Author: News Desk

ബെംഗളൂരു: ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ ബി.ജെ.പിക്കായിരിക്കുമെന്ന് സുമലത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. എന്നാൽ പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും സുമലത പറഞ്ഞു. നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത ലോക്സഭയിലേക്ക് വിജയിച്ചത്. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുമലത ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സുമലതയുടെ ബി.ജെ.പി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സൂചന നൽകിയിരുന്നു. മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിക്കാൻ സാധ്യതയുണ്ട്. സിനിമാ മേഖലയിൽ സജീവമായിരുന്ന സുമലത കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്‍റെ മരണശേഷമാണ്…

Read More

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. 2010ലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

Read More

ന്യൂഡൽഹി: 2022 ൽ 14.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി അദാനി എയർപോർട്ടുകൾ. ഇക്കാര്യത്തിൽ 100% നേട്ടം കൈവരിച്ചതായും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായും കമ്പനി അധികൃതർ അറിയിച്ചു. അദാനിയുടെ 7 വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും വർധിച്ചു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 58 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്‍റെ (എഎഎച്ച്എൽ) ആത്മാർത്ഥമായ സേവനവും യാത്രക്കാരുടെ സംതൃപ്തിയുമാണ് മികച്ച നേട്ടത്തിന് കാരണം. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 8.44 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ഇതിൽ 2.22 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 6.22 ദശലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 1.74 ദശലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഇവിടെയെത്തിയത്.

Read More

പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. ബസ് നിയന്ത്രണം വിട്ട് സമീപത്തെ പള്ളിയിലേക്ക് ഇടിച്ചുകയറി. പള്ളിയുടെ കമാനം ബസിന് മുകളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റു. കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻവശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. കോന്നി സ്വദേശിനിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തിൽ കമാനത്തിലെ കോൺക്രീറ്റ് കമ്പികൾ കുത്തിക്കയറിയിട്ടുണ്ട്. ഇവർക്ക് ​ഗുരുതരമായി മുറിവേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.

Read More

കാബൂൾ: അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും ജനാധിപത്യത്തിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. തിരഞ്ഞെടുപ്പില്ലാത്ത സർക്കാരുകളിൽ ഒന്നാണ് താലിബാൻ സർക്കാരെന്നും മുത്താഖി പറഞ്ഞു.  2021 ഓഗസ്റ്റ് 15 നാണ്, സ്ത്രീകൾക്ക് സമൂഹത്തിൽ സമത്വവും മാന്യമായ ഇടവും നൽകുമെന്ന് അവകാശപ്പെട്ട് താലിബാൻ രണ്ടാം തവണ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ തെരുവ് യുദ്ധം നടത്തിയാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്. സ്വയം ഭരണകൂടം എന്നവകാശപ്പെടുന്ന താലിബാൻ അതിനുശേഷം സ്ത്രീകൾക്കെതിരെ നിരവധി ഫത്‍വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, അഫ്ഗാനിസ്ഥാനിൽ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ താലിബാൻ നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ടു. പ്രതിഷേധക്കാർക്ക് നേരെ ലാത്തിയും ചാട്ടയും വീശിയ താലിബാൻ ക്രൂരമായ മർദ്ദനമാണ് അഴിച്ചുവിട്ടത്.

Read More

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ ആയിരം തവണ മാനനഷ്ടക്കേസ് നൽകുമെന്ന് വെല്ലുവിളിച്ച സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദൻ മാസ്റ്ററെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിൽ ഒളിച്ചു. 1000 തവണ വേണ്ട, മറിച്ച് ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാനാവുമോയെന്നും സുധാകരൻ വെല്ലുവിളിച്ചു. ഒരു തവണ സ്വപ്ന ആരോപണം ഉന്നയിച്ചപ്പോഴാണ് മാനനഷ്ടക്കേസ് നൽകാമെന്നെങ്കിലും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആയിരം തവണയെങ്കിലും സ്വപ്ന ആരോപണമുന്നയിച്ചിട്ടുണ്ട്. സ്വർണക്കടത്ത്, കറൻസി കടത്ത്, കുടുംബാംഗങ്ങളുടെ വൻ ബിസിനസ് ഇടപാടുകൾ തുടങ്ങി കേരളത്തെ ഞെട്ടിച്ച നിരവധി ആരോപണങ്ങൾ വിവിധ വേദികളിൽ ഉയർന്നിട്ടുണ്ട്. അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയിൽ ഭാരമുണ്ടെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.   ശനിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ മാനനഷ്ടക്കേസിനെക്കുറിച്ച് പരാമർശമില്ല. കൂടുതൽ പുതിയ കഥകൾ ഉണ്ടാകുമെന്നാണ് സെക്രട്ടേറിയറ്റ് പ്രവചിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന ഭയമാണ് മാനനഷ്ടക്കേസ്…

Read More

ബെർലിൻ(ജർമനി): ബെർലിനിലെ പൊതു നീന്തൽക്കുളങ്ങളിൽ ടോപ് ലെസായി നീന്താൻ സ്ത്രീകളെ അനുവദിക്കുമെന്ന് ബിബിസി റിപ്പോർട്ട്. സൂര്യ നമസ്കാരം ടോപ് ലെസായി ചെയ്തതിന് യുവതിയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നിയമത്തിൽ മാറ്റം വരുത്തിയത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും നീന്തൽക്കുളം ടോപ് ലെസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സെനറ്റിന്‍റെ ഓംബുഡ്സ് പേഴ്സന്‍റെ ഓഫീസിനെ സമീപിച്ചു. സ്ത്രീകളെ വിലക്കുന്നത് വിവേചനത്തിന്‍റെ ഭാഗമാണെന്ന് സമ്മതിച്ച ബെർലിൻ അധികൃതർ ബെർലിനിലെ നീന്തൽക്കുളത്തിൽ എല്ലാവർക്കും ടോപ് ലെസായി പോകാൻ അർഹതയുണ്ടെന്നും പറഞ്ഞു. ഈ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ്. നിയമങ്ങൾ എപ്പോൾ മുതൽ ബാധകമാകുമെന്ന് വ്യക്തമല്ലെങ്കിലും തുല്യ അവകാശങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ഓംബുഡ്സ് പേഴ്സൺ ഓഫീസ് മേധാവി ഡോറിസ് ലിബ്ഷർ പറഞ്ഞു.

Read More

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് . 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013 മെയ് ഒന്നിന് പാലക്കാട് 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. 2010 മുതൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലം, തീയതി, രേഖപ്പെടുത്തിയ ചൂട് എന്നിവ താഴെ. പുനലൂരിൽ 2010 മാർച്ച് 23ന് രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ്‍. കണ്ണൂരിൽ 2011 മാർച്ച് 19 ന് രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ്‍ താപനിലയാണ്. തൃശൂർ വെള്ളാനിക്കരയിൽ 2012 മാർച്ച് 26ന് 38.6 ഡിഗ്രി സെൽഷ്യസ്‍ താപനില രേഖപ്പെടുത്തി. പാലക്കാട് 2013 മേയ് 1ന് രേഖപ്പെടുത്തിയത് 40.4 ഡിഗ്രി സെൽഷ്യസ്‍ താപനിലയാണ്. പാലക്കാട് 2014 ഏപ്രിൽ 6 ന് 40.2 ഡിഗ്രി സെൽഷ്യസ്‍ രേഖപ്പെടുത്തി.…

Read More

ധാക്ക: തന്നെ വളഞ്ഞ ആരാധകരെ തല്ലി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തൊപ്പി ഉപയോഗിച്ചാണ് തന്നെ ശല്ല്യം ചെയ്ത ആരാധകരെ ഷാക്കിബ് നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിന് ശേഷമായിരുന്നു സംഭവം. ചത്തോഗ്രമിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരം അവസാനിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഷാക്കിബ് ചില പരസ്യ ആവശ്യങ്ങൾക്കായി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവിടെ വച്ചാണ് താരത്തിന് ചുറ്റും ആരാധകർ എത്തിയത്. കാറിൽ കയറാൻ പോയപ്പോൾ ആരാധകൻ താരത്തിന്റെ തലയിൽ നിന്ന് തൊപ്പിയെടുത്തതാണ് പ്രശ്നത്തിന് തുടക്കം കുറിച്ചതെന്ന് ഒരു ബംഗ്ലാദേശ് ചാനൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് തൊപ്പി തിരിച്ചു വാങ്ങിയ താരം ആരാധകർക്കെതിരെ തിരിഞ്ഞു. വീഡിയോയിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ആരാധകരെ അടിക്കുന്നത് വ്യക്തമായി കാണാം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

Read More

ദോഹ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. അംഗീകൃത ഇ-പേയ്മെന്‍റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കറൻസി നേരിട്ട് നൽകാനോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ഇലക്ട്രോണിക് പേയ്മെന്‍റുകൾ നടത്താനോ അവകാശമുണ്ട്. അധിക ഫീസ് ഈടാക്കിയാൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ക്യുആർ കോഡ്, ഡിജിറ്റൽ വാലറ്റ്, ബാങ്ക് കാർഡ് മുതലായ രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്‍റ് സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read More