- ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍
- വിദ്യാർഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച മലയാളി കന്യാസ്ത്രീക്കെതിരേ കേസ്
- ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്, ഈ മാസം 22ന് ഹാജരാകണം
- ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആള്; സിറാജുദ്ദീന്റെ വരുമാനമാര്‍ഗം യൂട്യൂബ് ചാനലും മതപ്രഭാഷണവും
- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
Author: Starvision News Desk
മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ പ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് KSCA പ്രസിഡണ്ട് പ്രവീൺ നായർ അവാർഡ് നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ KSCA യുടെ കലാ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു വർക്കല സന്നിഹിതനായിരുന്നു.ബഹ്‌റൈനിൽ നിന്നുള്ള ആദ്യ അവാർഡ് സ്വീകരിച്ചതിന്റെ സന്തോഷം അദ്ദേഹം KSCA ഭാരവാഹികളുമായി പങ്കുവെച്ചു.
പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക’ എന്ന ചൊല്ല് കേരള പൊലീസിനാണ് ഇപ്പോൾ നന്നായി ചേരുക. ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയെ കിട്ടാതായപ്പോൾ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷവും.25 വർഷം മുമ്പ് കള്ളിക്കാട്ടെ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വയോധികയായ ഈ കുടുംബിനിയെ കുടുക്കിയത്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരം കോടതിക്ക് ബോദ്ധ്യമായത്. 1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിൽ ഭാരതി എന്നു പേരുള്ള യുവതി ജോലിക്ക് നിന്നിരുന്നു. വീട്ടുകാരുമായി ഭാരതി വഴക്കിടുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് ഭാരതിയെ അറസ്റ്റും ചെയ്തു. പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ ഇവർ മുങ്ങി.കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേത്തറ മഠത്തിൽ വീട് ഭാരതിക്ക് പകരം…
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്ന അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം.മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആർ.ശങ്കറിന്റെ നിർബന്ധംകൊണ്ടാണ് കോൺഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും നൽകിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.’ഭാനുപണിക്കർ-ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളായി 1928 ഏപ്രിൽ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.ലില്ലിപുരുഷോത്തമൻ. മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകൾ അഞ്ജുവിനൊപ്പമായിരുന്നു താമസം.
കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി. ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്. നിലവിൽ ഒരു ഗൺമാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോർച്ചയും കഴിഞ്ഞദിവസം പോർവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്
തിരുവനന്തപുരം: കടൽത്തീരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. പ്രസവിച്ചയുടനെ ജൂലി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ശുചിമുറിയ്ക്ക് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് നായ്ക്കൾ ജടം കടിച്ചുകൊണ്ട് പോയി കടൽത്തീരത്ത് ഇടുകയായിരുന്നു.ഇക്കഴിഞ്ഞ 18നാണ് നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തിയത്. ശേഷം ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.
കൊല്ലം: സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കേരള സർവകലാശാലയുടെ ഫുട്ബാൾ കോച്ചായി പ്രവർത്തിച്ചിരുന്ന 75 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സഹോദരപുത്രനും സീരിയൽ നടിയും പിടിയിലായി. അഭിഭാഷക കൂടിയായ പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം അമൃതയിൽ നിത്യ (40), പരവൂർ നെടുങ്ങോലം കരടിമുക്ക് ശിവനന്ദനത്തിൽ ബിനു (48) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 11 ലക്ഷം രൂപ ഇയാളിൽ നിന്ന് തട്ടിയെടുത്തു.പൊലീസ് പറയുന്നത്: ഇപ്പോൾ പട്ടത്ത് താമസിക്കുന്ന 75കാരന് പരവൂർ കലയ്ക്കോട് വീടും ഫാം ഹൗസുമുണ്ട്. ഈ ഭൂമി വിൽക്കാൻ ജ്യേഷ്ഠപുത്രനായ ബിനുവിനെ ചുമതലപ്പെടുത്തി. ബിനു ഭൂമിയുടെ വിവരങ്ങൾ സഹിതം വാട്സ്ആപ്പിൽ പലർക്കും സന്ദേശമയച്ചു. ഇതുകണ്ട് കഴിഞ്ഞ ഒന്നര വർഷമായി പരിചയമുള്ള നിത്യ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു. ബിനു നിത്യയ്ക്ക് 75കാരനെ പരിചയപ്പെടുത്തി. നിത്യ കലയ്ക്കോടും പട്ടത്തുമെത്തി 75 കാരനെ പലതവണ കണ്ട് അടുത്ത പരിചയത്തിലായി. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്ന ചർച്ച. സൗഹൃദം ഉറച്ചതോടെ വാടകയ്ക്കെടുക്കാൻ ധാരണയായി. ജൂൺ 6ന് 75കാരനും…
മനാമ: നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആമസോൺ വെബ് സെർവർ കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയെ പ്രതിനിധാനംചെയ്ത് ഓപറേഷൻസ് വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയും ആമസോൺ വെബ് സെർവറിനെ പ്രതിനിധാനംചെയ്ത് ബഹ്‌റൈൻ-സൗദി മേഖലതല ഡയറക്ടർ നായിഫ് അൽ അൻസിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ധാരണ പത്രത്തിലാണ് ഒപ്പുവെച്ചിട്ടുള്ളത്. സൈബർ സുരക്ഷ മേഖലയിലെ ഏകോപനത്തിനും ക്ലൗഡ് കമ്പ്യൂട്ടിങ് ഫസ്റ്റ് നയത്തിനനുസരിച്ച് സൈബർ സുരക്ഷ മേഖലയിലുള്ള സംയുക്ത സഹകരണം സാധ്യമാക്കുന്നതിനുമാണ് കരാർ. കൂടാതെ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുന്നതിനും സഹകരണം വഴി സാധ്യമാകും. സൈബർ സുരക്ഷയുടെ ഭാഗമായി നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ചുമതലകളും ലക്ഷ്യങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
മനാമ: ബഹ്‌റൈനിൽ 7 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് രണ്ട് നൈജീരിയൻ പ്രവാസികൾക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 28-ഉം 29-ഉം വയസ്സുള്ള രണ്ടുപേർക്ക് ഹൈ ക്രിമിനൽ കോടതി 10,000 ബഹ്‌റൈൻ ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷാകാലാവധിക്കുശേഷം തിരികെ വരാനാവാത്തവിധം നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു. വിൽപനയും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്.
മനാമ: തപാൽ ഡെലിവറി ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വഞ്ചനാപരമായ സന്ദേശങ്ങളെക്കുറിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ബഹ്‌റൈൻ പോസ്റ്റിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുകയും സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തപാൽ ഡെലിവറി ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ സന്ദേശങ്ങൾ വ്യാജമാണ്, അത് തട്ടിപ്പുകൾക്കും ഐഡന്റിറ്റി മോഷണത്തിനും ഇടയാക്കുമെന്നും ബഹ്‌റൈൻ പോസ്റ്റ് അറിയിച്ചു. ബഹ്‌റൈൻ പോസ്റ്റ് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതോ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പകരം, എല്ലാ തപാൽ സേവനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു.എന്തെങ്കിലും സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ, ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വഞ്ചനാപരമായ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും എല്ലാ ബഹ്‌റൈൻ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ബഹ്‌റൈൻ പോസ്റ്റ് വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക.…
മലപ്പുറം: തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് ഇന്ന് വൈകീട്ടോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ചെമ്മണിയോട് പാലത്തിലൂടെ നടന്നുപോകവെയായിരുന്നു സംഭവം. കനത്ത കാറ്റിൽ തകരഷീറ്റ് പറന്നുവന്ന് കുഞ്ഞാലന്റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ കുഞ്ഞാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള വലിയ തകര ഷീറ്റ് പറന്നുവന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം