Author: News Desk

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്തയുടെ നടപടി വിവാദമായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസാണിത്. കേസിന്‍റെ പേരിൽ ലോകായുക്തയുടെ ചിറകുകൾ ഇളക്കാൻ പോലും സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലാണ് കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിരീക്ഷണത്തെ തുടർന്നാണ് ഹർജിക്കാരനായ ആർ.എസ് ശശികുമാർ ലോകായുക്തയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് 25 ലക്ഷം രൂപയും അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രന്‍റെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ്…

Read More

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനയായാണ് ഇന്ധന സെസ് പിരിക്കുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് ബുധനാഴ്ചത്തെ വില. ശനിയാഴ്ച ഇത് 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്. നിലവിൽ ഒരു ലിറ്ററിന് ഇന്ധനം നിറയ്ക്കുന്നതിന് ഒരു രൂപയാണ് കിഫ്ബി ഈടാക്കുന്നത്. ഇതിനുപുറമെ സെസും ഉണ്ട്. ലിറ്ററിന് 25 പൈസയാണ് സെസ്. ഇതുകൂടാതെയാണ് രണ്ട് രൂപയുടെ സാമൂഹിക സെസും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം 750 കോടി രൂപയാണ് ഇന്ധന സെസ് വഴി സർക്കാർ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

Read More

റിയാദ്: വൈറസ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്‍റെ സാന്നിധ്യമാണ് നിരോധനത്തിന് കാരണമായത്. സാമ്പിൾ പരിശോധനയിൽ വൈറസിന്റെ സാന്നിധ്യങ്ങൾ കാണിച്ചു. ടെസ്റ്റ് റിപ്പോർട്ടിനെത്തുടർന്ന്, കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈറസിന്‍റെ അഭാവം ഉറപ്പാക്കുന്നതിനും ഇന്ത്യ മതിയായ ഗ്യാരണ്ടി നൽകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് അറിയിപ്പ്.

Read More

കോഴിക്കോട്: ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള കരാർ സോണ്ട ഇൻഫ്രാടെക്കിന് നീട്ടി നൽകും. കരാർ ഉപാധികളോടെയായിരിക്കും. അന്തിമ തീരുമാനം നാളെയുണ്ടാകും. 30 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറ് വർഷമായി താൻ ജയിലിലാണെന്നും ഈ കേസിലെ ഏക വിചാരണത്തടവുകാരൻ താനാണെന്നും ഹർജിയിൽ പറയുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ അവസാന ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ അനിശ്ചിതമായി നീളുകയാണെന്നും എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്ക് വേണ്ടി ഹർജി നൽകിയത്.

Read More

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച കേരളത്തിലെത്തും. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയുടെ കൂടെ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഉണ്ടാകും. പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ശീതളപാനീയ ബ്രാൻഡായ പെപ്സിക്ക് പുതിയ ലോഗോ. പെപ്സി കോയുടെ 125-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ലോഗോ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. പെപ്സികോയുടെ ലോഗോ 2024 ൽ ആഗോളതലത്തിൽ അവതരിപ്പിക്കും. നിലവിലെ ലോഗോ 2008 ലാണ് പെപ്സി അവതരിപ്പിച്ചത്. ചുവപ്പ്, വെള്ള, നീല വരകളുള്ള വൃത്തത്തിന്‍റെ നടുവിലാണ് പുതിയ ലോഗോയിൽ പെപ്സി എന്ന് എഴുതിയിരിക്കുന്നത്. നിലവിലുള്ള ലോഗോയിൽ ഇളം നിറങ്ങളിലാണ് സർക്കിൾ വരുന്നത്. അതിന് അരികിലായി പെപ്‌സി എഴുതിയിരിക്കുന്നത് ചെറിയ ഫോണ്ട് ഉപയോഗിച്ചാണ്.

Read More

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് നിതീഷ് വ്യക്തമാക്കി. കഴിഞ്ഞ 17 വർഷമായി ബീഹാർ സർക്കാരിനെ നയിക്കുന്നതിനിടയിൽ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. കോടതി ഉത്തരവുകളെക്കുറിച്ച് താനൊരിക്കലും പ്രതികരിച്ചിട്ടില്ല. ഇനി ഉണ്ടാകില്ലെന്നും നിതീഷ് പറഞ്ഞു. അതേസമയം, രാഹുലിനെ പാർലമെന്‍റിലും ബിഹാർ നിയമസഭയിലും അയോഗ്യനാക്കിയതിനെ എതിർത്ത ജനതാദൾ (യു) അംഗങ്ങളെ നിതീഷ് ന്യായീകരിച്ചു. സഭയിൽ സഖ്യകക്ഷികൾക്ക് അനുകൂലമായി സംസാരിക്കുന്നത് സ്വാഭാവികമാണെന്നും നിതീഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ മഹാസഖ്യം ബീഹാർ നിയമസഭാ വളപ്പിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും ജെഡിയു അംഗങ്ങൾ പങ്കെടുത്തിരുന്നു.

Read More

കോട്ടയം: മുണ്ടക്കയം കാപ്പിലമുടിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. 12-ാം വാർഡിലെ സുനിൽ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read More

ന്യൂഡൽഹി: അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ പിഴ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ശരിവച്ചു. ആൻഡ്രോയിഡ് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപയായിരുന്നു ഗൂഗിളിന് പിഴ ചുമത്തിയത്. 30 ദിവസത്തിനകം പിഴയടയ്ക്കാൻ ട്രൈബ്യൂണലിന്‍റെ രണ്ടംഗ ബെഞ്ച് ഗൂഗിളിന് നിർദേശം നൽകി. വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഗൂഗിൾ ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്തതായായിരുന്നു സിസിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പിഴ ചുമത്തിയത്. പിന്നീട് ഗൂഗിൾ ട്രൈബ്യൂണലിൽ ഹർജി നൽകിയെങ്കിലും ഇത് നിരസിക്കപ്പെട്ടു. ഗൂഗിളിന്‍റെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആൻ ഡ്രോയിഡ് ഫോണുകളിൽ ഗൂഗിളിന്‍റെ ആപ്ലിക്കേഷനുകൾ ഇൻ-ബിൽട്ടായി നൽകുന്നതായിരുന്നു നടപടിക്ക് കാരണമായത്. നീക്കംചെയ്യാൻ കഴിയാത്ത വിധത്തിൽ ഡിഫോൾട്ട് ആയാണ് ഗൂഗിൾ തങ്ങളുടെ ആപ്പുകൾ ഫോണുകളിൽ ഉൾപ്പെടുത്തുന്നത്. ഇത് വിപണിയിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുവെന്നാണ് സിസിഐ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, യൂറോപ്യൻ യൂണിയനിലും സമാനമായ വിധിയുണ്ടായിരുന്നു.

Read More