Author: News Desk

സര്‍ക്കാറിനെതിരെയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു. മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്ഭവന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.  ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി രാജീവ്. ഓരോരുത്തരും പദവിക്കനുസരിച്ച് പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനിശ്ചിതകാലത്തേക്ക് നീട്ടാനും ഗവർണർക്ക് അധികാരമില്ല. ബില്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്താം. ആർഎസ്എസ് മേധാവിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത് അസാധാരണമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.

Read More

കൊവിഡ്-19 രോഗത്തിനെതിരായ നമ്മുടെ പോരാട്ടം തുടരുകയാണ്. മൂന്ന് വർഷത്തിലധികമായി കോവിഡിനോട് മത്സരിച്ച് ഇപ്പോൾ അതിനോടൊപ്പം അതിജീവനം നടത്താനായി നാം ഏറെക്കുറെ പരിശീലിച്ച് വരികയാണ്. എന്നിരുന്നാലും, കൊവിഡ് ഉയർത്തുന്ന എല്ലാ ഭീഷണികളെയും അത്ര വേഗത്തിൽ മറികടക്കാൻ കഴിയില്ല. കൊവിഡ് ഓരോ വ്യക്തിയെയും ഓരോ രീതിയിലും തോതിലുമാണ് ബാധിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ആശങ്ക. പ്രായമായവരെയും മുമ്പ് ആരോഗ്യപ്രശ്നങ്ങളോ പ്രമേഹം, ബി.പി, ക്യാൻസർ പോലുള്ള അസുഖങ്ങളോ ഉള്ളവരേയും കൊവിഡ് കാര്യമായി ബാധിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നിരുന്നാലും, പിന്നീട്, അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവരെ രോഗം ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്തു. അപ്പോഴും കുട്ടികളിലെ കൊവിഡ് കേസുകളും കൊവിഡ് മരണനിരക്കും എല്ലാം കുറവായിരുന്നു. ഇതിനൊപ്പം ചേർത്ത് വായിക്കാവുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  ‘ദ ജേണൽ ഓഫ് അലർജി ആന്‍റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങൾ വന്നിരിക്കുന്നത്. പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട്, പ്രത്യേകമായ ചില പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളിൽ കൊവിഡ് തീവ്രമാകാനും മരണം…

Read More

ലണ്ടന്‍: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്‍ബോളിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിലെ ഏഴുമത്സരങ്ങളിൽ ആഴ്സനലിന്റെ ആറാം വിജയമാണിത്. 18 പോയിന്റുമായാണ് മൈക്കേൽ ആർട്ടേറ്റയുടെ ശിഷ്യർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 17 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിൽ 15 വയസുള്ള ഏഥന്‍ ന്വാനേരി ആഴ്നസലിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്‌ടിച്ചു. പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ന്വാനേരി.

Read More

മൊഹാലി: കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പര 20 വർഷം നീണ്ട ജുലന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പരമ്പരയാകും. പരിക്കിനെതുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ദേശീയ ടീമിന്റെ വിശ്വസ്ത എന്നാണ് പുരുഷ ടീം കാപ്റ്റൻ രോഹിത് ശർമ്മ ജുലനെ വിശേഷിപ്പിച്ചത്. ജുലനൊപ്പം പരിശീലന നടത്തിയ അനുഭവവും രോഹിത് പങ്കുവച്ചു. പരിക്ക് ഭേദമാകുന്നതിനിടെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ വച്ചാണ് ഇരുവരും നേർക്കുനേർ എറ്റുമുട്ടിയത്. “ഞങ്ങൾ തമ്മിൽ വളരെ ചുരുക്കം തവണ മാത്രമേ നേരിൽ കണ്ടത്. പരിക്കുപറ്റി ഞാൻ എൻസിഎയിൽ ഉണ്ടായിരുന്നപ്പോൾ ജുലനും അവിടെയുണ്ടായിരുന്നു. എനിക്കു വേണ്ടി ബോൾ ചെയ്യുകയും ചെയ്തു. ഇൻസ്വിങ്ങുകൾ ഉപയോഗിച്ച് എനിക്ക് നല്ല വെല്ലുവിളിയാണ് ജുലൻ തന്നത്” രോഹിത് പറഞ്ഞു. “ഇന്ത്യയുടെ വിശ്വസ്തരിൽ ഒരാളാണ് അവർ. എപ്പോഴെല്ലാം ജുലൻ കളിക്കുന്നത് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യത്തോട് അവർ വളരെയധികം അഭിനിവേശം പ്രകടിപ്പിച്ചിട്ടുണ്ട്.…

Read More

സിനിമാ സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ശ്രദ്ധ നേടിയത്. രശ്മി ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ, മകൻ: പ്രശാന്ത് കേശവ്.

Read More

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷാ കമ്മിഷണർക്ക്, കാറ്റഗറി, കമ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം, പ്രത്യേകസംവരണം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയതെന്ന് കമ്മിഷണർ അറിയിച്ചു.

Read More

ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയെച്ചൊല്ലി കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം പരസ്യമായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ പറഞ്ഞു . ഇങ്ങനെ ആണെങ്കിൽ എങ്ങനെ യാത്ര നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. സിദ്ധരാമയ്യയോട്, ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ അറിയിച്ചു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് ആർ.വി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Read More

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെ നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നു. ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ പിന്തുണയുമുള്ള പുതിയ മെമ്മറി ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. ഈ ആഴ്ചയാണ് കമ്പനി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2019 ലാണ് ഗൂഗിൾ ഫോട്ടോസ് ആദ്യമായി ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയത്. മെമ്മറീസ് ഫീച്ചറിലേക്കുള്ള ഇതിന്റെ അപ്ഗ്രേഡിന്‍റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. മെമ്മറീസ് ഫീച്ചറിന് ഇപ്പോൾ 3.5 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ടെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലെയും ഫെയ്സ്ബുക്കിലെയും സ്റ്റോറികൾക്കും മെമ്മറീസിനും സമാനമായി, സിനിമാറ്റിക് ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാൻ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചർ പുതുക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസ് മെമ്മറികൾക്ക് മെഷീൻ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്നിപ്പറ്റുകൾ തിരഞ്ഞെടുക്കാനും ട്രിം ചെയ്യാനും കഴിയുമെന്ന് കമ്പനി പറയുന്നു. മെമ്മറീസ് ഫീച്ചറിന്‍റെ പുതുക്കിയ പതിപ്പിലും ഇൻസ്ട്രുമെന്‍റൽ മ്യൂസിക് ഉപയോഗിക്കാൻ തുടങ്ങുമെന്നും ഗൂഗിൾ…

Read More

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു. സമ്മാനദാനത്തിനിടെ ബെംഗളൂരു താരം ശിവശക്തി നാരായണനെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനായാണ് ഫുട്ബോൾ താരങ്ങളെ അതിഥികൾ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.

Read More