചത്. ലോക സംഗീത പര്യടനത്തിന്‍റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡെൽഹിയിലെത്താനായിരുന്നു ബീബർ തീരുമാനിച്ചിരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചിലി, അർജന്‍റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബഹ്റൈൻ, യുഎഇ, ഇസ്രായേൽ എന്നിവിടങ്ങളിലെ സംഗീത പരിപാടികളും താരം ഉപേക്ഷിച്ചിട്ടുണ്ട്. ‘ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ‘ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ബീബറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി’ ബുക്ക്മൈഷോ ട്വീറ്റ് ചെയ്തു. ഷോയുടെ പ്രീ-ബുക്കിംഗ് ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 10 ദിവസത്തിനുള്ളിൽ പണം തിരികെ നൽകും. 43,000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

Read More

കൊച്ചി: തൃശൂരിൽ ഫ്ളാറ്റ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രതികൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീലും കോടതി തള്ളി. 2016ലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഏഴ് വകുപ്പുകളാണ് ചുമത്തിയത്. ഏഴ് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 80 ലക്ഷം രൂപ പിഴ ചുമത്തി. ചന്ദ്രബോസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഷാം താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്‍റെ ഗേറ്റ്…

Read More

തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് രാഹുലിൻ്റെ പ്രതികരണം. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യാൻ വീണ്ടും തുടങ്ങിയെന്ന് പോസ്റ്റിൽ പറയുന്നു. ‘ദയവായി നിർത്തൂ’ എന്നാണ് രാഹുൽ കുറിച്ചത്. അതേസമയം, സംസ്ഥാനത്ത് പേവിഷബാധ തടയുന്നതിനുള്ള ആക്ഷൻ പ്ലാനിന് ഉത്തരവ് പുറപ്പെടുവിച്ചു. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും അഭയം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ മാലിന്യം തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആക്ഷൻ പ്ലാനിൽ പറയുന്നു. തെരുവ് മാലിന്യങ്ങൾ കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളായി മാറുന്ന സാഹചര്യമുണ്ട്. അതിനാൽ, തെരുവ് മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടികൾ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ദേശീയ തലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായത്. ജെഡിയു നേതാവ് നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും പ്രതിപക്ഷ ചേരിയെ ഒന്നിപ്പിക്കാനുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പിയെ താഴെയിറക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്നാണ് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന നിലപാട്. പ്രതിപക്ഷ ഐക്യത്തിനായുള്ള നിലപാട് ഉയർന്നെങ്കിലും ദേശീയ തലത്തിൽ സഖ്യമുണ്ടാകില്ലെന്ന് പിബി യോഗത്തിൽ ചർച്ചയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സഖ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More