- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
- യുപിഐക്ക് പിന്നാലെ വാട്സാപ്പും തകരാറിലായി; പ്രശ്നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
- വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അച്ഛനും മകനും പിടിയിൽ
Author: Starvision News Desk
കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു.ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും.ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.അതേസമയം, ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തിൽ ഓൺലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ നിയമ വിരുദ്ധ…
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓണലൈനിലേക്ക് മാറ്റാൻ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ഓൺലൈൻ ക്ലാസ് മാത്രമാണ് അനുവദിക്കുക. വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. ഇന്ന് ചേർന്ന നിപ അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. പുതിയ തീരുമാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.ട്യൂഷൻ സെന്ററുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും ഉത്തരവ് ബാധകമാണ്. അംഗണവാടികൾ മദ്രസകൾ എന്നിവിടങ്ങളിലേക്കും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതില്ല. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
റാഞ്ചി: മാതാപിതാക്കളോടുളള പക തീർക്കാൻ അഞ്ചുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തിയ 55 കാരിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാങ് എന്ന ചെറിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഫൈസൽ അൻസാരി റോസ് എന്ന ആൺകുട്ടിയെ പ്രതി കിണറ്റിൽ തളളിയിട്ടാണ് കൊലപാതകം നടത്തിയത്. അങ്കണവാടി വിദ്യാർത്ഥിയായ ഫൈസൽ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫൈസൽ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ ചെരുപ്പുകൾ ഒരു കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നാലെ ആൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. കഴുത്തിലായി രണ്ട് ഇഷ്ടികകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പ്രതിയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനുമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.
തിരുവനന്തപുരം: കേരളത്തിൽ പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ ഇരുപത്തിയൊന്ന് പേരാണ് ഐസൊലേഷനിൽ ഉളളതെന്നും പരിശോധന നടത്തിയതിൽ 94 സാംപിളുകളുടെ ഫലവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.നിപ ബാധിതർ ചികിത്സയിലുളള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ഐഎംസിഎച്ചിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിലുണ്ട് എന്നും വീണാ ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ ആറ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൊടുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കിനൽകി സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബർ 31വരെയാണ് പുതുക്കിനൽകിയത്.മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കുമെന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എംഎൽഎയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്റെ വാദം.
ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയമം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ…
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു ഗവർണറേറ്റ് പരിധികളിലും പരിശോധന നടത്തുകയുണ്ടായി. മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രവാസി തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് റിമാൻഡ് ചെയ്തു.നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകൾ.നിയമലംഘനങ്ങൾ കണ്ടാൽ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴി അറിയിക്കാം. 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. https://youtu.be/iy0j-l4OyLY?si=CM3VTcvdXMkiPMo4&t=3
ദിസ്പൂർ: അസമിലെ ഒരു വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തി. 15 വയസാണ് പെൺകുട്ടിക്ക്. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നതെന്ന് കരിംഗഞ്ച് എസ്പി പാർത്ഥ പ്രതീം ദാസ് പറഞ്ഞു.’സ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രാത്രി ഒമ്പത് മണി വരെ പെൺകുട്ടി കുടുംബാംഗങ്ങളുമായി സാധാരണ നിലയിലുള്ള സംഭാഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്’- എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് പി.കെ.ബിജു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവുണ്ടെങ്കില്‍ അനില്‍ അക്കര പുറത്തുവിടണം. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. സതീഷ് കുമാറിനെ പരിചയമില്ല. ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളുമുണ്ടായിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇഡിക്കുമുന്നില്‍ ഹാജരാകുമെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് കേസെടുത്തു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി. സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പോലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പോലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം മദ്യലഹരിയിലാണ് എസ്.ഐ. സ്ഥലത്തെത്തിയത്. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്.ഐ.ക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദിച്ചെന്നും…