Author: News Desk

ലംബോർഗിനി ഉറൂസ് എസ്‍യുവിക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം ഫഹദ് വാങ്ങിയത്. കൺട്രിമാൻ, മിനി നിരയിലെ സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍.യു.വിയാണ്. മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് നാലു ഡോർ പതിപ്പായ വാഹനം. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്.

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിന് അഞ്ച് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ഇന്ത്യൻ കോഫി ഹൗസ്, ഹോട്ടൽ ആര്യസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹോട്ടലുകളിലെ അടുക്കളകൾ വൃത്തിഹീനമായ രീതിയിലാണെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Read More

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സ്വാതന്ത്ര്യമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. അവരെ റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരേയും അപമാനിക്കുന്നതിന് സമമാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് പാർട്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് ഒരു പ്രസിഡന്‍റിനെ ലഭിച്ചാലും സോണിയാ ഗാന്ധി അവരെ റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന് ബിജെപി വിമർശിച്ചിരുന്നു. സോണിയാ ഗാന്ധി പറയുന്നതേ കോൺഗ്രസ് അധ്യക്ഷൻ ചെയ്യൂ എന്ന വിമർശനത്തിനെതിരെ മല്ലികാർജുൻ ഖാർഗെയും ആഞ്ഞടിച്ചു. താൻ സോണിയയുടെ റിമോട്ട് കണ്‍ട്രോള്‍ അല്ലെന്നും പാർട്ടിയിൽ കൂട്ടായ ചർച്ചകളിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും…

Read More

കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ’ ഒക്ടോബർ 28ന് പ്രദർശനത്തിനെത്തും. കാർത്തി ആലപിച്ച ചിത്രത്തിലെ ഒരു ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന് ജി.വി പ്രകാശ് കുമാർ അറിയിച്ചു. ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്.   റൂബൻ എഡിറ്റിങ്ങും ജോർജ് സി വില്യംസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരെ ആകാംക്ഷ നിറയ്ക്കുന്ന ഒരു ടീസർ ‘സർദാർ’ ടീം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ ആറ് ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. ലക്ഷ്മൺ കുമാറാണ് ‘സർദാർ’ നിർമ്മിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.  പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം…

Read More

ന്യൂഡല്‍ഹി: വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിച്ചു. നാല് മാസത്തോളമായി നിയമനം വൈകിപ്പിച്ച ശേഷം കമ്പനികൾ നേരത്തെ നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസ്, പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിർത്തുകയാണെന്നും ചെലവ് ചുരുക്കലിന്‍റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പണപ്പെരുപ്പത്തെത്തുടർന്ന് നിരക്ക് വർദ്ധന മൂലം ആഗോള മാന്ദ്യത്തിന്റെ സാധ്യത കണക്കിലെടുത്താണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബിൾ വേതനം നീട്ടിവെച്ചു. അതേസമയം, ഇൻഫോസിസ് ഇത് 70 ശതമാനമായി കുറച്ചു.

Read More

കൊച്ചി: സംസ്ഥാനത്തെ മിക്ക ടൂറിസ്റ്റ് ബസുകളും ചട്ടലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 63 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ഫോക്കസ് 3 ൽ 87,000 രൂപയാണ് പിഴയായി ഈടാക്കിയത്. അനധികൃത രൂപമാറ്റം, സ്പീഡ് ഗവർണറുകളിലെ കൃത്രിമത്വം, അനധികൃത ഹോണുകൾ, ലൈറ്റുകൾ, മ്യൂസിക് സംവിധാനങ്ങൾ എന്നിവയുടെ അനധികൃത ഇൻസ്റ്റാളേഷൻ തുടങ്ങിയ ക്രമക്കേടുകൾ മിക്ക ബസുകളിലും കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി, തിരുവനന്തപുരം മ്യൂസിയം ജംഗ്ഷൻ, ഇടുക്കി തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പരിശോധന നടത്തിയ വാഹനങ്ങളിൽ ഭൂരിഭാഗവും അനധികൃതമായി ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചവയാണ്. ആദ്യമായി നിയമം ലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്ക് പിഴയടച്ചാൽ മതിയാകും. വരും ദിവസങ്ങളിലും പരിശോധന തുടരും. രാത്രി പരിശോധനയും കർശനമാക്കും. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം 134 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

Read More

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി പി രാജീവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഫിൻലൻഡിലും നോർവേയിലും പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ ലണ്ടനിലെത്തി. ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ. ഇന്ന് ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്‍റെ ശവകുടീരത്തിലും മുഖ്യമന്ത്രി പ്രണാമം അർപ്പിക്കും. ലോക കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് നാളെ രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്‍റ് ജെയിംസ് കോർട്ട് ഹോട്ടലിൽ (താജ്) നടക്കും. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ സമ്മേളനം സമാപിക്കും. ലോക കേരള സഭയുടെ പ്രസീഡിയം അംഗമായിരുന്ന ടി ഹരിദാസിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഗ്ലോബൽ ടാലന്‍റ് അവാർഡ് സമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും. ലണ്ടനിലെ ഹെൽട്ടം ടൂഡോ പാർക്കിൽ നാളെ വൈകുന്നേരം നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി…

Read More

കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം. തൊപ്പി ധരിച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.തുടർന്ന് പ്രിൻസിപ്പാളിനെ വിദ്യാർത്ഥി മർദ്ദിച്ചു. ഇവരെ തടയാനെത്തിയ മറ്റ് അധ്യാപകരെയും വിദ്യാർത്ഥി ഭീഷണിപ്പെടുത്തി. പ്രിൻസിപ്പാളിന്‍റെ മുഖത്തും കണ്ണിലും ഗുരുതരമായി പരിക്കേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിൻസിപ്പാൾ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

Read More

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 350 കോടി രൂപയുടെ ഹെറോയിൻ മയക്കുമരുന്നുമായി ഒരു പാക് ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയോടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. കടലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബോട്ടിനെ കോസ്റ്റ് ഗാർഡും എടിഎസും ചേർന്ന് കപ്പലുകളിൽ എത്തി വളഞ്ഞു. കച്ച് തുറമുഖത്ത് എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് 50 കിലോ ഹെറോയിൻ കണ്ടെടുത്തത്. ബോട്ടിൽ അഞ്ച് ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും നടത്തുന്ന ആറാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. സെപ്റ്റംബർ 14നും ഗുജറാത്ത് തീരത്ത് മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടിയിരുന്നു.

Read More

കോവിഡ് മഹാമാരി മൂലം തകർന്ന ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സൗജന്യ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ഹോങ്കോങ്ങ്. വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരുന്നതിന് ഹോങ്കോങ്ങ് 500000 സൗജന്യ വിമാന ടിക്കറ്റുകൾ നൽകും.  ചൈനയുടെ ‘സീറോ-കോവിഡ്’ നയങ്ങൾ പിന്തുടർന്നതിനാൽ ഹോങ്കോങ്ങിൽ വളരെ കഠിനമായ ക്വാറന്‍റൈൻ നിയമങ്ങളാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. ഇത് വിനോദസഞ്ചാരികളെ ഹോങ്കോങ്ങിൽ നിന്ന് അകറ്റി നിർത്തി. എന്നാൽ ഇനി മുതൽ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യാൻ ക്വാറന്‍റൈൻ ആവശ്യമില്ല. 

Read More