- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
Author: News Desk
കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കൊയ്തെടുത്ത നെല്ല് ചുമക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി. നെടുമുടിയിലെ പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച പ്രവർത്തകനോട് ജോലിക്ക് വരേണ്ടെന്ന് പറയുന്ന ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായി. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കുട്ടനാട്ടിലെ നെടുമുടിയിലാണ് സ്വീകരണം. കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് നടക്കുകയാണ്. റാണി കായലിൽ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോട് സി.പി.എം ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലിയുണ്ടാവില്ലെന്നാണ് ഭീഷണി. സിഐടിയുവിന്‍റെ യൂണിഫോം ധരിച്ചാണ് പലരും നെല്ല് ചുമക്കുന്നത്. എന്നാൽ ഇവരിൽ പകുതി ആളുകളും സിഐടിയു-സിപിഎം അംഗങ്ങളല്ല. ചുമട്ടുതൊഴിലാളികളിൽ ഭൂരിഭാഗവും ഏതെങ്കിലും രാഷ്ട്രീയ…
തിരുവനന്തപുരം: തനിയ്ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ ആരോപണം തള്ളി വിജേഷ് പിള്ള. സ്വപ്നയെ ഒറ്റയ്ക്കാണ് കണ്ടതെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജേഷ് പിള്ള പറഞ്ഞു. ബംഗളൂരുവിലെ ഹോട്ടലിലും താമസിച്ചത് തനിച്ചായിരുന്നു. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്‍റെ സാന്നിധ്യം. ബംഗളൂരു പൊലീസ് നടപടികളുമായി സഹകരിക്കും. കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും സ്വപ്ന പുറത്തുവിടണമെന്നും വിജേഷ് പിള്ള പറഞ്ഞു. അതേസമയം, തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് അറിയിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്വപ്ന വിജേഷ് പിള്ളയെ കണ്ട ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജേഷ് പിള്ളയെ വിളിപ്പിച്ചിട്ടുണ്ടെന്നും ബെംഗളൂരുവിലെ കെ ആർ പുര പൊലീസ് അറിയിച്ചു.
ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്. പനി, ചുമ എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങളെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ.സംഘമിത്ര പതി വ്യക്തമാക്കി. ഇൻഫ്ലുവൻസ എ വൈറസിന്‍റെ വകഭേദങ്ങളാണ് എച്ച്1എൻ1, എച്ച്3എൻ2 എന്നിവ. സാധാരണയായി കണ്ടുവരുന്ന പനി വൈറസാണിതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രാജ്യത്ത് എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. കർണാടകയിലെ ഹസനിൽ മരിച്ച 82 കാരനായ ഹിരെ ഗൗഡയാണ് ഇന്ത്യയിൽ എച്ച്3എൻ2 ബാധിച്ച് മരിച്ച ആദ്യത്തെയാളെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് മരിക്കുകയും ചെയ്തു. അദ്ദേഹത്തിനു പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടായിരുന്നുവെന്ന് പറയുന്നു. രാജ്യത്ത് ഇപ്പോൾ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കൂടുതലും എച്ച്3എൻ2 ആണ്. ഹോങ്കോങ്…
കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. “ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ തകർക്കാമെന്ന് ഗവേഷണം നടത്തുന്ന ചില ആളുകളുണ്ട്. എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും കൂടെ കൊണ്ടുപോകണ്ടേ. കുറച്ചുപേർ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാണ്. മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പോകൂ,” അദ്ദേഹം പറഞ്ഞു. ജാഥയ്ക്കിടെ തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ എംവി ഗോവിന്ദൻ ശാസിച്ചത് നേരത്തെ വിവാദമായിരുന്നു.
ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസ്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നതിനാലാണ് രാജ്യത്തിന് ഈ വർഷത്തെ ഓസ്കാർ ശ്രദ്ധേയമായത്. ഇതേ ഗാനം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയിരുന്നു. ഓസ്കാർ അവാർഡിന് പരിഗണിക്കപ്പെട്ടതിനുപുറമെ, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഓസ്കാർ വേദിയിലും അവതരിപ്പിക്കും. രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നാണ് ഗാനം അവതരിപ്പിക്കുന്നത്. ഓസ്കാർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ രാം ചരണും ജൂനിയർ എൻടിആറും ഈ ഗാനത്തിന് നൃത്തം ചെയ്യാൻ വേദിയിൽ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. അതേസമയം ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ അമേരിക്കൻ നർത്തകിയും നടിയുമായ ലോറൻ ഗോട്‌ലീബാണ് ഓസ്കാർ വേദിയിൽ ഈ ഗാനത്തിന്…
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ ഉച്ചയ്ക്ക് രണ്ടിന് ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്‍റ് മണ്ഡലം ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ദർശനം നടത്തിയ ശേഷം റോഡ് മാർഗം കൊച്ചിയിലേക്ക് മടങ്ങും.
വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളത്തെ ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: വായുവിന്‍റെ ഗുണനിലവാരത്തിനനുസരിച്ച് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ വ്യത്യാസപ്പെടുന്ന രീതി നിരീക്ഷിക്കാൻ എറണാകുളത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താനും അത് തടയാനും ഇത് സഹായിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമൂലം രോഗം മൂർച്ഛിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാനാകും. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള നിരീക്ഷണ സംവിധാനം ശക്തമാകും. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകാരോഗ്യ പദ്ധതിക്ക് കീഴിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്നും മന്തി പറഞ്ഞു. അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് തീരുമാനിച്ച ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് സർവേ നടത്തും. പുക ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്ക അകറ്റാൻ…
തിയേറ്ററുകളിലും ഒടിടിയിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ‘നൻപകൽ നേരത്ത് മയക്കം’. ഇപ്പോഴിതാ ചിത്രം ന്യൂയോർക്ക് ടൈംസിൻ്റെ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്. ഫ്രഞ്ച് ചിത്രമായ ജുംബോ, എ ഹ്യൂമൻ പൊസിഷൻ, ഡൊമസ്റ്റിക്, ദി ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. നാടക ട്രൂപ്പ് ഉടമയായ ജെയിംസ്, തമിഴ് ഗ്രാമവാസിയായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 23 നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിന് പിന്നാലെ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയിലൂടെ, മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്.
ഓസ്റ്റൻ: അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റാഡലിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ പരമ്പരയിൽ ഗെയിം ഓഫ് ത്രോൺസിൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡനും അഭിനയിക്കുന്നുണ്ട്. 6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകൾ ഏപ്രിൽ 28 ന് പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കും. മെയ് 26 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതം റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘സിറ്റഡൽ’ ലഭ്യമാകും. ഇപ്പോൾ സിറ്റഡലിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ കമന്‍റ് വൈറലാകുകയാണ്. സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആമസോൺ സ്റ്റുഡിയോ മേധാവി ജെന്നിഫർ സാൽക്കെയുമായി നടത്തിയ സംഭാഷണത്തിലാണ് പ്രിയങ്ക ചോപ്ര തന്‍റെ പ്രതിഫലത്തെക്കുറിച്ച്…
ബെംഗ്ലൂരു: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക്. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയുടെ ഉത്തരവാദിത്തം മാത്രമാണ് കമ്പനിക്കുള്ളത്. എല്ലാ ദിവസവും വരുന്ന മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്കിൻ്റെയും സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട പറഞ്ഞു. 2021 സെപ്റ്റംബർ ആറിനാണ് സോൻട ഇൻഫ്രാടെക് കൊച്ചി കോർപ്പറേഷനുമായി കരാർ ഒപ്പിട്ടത്. 2022 ജനുവരി 21 നാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോർപ്പറേഷൻ അയച്ചതായി പറയപ്പെടുന്ന കത്തുകൾ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിഞ്ഞതെന്നും സോൻട ഇൻഫ്രാടെക് പറഞ്ഞു. മീഥെയ്ൻ പുറന്തള്ളലും ചൂടുമാണ് തീപിടിത്തത്തിന് കാരണം. നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സോൻട ഇൻഫ്രാടെക് അധികൃതർ കൂട്ടിച്ചേർത്തു.
