കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും മാറ്റി. അബ്ദുൾ സത്താറിനെ എൻഐഎയ്ക്ക് കൈമാറും. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഒളിവിലാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കരുനാഗപ്പള്ളി ഓഫീസിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. സത്താറുമായി സംസാരിച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എൻ ഐ എ കേസിലെ മൂന്നാം പ്രതിയാണ്. ഇയാളുടെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ആ സമയത്ത് ഇയാള്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. എൻ.ഐ.എ ഉദ്യോഗസ്ഥർ ഉടൻ കൊല്ലം പൊലീസ് ക്ലബിലെത്തും.
Trending
- കൊച്ചിയിൽ പാലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു, ജൂതവനിതകൾക്കെതിരെ കേസ്
- ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്
- ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റര്‍
- പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്
- മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീണു മരിച്ചു
- എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനികൾ തമ്മിലുള്ള വിഷയം; പാർട്ടി ചർച്ച ചെയ്യേണ്ടതില്ല; എം വി ഗോവിന്ദൻ
- കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വിസി
- പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ