മനാമ: ദക്ഷിണ മേഖല ഗവർണറേറ്റിന് അഡ്മിനിസ്ട്രേഷൻ മികവിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചു. ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗവർണറേറ്റ് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചതിന്റെകൂടി അംഗീകാരമാണിതെന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ഗവർണർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങളും പിന്തുണയുമാണ് ഇത്തരമൊരു അംഗീകാരം ലഭിക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷിത നിലവാരത്തിലേക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവിധ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.