Author: News Desk

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ പരാമർശമാണ് ഹർജിക്ക് കാരണം. കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണർ ആരോപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തു വിട്ടിരുന്നു. 2021 ഡിസംബർ 8ന് വി.സിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതായി ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിച്ചു. ഡിസംബർ 16ന് ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ലഭിച്ചു. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന അവസാന കത്ത് ജനുവരി 16ന് ലഭിച്ചതായും ഗവർണർ വിശദീകരിച്ചു.

Read More

ന്യൂ ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ആളുകളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും അത്തരം പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നും കാണിച്ചാണ് റെയ്ഡ് നടത്തിയത്. പ്രവർത്തകർക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതും നടപടിക്ക് കാരണമായെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

Read More

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.  യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ മൂന്നാം തവണയാണ് പലിശ നിരക്ക് കുത്തനെ ഉയർത്തുന്നത്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി നിരക്ക് വർധനവ് ആവർത്തിക്കുകയാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം യുഎസ് സമ്പദ്‌വ്യവസ്ഥയെ ബുദ്ധിമുട്ടിക്കുകയാണെന്ന് പറയാം.

Read More

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി അറസ്റ്റിലായതോടെ പ്രതിപക്ഷത്തിന്‍റെ നുണപ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതി സി.പി.എം അംഗമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ജിതിൻ ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 30ന് രാത്രി 11.25 ഓടെയാണ് എ.കെ.ജി സെന്‍ററിന്‍റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു എറിഞ്ഞത്. ഏഴ് പോലീസുകാർ 25 മീറ്റർ അകലെ കാവൽ നിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും 250 ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലധികം മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചു.

Read More

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രി പറഞ്ഞു. സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തന്‍റെ വിഷയമല്ല. ഒന്നിലധികം പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് കൊച്ചിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ഓടെ ഗെഹ്ലോട്ട് കൊച്ചിയിലെത്തും. പാർട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ഒരിക്കൽ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 

Read More

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വി ടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കസ്റ്റഡിയെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും തള്ളിപ്പറയില്ലെന്നും വി ടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തതെന്നും ആരോപിച്ചു. എകെജി സെന്‍റർ ആക്രമണവുമായി ജിതിന് യാതൊരു ബന്ധവുമില്ല. എ.കെ.ജി സെന്‍ററിൽ ഡിയോ വാഹനത്തിലാണ് അക്രമി എത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം പറഞ്ഞു. 

Read More

യുണൈറ്റഡ് നേഷന്‍സ്: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വനിത മഹ്സ അമീനി (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മഹ്സയുടെ മരണം ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘർഷത്തിൽ എട്ട് പേർ മരിച്ചു. ഐക്യരാഷ്ട്രസഭയിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ ഇറാനിൽ പ്രതിഷേധിക്കുന്ന ധീരരായ പൗരൻമാർക്കും സ്ത്രീകൾക്കുമൊപ്പം നില്‍ക്കുന്നുവെന്ന് ബൈഡൻ യുഎൻ ജനറൽ പൊതുസഭയില്‍ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ 13ന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മൂന്ന് ദിവസത്തിന് ശേഷം ടെഹ്റാനിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മഹ്സയുടെ ജൻമനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളിൽ ഇന്‍റർനെറ്റ് നിരോധിച്ചിട്ടുണ്ട്. ടെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ്…

Read More

ടെഹ്റാൻ: ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാൻ അധികൃതരും കുർദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ എട്ടായി ഉയർന്നു. മരിച്ചവരിൽ പോലീസും സൈനികനും ഉൾപ്പെടുന്നു. ശിരോവസ്‍ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സ അമീനിയെ കസ്റ്റഡിയിലെടുത്തത്. ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് മസ്തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണ ശേഷം കുർദിഷ് ജനവാസ മേഖലകളിൽ ആരംഭിച്ച പ്രതിഷേധം 50 ലധികം നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്‍റർനെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്.  ഇറാനിൽ പൊതുവെ അനുവദനീയമായ ഇൻസ്റ്റഗ്രാം നിരോധിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. ചില മൊബൈൽ കണക്ഷനുകളും നിരോധിച്ചിട്ടുണ്ട്.…

Read More

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ജിതിൻ. ജൂലൈ 30ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരണകക്ഷിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സെന്‍ററിലുണ്ടായിരുന്ന പി.കെ.ശ്രീമതിയുടെ വിവരണത്തോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്. ആക്രമണം നടന്ന് മിനിറ്റുകൾക്കകം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതി ആരാണെന്ന് വിധിയെഴുതി. സംസ്ഥാനത്തുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തിൽ പൊലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചു. രാത്രി തന്നെ ഫോറൻസിക് സംഘം എത്തി പരിശോധന ആരംഭിച്ചു.  നഗരത്തിലെ ഏറ്റവും മിടുക്കരായ പോലീസുകാരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സ്കൂട്ടറിലെത്തിയ ഒരാൾ വന്ന് പടക്കം എറിയുന്ന എ.കെ.ജി സെന്‍ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പുറത്തുവന്ന ഈ സി.സി.ടി.വി ദൃശ്യങ്ങൾക്കപ്പുറം ഒരു മാസത്തിലേറെയായിട്ടും ഒന്നും…

Read More

ന്യൂഡല്‍ഹി: ശശി തരൂരിനെ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചത്. ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് പകരം രാസവള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ, ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലൂടെ ഇത് തടയുകയും സോഷ്യൽ മീഡിയയെ സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരികയുമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന് കോൺഗ്രസ് പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സമിതി അടുത്തിടെ ട്വിറ്റർ, ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയുടെ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മാസം ട്വിറ്റർ പ്രതിനിധിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

Read More