- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ, അത്തരമൊരു കീഴ്‌വഴക്കമില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി. കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യവും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 20 രൂപ വർധിച്ചു. ഇന്നലെ പവന് 15 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,600 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,795 രൂപയാണ് ഇന്നത്തെ വിപണി വില.
തേഞ്ഞിപ്പലം: നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രതീക്ഷകളേറുന്നു. രാജ്യത്തെ എ പ്ലസ് സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കൂടുതൽ വിദ്യാർഥികളെ കാലിക്കറ്റിലേക്ക് ആകർഷിക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾക്ക് മുൻഗണന ലഭിക്കും. പഠനവകുപ്പുകളിലെ 40 ശതമാനം ഒഴിവുകളാണ് കഴിഞ്ഞ തവണ കാലിക്കറ്റ് എ ഗ്രേഡിൽ നിൽക്കാൻ കാരണം. എന്നിരുന്നാലും, ഇത്തവണ അതിൽ 30% ഒഴിവുകൾ നികത്താൻ കഴിഞ്ഞത് നേട്ടമായിരുന്നു. എന്നാൽ, കേസിലും മറ്റും കുരുങ്ങി 10% ഒഴിവുകൾ നികത്താനാകാത്തതാണ് നാക് എ പ്ലസ് പ്ലസ് എന്ന മികച്ച ഗ്രേഡിംഗ് ലഭിക്കാത്തതിന് കാരണമെന്ന് കണക്കാക്കപ്പെടുന്നു. 36 പഠന വകുപ്പുകളിലെ പഠന, ഗവേഷണ പ്രവർത്തനങ്ങൾ, പുതിയ കണ്ടുപിടുത്തങ്ങൾ, അധ്യാപകരിൽ ചിലർ പേറ്റന്റ് നേടിയത് എന്നിവ നേട്ടമായി. യുനെസ്കോയുടെ അംഗീകാരമുള്ള 2 ചെയറുകൾ പ്രവർത്തിക്കുന്നതും ഗുണം ചെയ്തു. പാഠ്യ വിഷയങ്ങളും അധ്യാപകരും വിലയിരുത്തപ്പെടുന്നത് ഉറപ്പാക്കാൻ ഡിജിറ്റൽ ഫീഡ്ബാക്ക് സമ്പ്രദായം നടപ്പാക്കിയിരുന്നു.
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു. 3 തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം. 17ന് വൈകുന്നേരം മത്സ്യബന്ധനത്തിനു പോയ അൽ നഹീം ബോട്ടിലാണ് കപ്പൽ ഇടിച്ചത്. 13 തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 11 പേർ ബംഗാളിൽ നിന്നും രണ്ട് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. ഗ്ലോബൽ പീക്ക് എന്ന ചരക്ക് കപ്പലാണ് ഇടിച്ചത്.
ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആരോപിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം മതപണ്ഡിതന്മാർ യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പറഞ്ഞു. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാനും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുമാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നും ഹിന്ദു സമുദായത്തിൽ നിന്നുമുള്ള അംഗങ്ങൾ സമിതിയിൽ ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുണ്ടാകും. മദ്രസകൾക്ക് ഫണ്ട് ഉറപ്പാക്കാൻ ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും ഇഖ്ബാൽ സിംഗ് ലാൽപുര പറഞ്ഞു.
കൂത്തുപറമ്പ്: വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിൽ എത്തിക്കുന്നതും ‘പാത്തൂട്ടി’ എന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും ഒരു താരമാണ്. പഠനത്തിനുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച റോബോട്ടിനെ ഷിയാദ് തന്‍റെ അമ്മ സറീനയ്ക്ക് സഹായിയാക്കി മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് സ്റ്റൂൾ, അലുമിനിയം ഷീറ്റ്, ഫീമെയിൽ ഡമ്മി, സെർവിംഗ് പ്ലേറ്റ് എന്നിവയാണ് റോബോട്ടിനെ നിർമ്മിക്കാൻ ഉപയോഗിച്ചത്. എം.ഐ.ടി. ആപ്പ് വഴി നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷനും അഡ്‌മെഗാ മൈക്രോ കണ്‍ട്രോളറും ഐ.ആര്‍. അള്‍ട്രാസോണിക് സെന്‍സറുമാണ് റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. റോബോട്ട് യാന്ത്രികമായും മാനുവലായും പ്രവർത്തിക്കും. സഹപാഠിയായ അർജുനും നിർമ്മാണത്തിൽ സഹായിച്ചു. അനുയോജ്യമായ വസ്ത്രം അണിയിച്ച് സറീന ‘പാത്തൂട്ടി’യെ സുന്ദരിയുമാക്കി. വെറും 10,000 രൂപ മാത്രമാണ് ചെലവായത്. യാന്ത്രികമായി പ്രവർത്തിക്കുമ്പോൾ, ഇത് അടുക്കളയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് പരസഹായമില്ലാതെ സഞ്ചരിക്കും. ആപ്ലിക്കേഷനിൽ സജ്ജീകരിച്ചിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ്…
കാന്‍റര്‍ബെറി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകളെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. ഇന്ത്യ ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.2 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ഡാനിയേല വ്യാറ്റ് 65 റൺസ് നേടിയപ്പോൾ രേണുക സിംഗ് നാല് വിക്കറ്റും, ദയാലൻ ഹേമലത രണ്ട് വിക്കറ്റും, ഷഫാലി വർമ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 47 റണ്‍സിന് ഇംഗ്ലണ്ടിന്‍റെ ടോപ് ത്രീയെ മടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. ടാമി ബ്യൂമോണ്ട് ആറില്‍ നില്‍ക്കേ ഹര്‍മന്‍റെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ എമ്മാ ലാംബിനെയും(15), സോഫിയ ഡംക്ലിയേയും(1) രേണുക സിംഗ് മടക്കുകയായിരുന്നു. പിന്നാലെ അലീസ് കാപ്‌സിയും(39), ക്യാപ്റ്റന്‍ ഏമി ജോണ്‍സും(39), ഷാര്‍ലറ്റ് ഡീനും(37) പോരാടിയെങ്കിലും ഇംഗ്ലണ്ടിനെ തുണച്ചില്ല. 58 പന്തില്‍ 65 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ടോപ്പറായപ്പോള്‍ സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നിനും കേറ്റ് ക്രോസ് 14നും ലോറന്‍ ബെല്‍ 11നും…
ചെന്നൈ: ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുക. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പാട്ടീദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, ഋഷി ധവാൻ എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടും മൂന്നും ഏകദിനങ്ങൾ മെയ് 25, 27 തീയതികളിലാണ് നടക്കുക. ചെപ്പോക്ക് സ്റ്റേഡിയമാണ് എല്ലാ മത്സരങ്ങൾക്കും വേദിയാകുന്നത്. അപ്രതീക്ഷിതമായാണ് സഞ്ജു സാംസണെ ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത്. നേരത്തെ ടി20 ലോകകപ്പ് ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഏഷ്യാ കപ്പിൽ മോശം ഫോം തുടർന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. റിഷഭിന്‍റെ ടി20 ഫോം വളരെക്കാലമായി ചോദ്യചിഹ്നമാണ്. സിംബാബ്‌വെക്കെതിരെ മികച്ച രീതിയില്‍…
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്‍റെ നിലപാടിനെ വിമർശിച്ച് ദിഗ് വിജയ് സിംഗ്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിംഗ് പറഞ്ഞു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. അതേസമയം, സോണിയാ ഗാന്ധി മുകുൾ വാസ്നിക്കിനെ വിളിച്ചുവരുത്തി ചർച്ച നടത്തി.
പാലക്കാട്: തമിഴ്നാടിന്‍റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഷട്ടർ ലെവലിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകളും 30 സെന്‍റീമീറ്ററായി ഉയർത്തി. ജലനിരപ്പ് 24 അടി കൂടി താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്‍റെ പുനർനിർമ്മാണ നടപടികൾ ആരംഭിക്കാനാകൂ. തൂണക്കടവ് വഴി തീരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ്നാട് വർധിപ്പിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടി വെള്ളം ഒഴുക്കിക്കളയേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ ബുദ്ധിമുട്ടുണ്ടെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞിരുന്നു. ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്നും ഇതുവരെ ആറ് ടി.എം.സി വെള്ളം വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകൻ പറഞ്ഞു.
