- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Author: News Desk
മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ് അഴിയൂർ റിപ്പോർട്ടും ഓർഗാനസിങ് സെക്രെട്ടറി പി കെ ഇസ്ഹാഖ് ജില്ലാ, മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രവർത്തനങ്ങളുടെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ജില്ലാ ഭാരവാഹികളായ സുഹൈൽ മേലടി, ഫൈസൽ കണ്ടിതാഴ എന്നിവർ ആശംസകളർപ്പിച്ചു. https://youtu.be/98UZTW0EX28 ജില്ലാ പ്രസിഡന്‍റായി ഷാജഹാന്‍ പരപ്പന്‍പൊയില്‍, വൈസ് പ്രസിഡന്‍റുമാരായി റസാഖ് ആയഞ്ചേരി, ഷാഹിര്‍ ബാലുശ്ശേരി, അശ്റഫ് തോടന്നൂര്‍, ശാഫി വേളം, മൊയ്തീന്‍ പേരാമ്പ്ര, എന്നിവരെയും ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി സെക്രട്ടറിമാരായി മുനീര്‍ ഓഞ്ചിയം, മുഹമ്മദ് സിനാന്‍ കൊടുവള്ളി, അബ്ദുറഹിമാന്‍ തുമ്പോളി,…
മനാമ: ദക്ഷിണ മേഖല ഗവർണറേറ്റിന് അഡ്മിനിസ്ട്രേഷൻ മികവിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചു. ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗവർണറേറ്റ് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചതിന്റെകൂടി അംഗീകാരമാണിതെന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ഗവർണർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങളും പിന്തുണയുമാണ് ഇത്തരമൊരു അംഗീകാരം ലഭിക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷിത നിലവാരത്തിലേക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവിധ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
മനാമ: ബഹ്റൈൻലേക്ക് വിസിറ്റ് വിസയിൽ എത്തി അസുഖം കാരണം ദുരിതത്തിലായ വടകര സ്വദേശി അബ്ദുല്ലയെ സന്നദ്ധ പ്രവർത്തകർ ചേർന്ന് നാട്ടിലേക്കയച്ചു. നാട്ടിലേക്ക് പോകാനായി രണ്ടുപ്രാവശ്യം എയർപോർട്ടിൽ എത്തിയ അദ്ദേഹം അസുഖം കാരണം തിരിച്ചുപോരുകയും സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും തലയിൽ രണ്ട് സർജറി നടത്തുകയും ചെയ്തിരുന്നു. വടകര സ്വദേശി വിനോദിനോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് വിമാനത്തിലാണ് ഇദ്ദേഹത്തെ യാത്രയയച്ചത്. ഒരു രാത്രി മുഴുവനും ബഹ്റൈൻ വിമാനത്താവളത്തിൽ നിന്നും കാണാതായ അദ്ദേഹത്തെ എമിഗ്രേഷൻ ഓഫീസറുടെ തിരച്ചലിൽ കണ്ടെത്തുകയും ചെയ്തു. പ്രഥമ ശുശ്രൂഷകൾ നൽകി നാട്ടിലേക്ക് പോകുവാൻ വേണ്ടി വീണ്ടും എയർപോർട്ടിലേക്ക് എത്തിയ അദ്ദേഹത്തെ വിറയലും ക്ഷീണവും അനുഭവപ്പെട്ട് ഷിഫാ അൽ ജസീറയിൽ ചികിത്സിക്കാൻ എത്തിച്ചു. ഉടൻതന്നെ അദ്ദേഹത്തെ സൽമാനിയ എമർജൻസിയിലൂടെ അഡ്മിറ്റ് ആക്കുകയും തലക്ക് രണ്ട് ഓപ്പറേഷനുകൾ നടത്തുകയും, പൂർണമായും അസുഖം ഭേദമാക്കി കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രയാക്കുകയും ചെയ്തു.
മനാമ: ഗുദൈബിയ കൂട്ടം ലേഡീസ് വിങ്ങ് മനാമയിലുള്ള ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. തുടർന്നു നടന്ന ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണ സെമിനാറിൽ ഡോക്ടർ ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദൈബിയ കൂട്ടം എക്സിക്യൂട്ടീവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു. ലേഡീസ് വിംഗ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മൽസരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി. ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ, അൻസാർ മൊയ്‌ദീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്‌മാൻ, ജിഷാർ കടവല്ലൂർ, ജയിസ് ജാസ്, കോർഡിനേറ്റേഴ്‌സ് ആയ ഗോപി, ഫയാസ് ഫലസുദ്ധീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ബഹ്‌റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി. കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. ഫൈനലിൽ ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടി വരാത്ത ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 18 പോയന്റുമായി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോയന്റുമായി ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് ചെയ്തു. ഏഴ് തവണ ലോക ചാമ്പ്യനായ മെർസീഡെസിന്റെ ലൂയിസ് ഹാമിൽട്ടന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കിരീടാവകാശിയും…
മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. ഫൈനലിൽ ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടി വരാത്ത ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 18 പോയന്റുമായി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോയന്റുമായി ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് ചെയ്തു. ലാൻഡോ നോറിസ് (മക്ലാറെൻ), ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), ഓസ്കർ പിയാസ്ട്രി (മക്ലാറൻ), ഫെർണാണ്ടോ അലോൺസോ (ആസ്റ്റൺ മാർട്ടിൻ), ലാൻസ് സ്ട്രോൾ (ആസ്റ്റൺ മാർട്ടിൻ) എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏഴ് തവണ ലോക ചാമ്പ്യനായ മെർസീഡെസിന്റെ ലൂയിസ് ഹാമിൽട്ടന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മനാമ: ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെതന്നെ മറ്റൊരു രാജ്യത്തേയ്ക്ക് ജോലിസംബന്ധമായി പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് സമുചിതമായ യാത്രയയപ്പ് നൽകി. സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവരും വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയകമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലി ഏവരെയും സ്വാഗതംചെയ്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തന രംഗത്ത് ബാലമുരളി കൃഷ്ണൻ നിറ സാന്നിധ്യമായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമും ജനറൽ സെക്രട്ടറി ധനേഷ് മുരളിയും ചേർന്ന് ബാലമുരളി കൃഷ്ണന് സ്നേഹോപഹാരം സമ്മാനിച്ചു, തുടർന്ന് എല്ലാ ഏരിയാകമ്മിറ്റി ഭാരവാഹികളും സംഘടനയുടെ പ്രധാന അംഗങ്ങളും അദ്ദേഹത്തിന്…
മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ മാരായമംഗലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഹാരിസ് വി വി തൃത്താല വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ലാ നിരീക്ഷകൻ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി കെ കുഞ്ഞമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു. https://youtu.be/ei9O3J_qz5E റിട്ടേണിംഗ് ഓഫീസർമാരായ അബ്ദുൽ അസീസ് എൻ കെ, അഷ്‌റഫ് കക്കണ്ടി, ശിഹാബ് പ്ലസ് എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.…
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. റിഫ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ സെക്രട്ടറി സജീർ, സന്തോഷ് സാനി, സാജൻ, ഷാനവാസ് എന്നിവർ മുഹറഖ് ഏരിയ പ്രസിഡന്റ് രതീഷ് രവി, സെക്രട്ടറി റിയാസ് എന്നിവർക്ക് കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. യൂത്ത് ഫെസ്റ്റ് കൺവീനർ വിൻസു കൂത്തപ്പള്ളി യൂത്ത് ഫെസ്റ്റ് പ്രവർത്തങ്ങൾ വിശദീകരിച്ചു. ദേശീയ ജോ.സെക്രട്ടറി ഷിബിൻ തോമസ് , ട്രഷറർ നിധീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റ് അനസ് റഹിം,ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ എന്നിവർ സംസാരിച്ചു. വനിതാ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കെടുത്തു. യോഗത്തിന് ഏരിയ പ്രസിഡന്റ് രതീഷ് രവി അധ്യക്ഷനും സെക്രട്ടറി റിയാസ് സ്വാഗതവും ട്രഷറർ അൻഷാദ് റഹിം നന്ദിയും…
മനാമ: കാർ മോഷ്ടിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. ജുഫൈറിൽനിന്ന് മോഷ്ടിച്ച കാർ പിന്നീട് ബിലാദ് അൽ ഖദീമിൽനിന്ന് വാഹന ഉടമക്ക് ലഭിച്ചു. കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വിവിധ വാഹനങ്ങളിൽ ഇടിക്കുന്നതിന്റെയും ഗതാഗതക്കുരുക്കുണ്ടാകുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുരക്ഷ കാമറ ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. https://youtu.be/ei9O3J_qz5E