- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിലാണ് റാലി നടത്തിയത്. സഹോദരൻ എതിർ പാളയത്തിലേക്ക് പോയത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായി. ദസറ റാലിയിൽ ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. പിളർപ്പിന് ശേഷം, ഇരുപക്ഷവും ദസറ റാലിയെ ശക്തിപ്രകടനമായിട്ടാണ് കണക്കാക്കിയത്. “ശിവസേനയ്ക്ക് എന്ത് സംഭവിക്കും എന്നായിരുന്നു നേരത്തെയുള്ള ചോദ്യം. എന്നാൽ ഇവിടെയുള്ള ആൾക്കൂട്ടത്തെ കാണുമ്പോൾ ഉയരുന്ന ചോദ്യം വഞ്ചകർക്ക് എന്ത് സംഭവിക്കും എന്നതാണ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാൽ ഇത്തവണ വ്യത്യസ്തനായ രാവണനാണ്,” ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ലക്ഷ്യമിട്ട് താക്കറെ പറഞ്ഞു. ശിവസേനയെ ബിജെപി വഞ്ചിച്ചതിനാലാണ് സഖ്യം തകർന്നതെന്ന് ഉദ്ധവ് പറഞ്ഞു.…
ന്യൂഡല്‍ഹി: ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം. രണ്ട് വർഷത്തിനിടയിൽ ഒപെക് രാജ്യങ്ങൾ ഒരു ദിവസം ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ച ഏറ്റവും ഉയർന്ന അളവ് ആണിത്. എന്നാൽ ആഗോളതലത്തിൽ, ക്രൂഡ് ഓയിലിന്‍റെ ലഭ്യതയിൽ ഇത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയേക്കില്ല. പല അംഗരാജ്യങ്ങളും ഇതിനകം തന്നെ ഉത്പാദനം കുറച്ചിട്ടുണ്ട്. അതിനാലാണ് അസംസ്കൃത എണ്ണയുടെ ലഭ്യതയിൽ വലിയ മാറ്റമുണ്ടാകാത്തത്. അതേസമയം, ലണ്ടൻ വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 91.35 ഡോളറായി കുറഞ്ഞു. ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഈ വർഷം ആദ്യം സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ…
ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നിസ്സഹായരും ദരിദ്രരുമായ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ലോകബാങ്ക് അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾ പിന്തുടരണമെന്നും ലോകബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപാസ് പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാജ്യങ്ങൾ കൈവരിച്ച പുരോഗതി കൊവിഡ് കാലത്ത് അപ്രത്യക്ഷമായെന്ന് ഡേവിഡ് മൽപാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരു ബില്യൺ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ദരിദ്ര രാജ്യങ്ങൾ അവരുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്. സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാൾ, ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേർക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണ്. ആഗോളതലത്തിൽ സാമ്പത്തിക അസമത്വം ഇക്കാലത്ത് കൂടുതൽ വളർന്നു. ഇന്ത്യയിലെ 85 ശതമാനം ഗ്രാമീണരും 69 ശതമാനം നഗരവാസികളും കൊവിഡ് കാലത്ത് ഡിജിറ്റൽ പണമിടപാടിലൂടെ സഹായം സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ സബ്സിഡികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിസ്സഹായരായ…
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലെത്തി. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. രഥയാത്രയിലും അദ്ദേഹം പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്ന വീഡിയോ മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്ര ദർശനത്തിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാലം മാറിയതോടെ കുളു ഉൾപ്പെടെ ഹിമാചൽ പ്രദേശ് മുഴുവനും മാറിയെന്നും എന്നാൽ ജനങ്ങൾ അവരുടെ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തിയതിൽ സന്തോഷവാനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വർഷങ്ങളായി നമ്മെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്കാരമാണ് നമ്മുടെ യഥാർത്ഥ പൈതൃകമെന്നും നമ്മൾ ലോകത്ത് എവിടെ ജീവിച്ചാലും ഈ തിരിച്ചറിവ് നമുക്ക് പൈതൃകത്തെ ഓർമപ്പെടുത്തുമെന്നും മോദി പറഞ്ഞു.
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്ക് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് നിതീഷിന് മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പർക്ക പരിപാടിയിൽ ബീഹാറിൽ 3,500 കിലോമീറ്റർ പദയാത്ര നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജെഡിയു അധ്യക്ഷൻ ലലൻ സിംഗ് തനിക്കെതിരെ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ജൻ സൂരജ് പദയാത്രയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ലലൻ സിംഗ് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് കിഷോർ വെറും ബ്രോക്കറും തട്ടിപ്പുകാരനുമാണെന്ന് ലലൻ സിംഗ് ആരോപിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് നിതീഷും താനുമാണെന്നും ഇപ്പോൾ നിതീഷ് തന്നെ പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
തിരുവനന്തപുരം: വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി വീണ്ടും വന്നിട്ടുണ്ടെന്ന് എം എ ബേബി വിമർശിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഇവരുടെ മനസ്സിൽ മതവിദ്വേഷമല്ലാതെ മറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും ഇന്ത്യയിൽ മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനവും മൂലം രാജ്യത്തിന്‍റെ തനിമ നഷ്ടപ്പെടുകയാണെന്നുമുള്ള മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെയാണ് എം എ ബേബി രംഗത്തെത്തിയത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് 15 ശതമാനത്തിൽ താഴെയെ വരൂ. അവരുടെ വളർച്ച എത്രമാത്രം അസമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലും, 85 ശതമാനത്തെ വെല്ലുവിളിക്കാൻ അത് പര്യാപ്തമല്ലെന്ന് എല്ലാ ജനസംഖ്യാ വിദഗ്ദരും സമ്മതിക്കുന്നു. 500 വർഷത്തെ കൊളോണിയൽ ഭരണത്തിന് ശേഷം നടന്ന എല്ലാ മതപരിവർത്തനങ്ങളും കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ…
ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പേര് മാറ്റിയതിനെ പരിഹസിച്ച് ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ഭാരത് രാഷ്ട്ര സമിതിയുടെ പ്രഖ്യാപനം പന്നിക്ക് ലിപ്സ്റ്റിക് ഇട്ടത് പോലെ എന്നാണ് പരിഹാസം. “ടിആർഎസിൽ നിന്ന് ബിആർഎസിലേക്കുള്ള മാറ്റം പന്നിയെ ലിപ്സ്റ്റിക് അണിയിക്കുന്നത് പോലെയാണ്. ഇനി കളി മാറുമെന്നാണ് കെസിആറിന്റെ മകൻ പറയുന്നത്. അച്ഛന് പേര് മാറ്റാൻ പറ്റുമായിരിക്കും. പക്ഷേ, യഥാർത്ഥത്തിൽ വിധി നിർണയിക്കേണ്ടത് ജനങ്ങളാണ്.” ബണ്ടി സഞ്ജയ് കുമാർ ട്വീറ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ പുതിയ പേര് ഭാരത് രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവനും പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും…
ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 58 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 29 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന മാത്യു വെയ്ഡ് ആണ് ഓസ്ട്രേലിയയെ വിജയവര കടത്തിയത്. അവസാന മൂന്ന് ഓവറിൽ 19 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. അൽസാരി ജോസഫ് എറിഞ്ഞ 18-ാം ഓവറിൽ ആരോൺ ഫിഞ്ച് (53 പന്തിൽ 58) പുറത്തായതോടെ ഓസ്ട്രേലിയക്ക് നാല് റൺസ് മാത്രമേ നേടാനായുള്ളൂ. ഒഡീൻ സ്മിത്ത് എറിഞ്ഞ 19-ാം ഓവറിൽ പാറ്റ് കമ്മിൻസും പുറത്തായി. ആ ഓവറിൽ വെറും നാല് റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. ഇതോടെ അവസാന ഓവറിൽ 11 റൺസായിരുന്നു ലക്ഷ്യം.
2022-23 ഐ.എസ്.എല്‍ സീസണിനുള്ള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികൾ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ആരാധകര്‍ വീണ്ടും ഗാലറിയിലേക്ക് എത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുലിനും സഹലിനും പുറമെ ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിപിൻ മോഹനൻ എന്നിവരാണ് ടീമിലെ മറ്റ് മലയാളികൾ. ഒക്ടോബർ ഏഴിന് വൈകീട്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുറത്ത് നിലപാട് പറയുമ്പോൾ നേതാക്കൾ ഒരേ സ്വരത്തിൽ ആയിരിക്കണമെന്ന് തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അണികൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്ത എം കെ മുനീർ പിന്നീട് നിലപാട് തിരുത്തിയെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്‍റെ പരാമർശത്തോടെയാണ് ലീഗ് അണികൾ തമ്മിലുള്ള പോരിന് തുടക്കമായത്. കേന്ദ്രത്തിന്‍റെ നടപടി തെറ്റാണെന്നും ഏകപക്ഷീയമാണെന്നും സലാം പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണച്ചടങ്ങിൽ മുനീറിനെ വേദിയിലിരുത്തി അദ്ദേഹം നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ തമ്മിലുള്ള വാക്പോര് പാർട്ടിക്ക് പൊതുജന മധ്യത്തിൽ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പ്രസിഡന്‍റിന്‍റെ ഇടപെടൽ. പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കൾ സ്വീകരിക്കരുതെന്നും സംസ്ഥാന കൗൺസിൽ…
