Author: News Desk

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഇന്ന് നടക്കുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ കണക്കിലെടുത്താണ് തീരുമാനം. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധം നടക്കും. മദപ്പാട് ഉള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ സ്ഥാപിക്കാനും കോടതി നിർദേശിച്ചിരുന്നു. ദൗത്യ സംഘവും കുങ്കി ആനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റണമെന്ന് വിദഗ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.  അരിക്കൊമ്പൻ്റെ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് ആരംഭിക്കും. 2 വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരു അമിക്കസ് ക്യൂറിയും ആനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള 2 പേരും അടങ്ങുന്നതാണ് സമിതി. അടുത്ത മാസം 5ന് കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.

Read More

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകിട്ട് 3.15ഓടെ കോട്ടയത്തെത്തും. വൈകിട്ട് അഞ്ചിന് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ ഖാർഗെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലധികം പ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള പരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ഖാർഗെയുടെ ആദ്യ കേരള സന്ദർശനമാണിത്. വൈക്കത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരിയിൽ നിന്ന് ഖാർഗെ കർണാടകയിലേക്ക് പോകും.

Read More

വത്തിക്കാന്‍: ഫ്രാൻസിസ് മാർപ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാർപ്പാപ്പക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2021 ജൂലൈയിൽ 10 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മാർപ്പാപ്പ വൈദ്യസഹായം തേടുന്നത്. വിശുദ്ധ വാരത്തിന് മുന്നോടിയായി മാർപ്പാപ്പയുടെ ആരോഗ്യനിലയിലെ ബുദ്ധിമുട്ട് വിശ്വാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഓശാന ഞായറാഴ്ച ആരംഭിക്കുന്ന വിശുദ്ധ വാരത്തിലെ മാർപ്പാപ്പയുടെ സാന്നിധ്യത്തെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു. കാലിലെ ലിഗമെന്‍റിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വീൽചെയറിന്‍റെ സഹായത്തോടെയാണ് മാർപ്പാപ്പ സഞ്ചരിക്കുന്നത്.

Read More

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ സി.ബി.ഐ സമ്മർദ്ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ ബി.ജെ.പി അനാവശ്യ ബഹളങ്ങളോ പ്രതിഷേധങ്ങളോ നടത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുടുക്കാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് ശേഷം ജനപ്രതിനിധിയെന്ന സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധിയെന്നും അമിത് ഷാ പറഞ്ഞു. ഇതിനെക്കുറിച്ച് ഇത്രയധികം ബഹളവും പ്രതിഷേധവും സൃഷ്ടിക്കാൻ ഒന്നുമില്ല. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിന് പകരം കീഴ്ക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി മേൽക്കോടതികളെ സമീപിക്കണമായിരുന്നു. ലോക്സഭാ അംഗത്വം നഷ്ടപ്പെട്ടതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കുന്നതിന് അദ്ദേഹം ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. അതെന്തൊരു ധാർഷ്ട്യമാണ്. അദ്ദേഹത്തിന് എം.പിയായി തുടരണം, പക്ഷേ…

Read More

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വിജയമായെന്നും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ കഴിഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. ജാഥയിലുടനീളം എല്ലാ ജില്ലകളിലും വൻ ജനപങ്കാളിത്തമുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. വിവാദങ്ങളും പ്രാദേശിക പ്രശ്നങ്ങളും ജാഥയെ ബാധിച്ചിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അവലോകനം ചെയ്തു. യാത്ര വിലയിരുത്താൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗങ്ങളും ചേരും.

Read More

തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിച്ച് സർക്കാർ. ഡിജിറ്റൽ വി.സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി.ഇ.ടിയിലെ പ്രൊഫസർ അബ്ദുൾ നസീർ എന്നിവരാണ് സർക്കാർ സമർപ്പിച്ച പട്ടികയിലുള്ളത്. അടുത്ത ദിവസം സിസ തോമസ് വിരമിക്കാനിരിക്കെയാണ് ഈ നീക്കം. കെ.ടി.യുവിന്‍റെ താൽക്കാലിക വി.സി നിയമനത്തിൽ സർക്കാരിന് വഴങ്ങിയ ഗവർണർ താൽപ്പര്യമുള്ളവരുടെ പേരുകൾ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കെ.ടി.യു വി.സി നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. ഡിജിറ്റൽ വി.സി സജി ഗോപിനാഥ് ഉൾപ്പടെ സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിന് ചുമതല നൽകിയത്. സിസയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവൻ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

Read More

ജയ്‌പുർ: 71 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ജയ്പൂർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് യുവാക്കളെ രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിട്ടു. സർവാർ അസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവരെയാണ് രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിട്ടത്. കീഴ്ക്കോടതിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസ് അന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിനെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. യുവാവിനെ മനപ്പൂർവ്വം കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾക്ക് വേണ്ടി അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ കോടതിയെ സമീപിച്ചിരുന്നു. 2008 മെയ് 13ന് ജയ്പൂരിൽ ഒന്നിനു പിറകെ ഒന്നായി ഏഴ് സ്ഫോടനങ്ങൾ നടന്നു. ഇതിനുപുറമെ രാമചന്ദ്ര ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ബോംബും നിർവീര്യമാക്കി. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെന്ന്…

Read More

ന്യൂഡല്‍ഹി: കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരി​ഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്‍റിൽ മറുപടി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. നേരത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പീക്ക് സമയങ്ങളിൽ ജനങ്ങൾ പരമാവധി വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി ബോർഡിന്‍റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “എല്ലാവരും വൈദ്യുതി നിയന്ത്രിച്ചാൽ നല്ലത്. അല്ലാത്തപക്ഷം ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരും. രാത്രിയിൽ നാല് ലൈറ്റുകളിൽ ഒന്ന് ഓഫാക്കിയാൽ വൈദ്യുതി ലാഭിക്കാം. സ്വയം വൈദ്യുതി നിയന്ത്രിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.” കൃഷ്ണൻകുട്ടി പറഞ്ഞു.

Read More

തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധി പ്രതീക്ഷിച്ചിരുന്നതെന്ന് എം സ്വരാജ്. കെ ബാബുവിന്‍റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഇന്നായിരുന്നു വ്യക്തമാക്കിയത്. യു.ഡി.എഫിന്‍റെ വിജയം അധാർമികമാണെന്നും സ്വരാജ് പറഞ്ഞു. കേസ് തള്ളണമെന്ന കെ ബാബുവിന്‍റെ വാദം കോടതി തള്ളുകയായിരുന്നു. കൃത്രിമ വിജയം സംബന്ധിച്ച ഇടതുപക്ഷത്തിന്‍റെ വാദങ്ങൾ കോടതി ശരിവച്ചതായും സ്വരാജ് പറഞ്ഞു. അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്തുവെന്ന ആരോപണം ഉൾപ്പെടെ വിഷയത്തിൽ വിശദമായ വാദം കേൾക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കെട്ടിച്ചമച്ച രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമായിരുന്നു ബാബുവിന്‍റെ പ്രതികരണം.  സംസ്ഥാനത്തെ ഏറ്റവും കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നായ തൃപ്പൂണിത്തുറയിൽ സ്വരാജിനെതിരെ 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ ബാബു വിജയിച്ചത്. മതം ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ വാദം. 

Read More