Author: News Desk

അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും, പള്ളികൾ, ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം എന്നിവിടങ്ങളിൽ പുതിയ ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ, പൊതുജനങ്ങൾ മാസ്ക് ധരിക്കണം. എന്നിരുന്നാലും, മാളുകൾ, റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമല്ല. അതേസമയം, ഭക്ഷണം വിതരണം ചെയ്യുന്നവർ, കോവിഡ്-19 സ്ഥിരീകരിച്ചവർ, കോവിഡ് ബാധിതരെന്ന് സംശയിക്കുന്നവർ എന്നിവരും മാസ്ക് ധരിക്കണം. വേഗത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവർ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദർശകരും ഇത് ശ്രദ്ധിക്കണം. ഈ വിഭാഗത്തിൽ പ്രായമായവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ, വൈകല്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം നൽകി. 

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്ക് വേണ്ടി ജനശതാബ്ദി ട്രെയിനിന്‍റെ മാതൃകയിൽ എറണാകുളം-തിരുവനന്തപുരം ‘എൻഡ്-ടു-എൻഡ്’ സർവീസ് ആരംഭിച്ചു. ലോഫ്ലോർ എ.സി. ബസില്‍ ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. കൊല്ലത്തെ അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴയിലെ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക. സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും പതിവായി സന്ദർശിക്കുന്നവരുടെ സൗകര്യാർത്ഥമാണ് പുതിയ സേവനം. കണ്ടക്ടറില്ലാത്ത ബസിൽ ഡ്രൈവറാണ് ടിക്കറ്റ് നൽകുന്നത്. ടിക്കറ്റുകൾ ഓഫ് ലൈനായും ലഭ്യമാക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ടിക്കറ്റെടുക്കാം.

Read More

ബെയ്ജിങ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയിലെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ഏറ്റവും പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരിൽ അടക്കം ആശങ്ക ഉയർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി ബന്ധമുള്ള പോലീസ് സർവീസ് സ്റ്റേഷനുകൾ ആണ് കാനഡയിൽ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റർ ടൊറോന്റോ മേഖലയിൽ മാത്രം മൂന്ന് സ്റ്റേഷനുകൾ ഉണ്ട്. ചൈനാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാണ് ഇത്തരം പോലീസ് സർവീസ് സ്റ്റേഷനുകൾ സജ്ജമാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള 21 രാജ്യങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ തുറന്നതായി ചൈനയിലെ ഫുജോവു പോലീസ് പറഞ്ഞു. യുക്രൈന്‍, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ചൈനീസ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചൈനയുടെ നീക്കത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്യണം. സ്വത്തുക്കൾ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കണം. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യാനും അവരുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള നിരോധിത സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് സ്വത്തുക്കളുടെയും പട്ടിക കളക്ടർമാർ തയ്യാറാക്കി സീൽ ചെയ്യണം. ഇവ തുടർന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാത്തരം പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതിയില്ലാതെ ജപ്തി ചെയ്ത കെട്ടിടങ്ങളിൽ കയറിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സംഘടനയുടെ ചുമതലയുള്ള…

Read More

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും മാറ്റി. അബ്ദുൾ സത്താറിനെ എൻഐഎയ്ക്ക് കൈമാറും. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഒളിവിലാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കരുനാഗപ്പള്ളി ഓഫീസിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. സത്താറുമായി സംസാരിച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എൻ ഐ എ കേസിലെ മൂന്നാം പ്രതിയാണ്. ഇയാളുടെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ആ സമയത്ത് ഇയാള്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. എൻ.ഐ.എ ഉദ്യോഗസ്ഥർ ഉടൻ കൊല്ലം പൊലീസ് ക്ലബിലെത്തും.

Read More

ന്യൂയോര്‍ക്ക്: രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെയാണ് അര്‍ജന്റീനയ്ക്കായി 164 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ ഗോള്‍നേട്ടം 90 ആയത്. നിലവില്‍ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതാണ് മെസ്സി. 89 അന്താരാഷ്ട്ര ഗോളുകൾ നേടിയ മലേഷ്യയുടെ മുഖ്താര്‍ ദാഹരിയെയാണ് മെസി മറികടന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇറാന്‍റെ അലി ദേയിയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നിരുന്നു. 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. ഇറാനുവേണ്ടി 148 മത്സരങ്ങളിൽ നിന്ന് 109 ഗോളുകളുമായി അലി ദേയിയാണ് രണ്ടാം സ്ഥാനത്ത്. 131 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് മെസിക്ക് പിന്നിൽ.

Read More

ടാറ്റ ടിയാഗോ ഇവി (ഇലക്ട്രിക് വെഹിക്കിൾ) ഔദ്യോഗികമായി ബുധനാഴ്ച രാജ്യത്ത് അവതരിപ്പിച്ചു. 8.49 ലക്ഷം രൂപയാണ് പ്രാരംഭ വില(എക്സ്-ഷോറൂം). നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സിന്‍റെ ക്യാമ്പിൽ നിന്നുള്ള നാലാമത്തെ ഇവി മോഡലാണിത്. എന്നാൽ ഈ മൂന്ന് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു മോഡലായാണ് ടിയാഗോ ഇവി കണക്കാക്കപ്പെടുന്നത്.

Read More

തിരുവനന്തപുരം: രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനട വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മതിലകത്ത് ഒരു മണിക്കൂറോളം ചെലവഴിച്ച അവർ തിരുവമ്പാടിയിലും ദര്‍ശനം നടത്തി. പെരിയനമ്പിയില്‍ നിന്ന് പ്രസാദം വാങ്ങിയ ശേഷമാണ് ഇരുവരും മടങ്ങിയത്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ മൂന്നു തവണ കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴും രവി ശാസ്ത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Read More

പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ വിചാരണക്കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്. മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെ ചോദ്യം ചെയ്യൽ വീഡിയോഗ്രാഫ് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. കേസിലെ മുഴുവൻ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജിയിൽ കോടതി നാളെ വിധി പറയും. ജാമ്യം തേടിയുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Read More

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവർക്ക് പാർപ്പിടം നൽകുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി ഗവർണറേറ്റുകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ ആകർഷിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. മുസന്ദം, ദോഫാർ, തെക്കൻ ശർഖിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നിവിടങ്ങളിൽ 1.8 മില്യൺ ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അഞ്ച് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായുള്ള പങ്കാളിത്ത കരാർ സമ്പ്രദായത്തിലാണ് പുതിയ അയൽപക്ക റെസിഡൻസികൾ വികസിപ്പിക്കുക.

Read More