- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
Author: Starvision News Desk
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണ് എന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കെ.പി.സി.സിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായം എന്നറിഞ്ഞാല്‍കൊള്ളാം.രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമം.അപകീര്‍ത്തി കേസ് മറയാക്കി പ്രതിപക്ഷ എം.പിമാരെ അയോഗ്യനാക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാര്‍ടിയാണ് സി.പി.ഐ (എം). സൂറത്ത്…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ പെട്രോൾ – ഡീസൽ ബങ്കുകളിൽ മോട്ടോർയാത്രികർക്ക് അധിക നികുതിയായ രണ്ടു രൂപാ ആർ വൈ എഫ് പ്രവർത്തകർ നൽകിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിൽ രാവിലെ 9 മണിമുതൽ 12 മണിവരെ എത്തിയ യാത്രികരുടെ അധിക നികുതിയായ രണ്ടു രൂപ നൽകിയും കുറിപ്പുകൾ വിതരണം ചെയ്തുമാണ് വേറിട്ട സമരം അരങ്ങേറിയത്.വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങളിൽ അധിക നികുതി ഭീകരതയാണ് മോദി – പിണറായി സർക്കാർ ജനങ്ങളിലേക്ക് അമിതഭാരം ചുമത്തുന്നതെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ഇറവൂർ പ്രസന്നകുമാർ , അഡ്വ യു എസ് ബോബി, രാലു രാജ്, കബീർ പൂവാർ, നിഷാദ് കഴക്കൂട്ടം, എം എൽ അനൂപ്, അനീഷ് അശോകൻ, ഷിബുലാൽ, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം: കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും തരൂർ കൂട്ടിച്ചേര്‍ത്തുകെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂര്‍, കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂർവ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.
മനാമ: ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ കൂട്ടായ്മ ആയ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കേരള കാത്തോലിക് അസോസിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയര്മാൻ ഡോ. രാമചന്ദ്ര ബാബു, ഇന്ത്യൻ സ്കൂൾ ചെയര്മാന് പ്രിൻസ് നടരാജൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കൊല്ലത് ഗോപിനാഥ് മേനോൻ, റഫീഖ് അബ്ദുല്ല, ബിനു മണ്ണിൽ, നൗഷാദ് മഞ്ഞപ്പാറ, വർഗീസ് കാരക്കൽ, ബിനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/a_B6Rd4JG-4?t=58 കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് ക്രിഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്‌ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസിസ്റ്റന്റ് ട്രെഷറർ ബിനു കുണ്ടറ, ഇഫ്താർ കമ്മിറ്റി കൺവീനർ മാരായ സലിം തയ്യിൽ, മുഹമ്മദ് കോയിവിള തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.അഞ്ഞൂറോളം പേർ ഇഫ്താർ മീറ്റിൽ…
തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി. വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ദീർഘകാലം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും 5 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുകയും ചെയ്യും.